നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • IBM Development Centre| പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിന്റെ പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ

  IBM Development Centre| പ്രമുഖ ഐടി കമ്പനിയായ ഐബിഎമ്മിന്റെ പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ

  ഐ ബി എം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ ടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഐടി കമ്പനികളിൽ ഒന്നായ ഐ ബി എം പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ ആരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഹൈബ്രിഡ് ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളെ കൂടുതൽ മികവിലേയ്ക്ക് നയിക്കാനുതകുന്ന പ്രവർത്തനങ്ങളാണ് പുതിയ സെന്ററിൽ വികസിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

   Also Read- Amazon Great Freedom Festival| ആമസോണിൽ ഓഫർ വിൽപന നാളെ മുതൽ; 25,000 രൂപയിൽ താഴെയുള്ള മികച്ച സ്മാർട്ട് ഫോണുകളെ കുറിച്ച് അറിയാം

   ഐ ടി മേഖലയിൽ നവീനമായ ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കുന്ന ഐ ബി എം സോഫ്റ്റ്വെയർ ലാബ്സ്‌ -ന്റെ സെന്ററാണ് കൊച്ചിയിൽ സ്ഥാപിക്കാൻ പോകുന്നത്. ഇന്നലെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഐ ബി എം ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ സന്ദീപ് പട്ടേൽ, ഐ ബി എം ഇന്ത്യ സോഫ്റ്റ്വെയർ ലാബ്സിന്റെ വൈസ് പ്രസിഡന്റായ ഗൗരവ് ശർമ്മ എന്നിവരുമായി ചർച്ച നടത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

   Also Read- Akshaya AK 509, Kerala Lottery Results Declared| അക്ഷയ AK 509 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

   ചർച്ചയിൽ ഡിജിറ്റൽ നോളജ് എകോണമിയായി കേരളത്തെ വളർത്താനുള്ള എൽ ഡി എഫ് സർക്കാരിന്റെ കാഴ്ചപ്പാടുകൾ അവരുമായി പങ്കു വയ്ക്കാനും അഭിപ്രായ നിർദ്ദേശങ്ങൾ സ്വീകരിക്കാനും സാധിച്ചു. അതോടൊപ്പം ഐടി നയങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും കോവിഡ് കാരണം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറി കടക്കുന്നതിൽ സാങ്കേതിക മേഖലയ്ക് നൽകാൻ കഴിയുന്ന സംഭാവനകളെക്കുറിച്ചും ചർച്ച ചെയ്തു.   ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളുപയോഗിച്ച് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സെക്യൂരിറ്റി തുടങ്ങിയ മേഖലകളിൽ നൂതനമായ ഉല്പന്നങ്ങൾ നിർമിക്കുക എന്നതായിരിക്കും കൊച്ചിയിൽ ആരംഭിക്കാൻ പോകുന്ന പുതിയ സെന്ററിന്റെ പ്രധാന പ്രവർത്തനം. ഐ ബി എം കൂടുതൽ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ ഐ ടി മേഖലയ്ക്ക് വലിയ കുതിപ്പു നൽകും. കേരളത്തിന്റെ ആത്‌മാർഥമായ പിന്തുണ ഇക്കാര്യത്തിൽ അവർക്കു ഉറപ്പു നൽകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
   Published by:Rajesh V
   First published:
   )}