• HOME
  • »
  • NEWS
  • »
  • money
  • »
  • Indian Tech Sector | 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടെക് രംഗത്ത് ജോലി കിട്ടിയത് 4.5 ലക്ഷം പേര്‍ക്ക്

Indian Tech Sector | 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ടെക് രംഗത്ത് ജോലി കിട്ടിയത് 4.5 ലക്ഷം പേര്‍ക്ക്

ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ എക്കാലത്തെയും ഉയര്‍ന്ന തലത്തിലുള്ള നിയമനമാണ് നടത്തിയിരിക്കുന്നതെന്ന് നാസ്‌കോംമിന്റെ ചൊവ്വാഴ്ച പുറത്ത് വന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

  • Share this:
    കോവിഡ് പ്രതിസന്ധികൾക്കിടിയിലും ഇന്ത്യന്‍ ഐടി മേഖല (IT Sector) ആഗോള തലത്തില്‍ ഉജ്ജ്വല പ്രകനങ്ങളാണ് കാഴ്ചവച്ചുക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടെക്ക് ഇന്‍ഡസ്ട്രി (Indian Tech Industry) 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 4.5 ലക്ഷം ആളുകളെ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെ കടന്നുപോകുന്ന ഈ സാഹചര്യത്തില്‍ എക്കാലത്തെയും ഉയര്‍ന്ന തലത്തിലുള്ള നിയമനമാണ് നടത്തിയിരിക്കുന്നതെന്ന് നാസ്‌കോംമിന്റെ ചൊവ്വാഴ്ച പുറത്ത് വന്ന പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    2022 സാമ്പത്തിക വര്‍ഷത്തില്‍ 450,000 നിയമനത്തോടെ നേരിട്ടുള്ള ജീവനക്കാരുടെ എണ്ണത്തില്‍ ഏകദേശം 10 ശതമാനം വളര്‍ച്ചയാണ് രാജ്യത്തെ ഐടി മേഖല രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ ഡിജിറ്റല്‍ ടെക് ടാലന്റ് പൂള്‍ ഇതോടെ 1.6 ദശലക്ഷമായി ഉയര്‍ന്നു.

    ''കഴിവുകള്‍, സാങ്കേതികവിദ്യ, സഹകരണം, നൂതനമായ കാര്യങ്ങള്‍ എന്നിവയില്‍ കേന്ദ്രീകരിച്ച ട്രില്യണ്‍ ഡോളർ ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,'' എന്നാണ്നാസ്‌കോം ചെയര്‍പേഴ്സണ്‍ രേഖ എം. മേനോന്‍ പറഞ്ഞത്.

    50 ലക്ഷത്തിലധികം സാങ്കേതിക തൊഴിലാളികളുള്ള ഡിജിറ്റല്‍ പ്രതിഭകളുടെ ആഗോള കേന്ദ്രമായി ഇന്ത്യ ഉയര്‍ന്നു. റീസ്‌കില്ലിംഗിലും അപ്‌സ്‌കില്ലിംഗിലും വന്‍തോതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ഇന്ത്യന്‍ ടെക് വ്യവസായം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 280,000 ജീവനക്കാരെ ഏറ്റവും പുതിയ സാങ്കേതിക നൈപുണ്യമുള്ള ആളുകളാക്കി (reskilled) മാറ്റി എടുത്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    36 ശതമാനത്തിലധികം വനിതാ ജീവനക്കാരുള്ള ടെക് വ്യവസായം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖലാ വനിതാ തൊഴില്‍ദാതാക്കളില്‍ ഒന്നാണ്. 1.8 ദശലക്ഷത്തിലധികം സ്ത്രീകള്‍ ഐടി മേഖലയിലെ തൊഴില്‍ രംഗത്ത് ഉണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

    70 ശതമാനത്തിലധികം ടെക് ഓര്‍ഗനൈസേഷനുകളും ഹൈബ്രിഡ് വര്‍ക്ക് മോഡലുകള്‍ സ്വീകരിക്കാനാണ് ശ്രമിക്കുന്നത്. വെര്‍ച്വല്‍ സ്‌ക്രീനിംഗ്, റിക്രൂട്ട്മെന്റ്, ഓണ്‍ബോര്‍ഡിംഗ്, പരിശീലനം എന്നിവയില്‍ ഐടി ഇന്‍ഡസ്ട്രീ ആഗോള നിലവാരത്തിലെത്തി.

    Also Read- Tecno Pova 5G | ടെക്‌നോ പോവ 5ജി വാങ്ങിയാൽ 1999 രൂപ വിലയുള്ള പവർ ബാങ്ക് സൗജന്യം; ആമസോണിലെ ഓഫർ അറിയാം

    'തിങ്ക് ഡിജിറ്റല്‍, തിങ്ക് ഇന്ത്യ' എന്ന രീതിയില്‍ വ്യവസായ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ഐടി വ്യവസായം സാങ്കേതിക നവീകരണവും സ്വാധീനവും വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി'' നാസ്‌കോം പ്രസിഡന്റ് ദേബ്ജാനി ഘോഷ് പറഞ്ഞു.
    Published by:Jayashankar Av
    First published: