• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഓഫീസിലെ ആട്ടും തുപ്പും നിങ്ങൾക്ക് മടുത്തോ? ഐഡിയ ഉണ്ടെങ്കിൽ സ്വന്തമായൊരു സ്റ്റാർട്ട് അപ്പ് തുടങ്ങാം

പുതുസംരംഭകർക്ക് വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലേതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

News18 Malayalam | news18
Updated: October 20, 2019, 5:56 PM IST
ഓഫീസിലെ ആട്ടും തുപ്പും നിങ്ങൾക്ക് മടുത്തോ? ഐഡിയ ഉണ്ടെങ്കിൽ സ്വന്തമായൊരു സ്റ്റാർട്ട് അപ്പ് തുടങ്ങാം
സ്റ്റാർട്ട് അപ്പ്
  • News18
  • Last Updated: October 20, 2019, 5:56 PM IST IST
  • Share this:
#ഗോപിക സുരേഷ്

സ്റ്റാർട്ട് അപ്പുകൾ ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്. ഹ്യുറുൺ ഗ്ലോബൽ യൂണിക്കോണാണ് (hurun global unicorn) മികച്ച സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്. മറ്റൊരാളുടെ കീഴിൽ തൊഴിലെടുക്കാൻ മടിക്കുന്നവർക്ക് സ്വന്തമായി ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ഇനി ചിന്തിച്ചു തുടങ്ങാം.

പുതുസംരംഭകർക്ക് വളക്കൂറുള്ള മണ്ണാണ് ഇന്ത്യയിലേതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്റ്റാർട്ട് അപ്പുകൾ ഏറ്റവും വിജയകരമായി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.‌ ഹ്യുറുൺ ഗ്ലോബൽ യൂണിക്കോണാണ്(hurun global unicorn) സ്റ്റാർട്ട് അപ്പുകൾ വിജയകരമായി പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്.

സ്റ്റാർട്ട് അപ്പുകൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണ് ചൈനയിലാണ്. യുഎസ് ആണ് പട്ടികയിൽ രണ്ടാമത്. 25 രാജ്യങ്ങളിലെ 494 യൂണിക്കോണുകളുടെ മൂല്യം പരിശോധിച്ചാണ് ഹ്യുറുൺ ഗ്ലോബൽ മികച്ച സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്ന രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കിയത്. 2019ലെ കണക്കുകളാണിത്. ബൈജൂസ് ആപ്പും ഒല ക്യാബുമൊക്കെയാണ് ഏറ്റവും കടുതൽ മൂല്യം സ്വന്തമാക്കിയ ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ മുന്നിൽ.

കാക്കത്തുരുത്ത്: കേരളത്തിന്റെ സമ്പദ് വ്യവസ്ഥ മാറ്റാൻ കഴിയുന്ന സുവർണ ദ്വീപ്

ഹ്യൂറുൺ ഗ്ലോബൽ കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും മൂല്യം സ്വന്തമാക്കിയ സ്റ്റാർട്ട് അപ്പുകൾ ഇവയൊക്കെ,

Loading...

പേടിഎം അടക്കമുള്ള പേയ്മെന്‍റ് സൊല്യൂഷൻ പ്ലാറ്റ് ഫോം വൺ 97 കമ്മ്യൂണിക്കേഷൻസ് - 10 ബില്യൺ ഡോളർ
എജ്യൂക്കേഷൻ ടെക് ആപ്പ് ബൈജൂസ് - 6 ബില്യൺ
ക്യാബ് അഗ്രിഗേറ്റർ ഓല - 6 ബില്യൺ
ട്രാവൽ സ്റ്റേ ഫൈൻഡർ ഓയോ റൂംസ് - 5 ബില്യൺ
ഓൺലൈൻ ഗ്രോസെറി സ്റ്റാർട്ട് അപ്പ് ബിഗ്ബാസ്കറ്റ്
ഗെയിമിങ് സ്റ്റാർട്ട് അപ്പ് ഡ്രീം11
ഹെൽത്ത് കെയർ സ്റ്റാർട്ട് അപ്പ് സിട്രസ് ടെക്
കണ്ടന്‍റ് മാനേജ്മെന്‍റ് സ്റ്റാർട്ട് അപ്പ് ഐസർട്ടിസ് (Icertis)

'ഇൻമോബി' മൊബൈൽ പരസ്യ കമ്പനിയാണ് 100 കോടി ഡോളർ മൂല്യം നേടിയ ആദ്യ ഇന്ത്യൻ സ്റ്റാർട്ട് അപ്പ്. മുൻനിര സ്റ്റാർട്ട് അപ്പുകളൊക്കെയും നേട്ടം കൈവരിച്ചത് സംരംഭം തുടങ്ങി ഏഴു വർഷത്തിനിടെയാണെന്ന് ഹ്യുറുൺ റിപ്പോർട്ട്സ് ചെയർമാനും ഗവേഷകനുമായ റൂപര്‍ട്ട് ഹൂഗ്വെര്‍ഫ് പറയുന്നു. ലോകത്തിലെ സാങ്കേതിക വിപ്ലവത്തിന്‍റെ ഉറവിടമായ സിലിക്കൺ വാലിയിൽ ഇരുന്നൂറിലധികം യൂണിക്കോണുകളുണ്ട്. ലോകത്താകെയുള്ള 494 യൂണിക്കോണുകളിൽ 80%ത്തിലധികം ചൈനയിലും യുഎസിലുമാണ്. ബ്രിട്ടണും ഇസ്രായേലുമാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ.

First published: October 20, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...