നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • 'സിംഗിൾ പസങ്കെ' ഇനി വിഷമിക്കേണ്ട; ദേ നിങ്ങൾക്കായി സാങ്കൽപ്പിക ഗേൾഫ്രണ്ട് ആപ്

  'സിംഗിൾ പസങ്കെ' ഇനി വിഷമിക്കേണ്ട; ദേ നിങ്ങൾക്കായി സാങ്കൽപ്പിക ഗേൾഫ്രണ്ട് ആപ്

  ഇഷ്ടമുള്ള വ്യക്തികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തു പങ്കാളിയെ നിര്‍മിക്കാം

  • Share this:
   കംപ്യൂട്ടറിലെ വിര്‍ച്ച്വല്‍ അസിസ്റ്റന്റായ സാമന്തയുമായി പ്രണയത്തിലാവുന്ന തിയോഡോർ എന്നയാളുടെ കഥ പറയുന്ന സിനിമയാണ് 'ഹെർ'. ഏകാന്തതയെ മറികടക്കാൻ മനുഷ്യൻ എന്തും ചെയ്യും എന്നാണ് സിനിമ മുന്നോട്ട് വെക്കുന്ന ആശയം. അടുത്തിടെ സെക്സ് ടോയിയുമായി പ്രണയത്തിലായ ബോഡി ബിൽഡർ ഒടുവിൽ പാവയെ വിവാഹം ചെയ്തെന്ന വാർത്ത പുറത്തു വന്നിരുന്നു.

   'ഹെർ' എന്ന സിനിമ ഇറങ്ങിയിട്ട്‌ ഏഴ്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. സാങ്കൽപ്പിക കാമുകിയും ആ കാമുകിയുമായുള്ള ഡേറ്റിങ്ങും ഏഴ് വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമാ കഥ മാത്രമായിരുന്നെങ്കിൽ ഇന്ന് അത് യാഥാർത്ഥ്യമാകുകയാണ്.

   സങ്കല്‍പ്പത്തിലെ കാമുകിയേയും സുഹൃത്തിനെയും നിര്‍മിക്കാനുള്ള ആദ്യ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്‌ ഹൈബ്രി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓഗ്‌മെന്റഡ്‌ റിയാലിറ്റിയും വിര്‍ച്ച്വല്‍ റിയാലിറ്റിയും ഉപയോഗിച്ചാണ്‌ ആപ്പ്‌ നിര്‍മിച്ചിരിക്കുന്നത്‌. ഉപയോക്താവുമായി സംവദിക്കുന്ന രീതിയിലുള്ള പങ്കാളിയെ ത്രീഡിയില്‍ നിര്‍മിക്കാന്‍ ആപ്പ്‌ സഹായിക്കും.

   You may also like:തിമിംഗലത്തിന്റെ ഛർദി, അഥവാ കടലിലെ നിധി; ഒറ്റ രാത്രി കൊണ്ട് കോടീശ്വരനായി മത്സ്യതൊഴിലാളി

   ഇഷ്ടമുള്ള വ്യക്തികളുടെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്‌തു പങ്കാളിയെ നിര്‍മിക്കാം. ടെംപ്ലേറ്റുകൾ വികസിപ്പിച്ച് സ്വപ്ന നായികയെ നിര്‍മിക്കാനുള്ള സൗകര്യവുമുണ്ട്‌. ഓഗ്മെന്റഡ്‌ റിയാലിറ്റി, വിര്‍ച്ച്വല്‍ റിയാലിറ്റി എന്നിവ ഉപയോഗിച്ച്‌ ടൈം ട്രാവല്‍ ചെയ്‌ത്‌ മുന്‍കാലത്തേക്ക്‌ എത്താം.

   You may also like:ലോട്ടറിയടിച്ചെന്ന് ഇ-മെയിൽ; തട്ടിപ്പെന്ന് കരുതി മൈൻഡ് ചെയ്തില്ല; ഒരു കോടി രൂപ ലോട്ടറി അടിച്ച യുവതിക്ക് സംഭവിച്ചത്

   ഫോണിലെ ചിത്രങ്ങളും വീഡിയോകളും ടൈം ട്രാവലിനായി ഉപയോഗിക്കാം. മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളെയാണ്‌ കൂടുതലായി ലക്ഷ്യം വക്കുന്നതെന്ന്‌ ഹൈബ്രിയുടെ സിഇഒ ആയ റിച്ചാര്‍ഡ്‌ ഡോന്‍സി പറയുന്നു.

   ഓഗ്മെന്റഡ്‌ റിയാലിറ്റി ഗ്ലാസുകള്‍ക്ക്‌ വലിയ വിലയാണ്‌. എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കണമെന്നില്ല. അതിനാലാണ്‌ സാധാരണക്കാരായ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിടുന്നത്‌.

   ലൈംഗിക ആവശ്യങ്ങള്‍ക്കായി ആപ് കൂടുതല്‍ ഉപയോഗിക്കപ്പെടുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചിലര്‍ക്ക്‌ ലൈംഗിക പങ്കാളികളെ മതിയാവും. മറ്റുള്ളവര്‍ക്ക്‌ സുഹൃത്തിനെയായിരിക്കും വേണ്ടത്‌. എന്തായാലും ഉപയോക്താക്കള്‍ക്ക്‌ ഇഷ്ടമുള്ളവരുടെ കൂടെ സമയം ചെലവഴിക്കാന്‍ ആപ് സഹായിക്കുമെന്നു റിച്ചാര്‍ഡ്‌ പറയുന്നു.
   Published by:Naseeba TC
   First published: