• HOME
  • »
  • NEWS
  • »
  • money
  • »
  • Google Play Store അപ്‌ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

Google Play Store അപ്‌ഡേറ്റ് ചെയ്യേണ്ടത് എങ്ങനെ? അറിയേണ്ട കാര്യങ്ങൾ

പ്ലേ സ്റ്റോര്‍ ഗൂഗിള്‍ സ്വയമേവ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെങ്കിലും ഈ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഫീച്ചര്‍ ചിലപ്പോഴെങ്കിലും പ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യതയുണ്ട്.

  • Share this:
    മറ്റെല്ലാ ആപ്പുകളും (Apps) നിങ്ങളുടെ മൊബൈലിലേക്ക് ഫീഡ് ചെയ്യാന്‍ അനുവദിക്കുന്ന ആപ്ലിക്കേഷനാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ (Google Play Store). ഈ പ്ലാറ്റ്‌ഫോമിലൂടെ ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യാനും കഴിയും. എന്നാൽ, ഫോണിൽ ആപ്പുകളുടെ പ്രവർത്തനം സുഗമമാക്കാൻ പ്ലേസ്റ്റോറും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. പ്ലേ സ്റ്റോര്‍ ഗൂഗിള്‍ സ്വയമേവ അപ്‌ഡേറ്റ് (Automatic Update) ചെയ്യുന്നുണ്ടെങ്കിലും ഈ ഓട്ടോമാറ്റിക് അപ്‌ഡേറ്റ് ഫീച്ചര്‍ ചിലപ്പോഴെങ്കിലും പ്രവര്‍ത്തനരഹിതമാകാനുള്ള സാധ്യതയുണ്ട്.

    തല്‍ഫലമായി, ബഗ്ഗുകൾ കാരണം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തകരാറുകളും തടസ്സങ്ങളും നേരിടാൻ തുടങ്ങും. നിങ്ങളുടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ സ്വയമേവ അപ്‌ഡേറ്റ് ആകുന്നില്ലെങ്കിൽ നിങ്ങള്‍ തന്നെ അത് ചെയ്യേണ്ടി വരും. അത് എങ്ങനെയാണെന്ന് നോക്കാം:

    - നിങ്ങളുടെ മൊബൈലില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്ലിക്കേഷന്‍ തുറക്കുക.

    - യുഐയുടെ (യൂസർ ഇന്റര്‍ഫേസ്) മുകളില്‍ വലത് കോണിലുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

    - അപ്പോൾ ഏതാനും ഓപ്ഷനുകൾ ഉൾപ്പെട്ട ഒരു ട്രേ താഴേക്ക് സ്ലൈഡ് ചെയ്യും. അതിൽ സെലക്ട് സെറ്റിംഗ്‌സ് എന്ന വിഭാഗത്തിലെ 'എബൗട്ട്' തിരഞ്ഞെടുക്കുക.

    - തുടർന്ന് 'പ്ലേ സ്റ്റോര്‍ വേര്‍ഷന്‍' വിഭാഗം കണ്ടെത്തുക. എന്നിട്ട് 'അപ്‌ഡേറ്റ് പ്ലേ സ്റ്റോര്‍' എന്ന ബട്ടണില്‍ ടാപ്പ് ചെയ്യുക.

    - ഒരിക്കല്‍ നിങ്ങള്‍ ആ ബട്ടണ്‍ അമര്‍ത്തിയാല്‍ നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്യാന്‍ തുടങ്ങും. ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ അത് സംബന്ധിച്ച അറിയിപ്പ് ലഭിക്കും. അവിടെ 'ഗോട്ട് ഇറ്റ്' എന്ന ബട്ടൺ ടാപ്പ് ചെയ്യുക.

    Also Read-Apple iPhone | 2021ൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട 10 സ്മാർട്ഫോണുകളിൽ ഏഴ് സ്ഥാനങ്ങൾ ആപ്പിൾ ഐഫോണിന്

    നിങ്ങളുടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പ് സ്വയമേവ അപ്‌ഡേറ്റ് ചെയ്യപ്പെടാത്തതിന് ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാം. നിങ്ങളുടെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്ലിക്കേഷനായി ഓട്ടോമാറ്റിക് അപ്‌ഡേറ്റുകള്‍ സജീവമാക്കുന്നതിന് ചെയ്യേണ്ടത് ഇതാണ്:

    - ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ആപ്പ് തുറക്കുക.

    - വലത് കോണിലുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക.

    - ഇപ്പോള്‍ സെറ്റിംഗ്സ് ബട്ടണ്‍ കാണാം. അതില്‍ നിന്ന് നെറ്റ്‌വർക്ക് മുന്‍ഗണനകള്‍ തിരഞ്ഞെടുക്കുക.

    - ഇവിടെ ഓട്ടോ-അപ്ഡേറ്റ് ആപ്പുകള്‍ എന്ന ശീര്‍ഷകത്തിന് കീഴില്‍ നിങ്ങള്‍ക്ക് രണ്ട് ഓപ്ഷനുകള്‍ കാണാം. വൈഫൈയിലോ മൊബൈല്‍ ഡാറ്റയിലോ ആപ്പ് സ്വയമേവ അപ്ഡേറ്റ് ചെയ്യാനുള്ളതാണ് ഒരെണ്ണം. രണ്ടാമത്തേത് തിരഞ്ഞെടുത്താൽ നിങ്ങളുടെ മൊബൈൽ ഒരു വൈഫൈയുമായി കണക്റ്റ് ചെയ്താൽ മാത്രമേ സ്വയമേവ അപ്ഡേറ്റ് ചെയ്യുകയുള്ളൂ.

    കഴിഞ്ഞ ഡിസംബറില്‍, സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 150 ആപ്പുകളെ നീക്കം ചെയ്തിരുന്നു. അതിനു പിന്നാലെ മൂന്ന് ആപ്പുകള്‍ കൂടി നീക്കം ചെയ്തു. മാജിക്ക് ഫോട്ടോ ലാബ്, ഫോട്ടോ എഡിറ്റര്‍, ബ്ലെന്റര്‍ ഫോട്ടോ എഡിറ്റര്‍, പിക്സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നീ ആപ്പുകളാണ് നിരോധിച്ചത്.
    Published by:Jayesh Krishnan
    First published: