നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • WhatsApp| വാട്സ് ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്

  WhatsApp| വാട്സ് ആപ്പിൽ ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ വഴിയുണ്ട്

  നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ?

  WhatsApp

  WhatsApp

  • Share this:
   നൈസായി ഒഴിവാക്കാനുള്ള ഓപ്ഷൻ വാട്സ്ആപ്പിൽ പലപ്പോഴായി ഉപയോഗിക്കുന്നവരാണ് എല്ലാവരും. ബ്ലോക്ക് ചെയ്യപ്പെട്ട ആൾ ഇത് അറിയില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇഷ്ടമില്ലാത്തവരേയും ശല്യക്കാരെയുമെല്ലാം നാം പലപ്പോഴായി 'ബോക്കാഫീസിൽ' ആക്കിയിട്ടുമുണ്ട്. എന്നാൽ നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ?

   ഫെയ്സ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പിന് 2.5 ബില്യൺ ഉപഭോക്താക്കളുണ്ടെന്നാണ് ബിസിനസ്സ് ഓഫ് ആപ്സ് റിപ്പോർട്ട് പറയുന്നത്. കോൺടാക്ട് ലിസ്റ്റിൽ ഉള്ള ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കാൻ ചില വഴികളുണ്ട്.

   ബോക്ക് ചെയ്തോ എന്ന് എങ്ങനെ മനസ്സിലാക്കാം

   ബ്ലോക്ക് പട്ടികയിൽ ഉൾപ്പെടുത്തിയ കാര്യം വാട്സ്ആപ്പ് നേരിട്ട് നിങ്ങളെ അറിയിക്കില്ലെന്നതാണ് വാസ്തവം. എന്നാൽ ചില സൂചനകളിലൂടെ ഇക്കാര്യം മനസ്സിലാക്കാവുന്നതേയുള്ളൂ

   ആദ്യത്തെ സൂചന ഒരു കോൺടാക്ടിന്റെ 'ലാസ്റ്റ് സീൻ' കാണാൻ കഴിയുന്നുണ്ടോ എന്നതാണ്. നിങ്ങളെ ബ്ലോക്ക് ചെയ്ത ആളുടെ ചാറ്റിൽ ലാസ്റ്റ് സീനോ അല്ലെങ്കിൽ ഓൺലൈൻ എന്നോ കാണിക്കില്ല.

   You may also like:WhatsApp| സ്വകാര്യതാ നയം താത്കാലികമായി മരവിപ്പിച്ചതായി വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ

   നിങ്ങളെ ബ്ലോക്ക് ചെയ്ത ആളുടെ പ്രൊഫൈൽ പിക്ചറും കാണാൻ സാധിക്കില്ല. ആരെങ്കിലും നിങ്ങളെ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ ഡിപി അല്ലെങ്കിൽ പ്രൊഫൈൽ പിക് നിങ്ങൾക്ക് കാണാൻ സാധിക്കില്ല. പക്ഷേ, കോൺടാക്ടിലുള്ള ആൾ പ്രൊഫൈൽ പിക്ചർ റിമൂവ് ചെയ്തിരിക്കുകയാണെങ്കിലും ഇങ്ങനെ സംഭവിക്കും.

   You may also like:കുട്ടികൾ അമിതമായി ഫോൺ ഉപയോ​ഗിക്കുന്നോ? കണ്ണ് സംരക്ഷിക്കാനും ആപ്പ് റെഡി

   വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള സിംപിളായ മറ്റൊരു വഴി 'ടിക്' അടയാളം (✓) നോക്കുകയാണ്. സാധാരണ വാട്സ്ആപ്പിൽ നമ്മൾ അയക്കുന്ന മെസേജ് മറ്റൊരാൾക്ക് എത്തിയാൽ രണ്ട് ശരിയാണ് കാണിക്കുക. ഓഫ് ലൈനിലാണെങ്കിൽ ഒരു ടിക് കാണിക്കുമെങ്കിലും ഓൺലൈനിൽ ആകുന്ന സമയത്ത് ഇത് രണ്ട് ടിക് ആകും. മെസേജ് കണ്ടാൽ ഇത് ബ്ലൂ ടിക്ക് ആയി മാറുമെന്നും നമുക്ക് അറിയാം. എന്നാൽ ബ്ലോക്ക് ചെയ്ത കോൺടാക്ടിന് അയച്ച മെസേജ് ഒരു ടിക്കിൽ മാത്രമായിരിക്കും കാണിക്കുക. രണ്ടാമത്തെ ടിക് ഒരിക്കലും കാണിക്കില്ല.

   മറ്റൊരു മാർഗം കോൺടാക്ടിലേക്ക് വാട്സ്ആപ്പിൽ നിന്ന് വോയ്സ് കോളോ വീഡിയോ കോളോ ചെയ്യുക എന്നതാണ്. കോൾ വിളിക്കാൻ കഴിയുന്നില്ലെങ്കിൽ, ആ വ്യക്തി “നിങ്ങൾ വിളിക്കാൻ ശ്രമിക്കുന്ന ഏത് കോളുകളും എത്തിച്ചേരില്ല,” എന്നാകും കാണിക്കുക.

   മുകളിൽ പറഞ്ഞിരിക്കുന്ന എല്ലാ സൂചനകളും ഒത്തു വരികയാണെങ്കിൽ ആ വ്യക്തി നിങ്ങളെ ബ്ലോക്ക് ചെയ്തു എന്നാണ് അർത്ഥം.
   Published by:Naseeba TC
   First published:
   )}