HOME » NEWS » Money » TECH HUAWEI BAND 6 WITH 14 DAYS BATTERY LIFE AND 96 WORKOUT MODES LAUNCHED GH

Huawei Band 6 | 96 വർക്കൗട്ട് മോഡുകൾ, രണ്ടാഴ്‌ച വരെ ബാറ്ററി പവർ; ഏറെ സവിശേഷതകളുമായി ഹുവായ് ബാൻഡ് 6 വിപണിയിൽ

ബാൻഡിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളായി കമ്പനി പറയുന്നത്, ബാറ്ററിയും അമോലെഡ് ഡിസ്‌പ്ലേയും 96 വർക്കൗട്ട് മോഡുകളുമാണ്. ഇതിന് പുറമേ, ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ളീപ്പ് ട്രാക്കർ, ബ്ലഡ് ഓക്‌സിജൻ ട്രാക്കർ, സ്ട്രെസ് മോണിറ്ററിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഈ ബാൻഡിൻ്റെ പ്രത്യേകതകളാണ്.

News18 Malayalam | news18-malayalam
Updated: April 5, 2021, 12:45 PM IST
Huawei Band 6 | 96 വർക്കൗട്ട് മോഡുകൾ, രണ്ടാഴ്‌ച വരെ ബാറ്ററി പവർ; ഏറെ സവിശേഷതകളുമായി ഹുവായ് ബാൻഡ് 6 വിപണിയിൽ
Huawei Band 6
  • Share this:
സവിശേഷതകൾ ഏറെയൊരുക്കി ഹുവായ് ബാൻഡ് 6 സ്‌മാർട്ട് വാച്ച് അവതരിപ്പിച്ചു. ചൈനീസ് കമ്പനിയിൽ നിന്നുമുള്ള ഫിറ്റ്‌നസ് ബാൻഡ് വെള്ളിയാഴ്‌ച മലേഷ്യയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത്. ബാൻഡിൻ്റെ ഏറ്റവും വലിയ പ്രത്യേകതകളായി കമ്പനി പറയുന്നത്, ബാറ്ററിയും അമോലെഡ് ഡിസ്‌പ്ലേയും 96 വർക്കൗട്ട് മോഡുകളുമാണ്. ഇതിന് പുറമേ, ഹാർട്ട്റേറ്റ് മോണിറ്ററിങ്, സ്ളീപ്പ് ട്രാക്കർ, ബ്ലഡ് ഓക്‌സിജൻ ട്രാക്കർ, സ്ട്രെസ് മോണിറ്ററിംഗ് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഈ ബാൻഡിൻ്റെ പ്രത്യേകതകളാണ്.

എന്നിരുന്നാലും, ഹുവായ് ബാൻഡ് 6 ൻ്റെ മറ്റൊരു പ്രധാന പ്രത്യേകത, ഇതിൽ 96 -ലധികം വർക്ക്ഔട്ട് മോഡുകൾ ഉൾക്കൊള്ളുന്നു എന്നതാണ്. ഒപ്പം ഇൻകമിംഗ് കോളുകൾക്കും സന്ദേശങ്ങൾക്കുമായി ഫോൺ നോട്ടിഫിക്കേഷനുകൾ റിലേ ചെയ്യാനും ഇതിന് കഴിയും. നിലവിൽ ഇന്ത്യയിൽ 4999 രൂപയ്‌ക്ക് വിൽക്കുന്ന ഹുവായേയുടെ ഉപ ബ്രാൻഡായ ഹോണർ വാച്ച് ഇഎസിന് സമാനമാണ് ബാൻഡ് 6 എന്ന് പറയാം.

വിശ്വസനീയമായ ഫിറ്റ്‌നസ് ട്രാക്കറിൽ ഒന്നായ ഹുവായ് ബാൻഡ് 5 -ന്റെപിൻഗാമിയാണ് ഹുവായ് ബാൻഡ് 6. ബാൻഡ് 4 -ന് സ്ലിം പ്രൊഫൈൽ ആയിരുന്നു, എന്നാൽ ബാൻഡ് 6 -ന് ഇതിൽ നിന്ന് വ്യത്യസ്‌തമായി വലിയ ഡിസ്‌പ്ലേയാണ് വരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ വൻ വിശാലമായി തന്നെ ഈ അമലോഡ് ഡിസ്‌പ്ലേ കാണപ്പെടുന്നു. അംബർ സൺറൈസ്, ഫോറസ്‌റ്റ് ഗ്രീൻ, ഗ്രാഫൈറ്റ് ബ്ലാക്ക് എന്നീ രസകരമായ കളറുകളിൽ ബാൻഡ് ലഭ്യമാകും.

ബാൻഡിന്റെ സവിശേഷതകൾ എടുത്ത് പറയുകയാണെങ്കിൽ, 1.47 ഇഞ്ച് ഫുൾവ്യൂ കളർ ഡിസ്‌പ്ലേയാണ്, 64 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷിയോയിലാണ് ഹുവായ് ബാൻഡ് 6 അവതരിപ്പിക്കുന്നത്. ഹുവായ് ബാൻഡ് 4 -നേക്കാൾ 148 ശതമാനം വലുതാണ് ഈ പുതിയ മോഡൽ. എന്നാൽ ഭാരം 18 ഗ്രാം മാത്രമാണ്. രണ്ടാഴ്‌ച വരെ ബാറ്ററി ലൈഫ് അല്ലെങ്കിൽ 10 ദിവസത്തിൽ കൂടുതൽ വരെ ഉപയോഗിക്കാം എന്ന ഉറപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നു. അഞ്ച് മിനുറ്റ് ചർജ്ജ് ചെയ്‌താൽ ബാൻഡ് രണ്ട് ദിവസത്തെ ബാറ്ററി ലൈഫ് വാഗ്‌ദാനം ചെയ്യുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. 96 വർക്കൗട്ട് മോഡുകൾ ബാൻഡിൽ ലഭ്യമാണ്. ട്രൂ സ്ലീപ്പ് 2.0 സ്ലീപ്പ് മോണിറ്ററിംഗ്, ട്രൂസീൻ 4.0 24x7 ഹാർട്ട് റേറ്റ് മോണിംറ്ററിംഗ്, മെൻസ്‌ട്രൽ ട്രാക്കിംഗ്, , ട്രൂ റിലാക്‌സ് സ്‌ട്രെസ്സ് മോണിറ്ററിംഗ് ടെക്‌നോളജി തുടങ്ങിയ മോഡുകൾ ബാൻഡ് വാഗ്‌ദാനം ചെയ്യുന്നു.

Also Read- Gold Price Today | ചാഞ്ചാട്ടം തുടർന്ന് സ്വർണ്ണവില; ഇന്നത്തെ നിരക്കുകൾ അറിയാം

ഫോണിലൂടെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനുള്ള കഴിവും മെൻസ്ട്രുൾ സൈക്കിൾ ട്രാക്കിംഗ് സവിശേഷതയും ആൻഡ്രോയിഡിൽ മാത്രമേ ലഭ്യമാകൂ. ആപ്ലിക്കേഷൻ നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ് കോളുകൾ, സന്ദേശങ്ങൾ എന്നിവയുടെ അലേർട്ടുകൾ ലഭ്യമാകൽ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ ലഭ്യമാകൽ എന്നിവ ബാൻഡുമായി ബന്ധിപ്പിക്കാൻ കഴിയും. ഈ ഫിറ്റ്നസ് ബാൻഡിന് 43x25.4x10.99 മിലിമീറ്റർ അളവും, 5 എടിഎം (50 മീറ്റർ വരെ) വാട്ടർ റെസിസ്റ്റൻസുമുള്ളതാണ്.

മലേഷ്യൻ വിപണിയിൽ പുതിയ ഹുവായ് ബാൻഡ് 6 ന് ആർഎം 219 (ഏകദേശം 3,800 രൂപ) ആണ് വില വരുന്നത്. ഏപ്രിൽ 4 ഞായറാഴ്ച മുതൽ മലേഷ്യയിൽ ആരംഭിക്കുന്ന ഔദ്യോഗിക ഹുവായ് ഓൺലൈൻ സ്റ്റോറിൽ ഹുവായ് ബാൻഡ് 6 ലഭ്യമാകും. ഇന്ത്യൻ വിപണികളിലും മറ്റും ബാൻഡ് ലഭ്യമാകുന്നതിനെക്കുറിച്ച് ഹുവായ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ എന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Published by: Rajesh V
First published: April 5, 2021, 12:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories