• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വേഗമേറിയ റെയില്‍പാതയ്ക്കായി ഇന്ത്യ ചൈനയുടെ സഹായം തേടുന്നു


Updated: April 17, 2018, 5:44 PM IST
വേഗമേറിയ റെയില്‍പാതയ്ക്കായി ഇന്ത്യ ചൈനയുടെ സഹായം തേടുന്നു

Updated: April 17, 2018, 5:44 PM IST
ബീജിങ്: ഇന്ത്യയിലെ റെയിൽവേ വികസനം വേഗത്തിലാക്കാൻ ചൈനയുടെ സഹായം തേടുന്നു. ആഗ്ര, ഝാൻസി റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് പിന്നാലെ ബംഗളുരു-ചെന്നൈ റെയിൽ ഇടനാഴി റെയില്‍പാതയില്‍ കൂടുതല്‍ വേഗത്തില്‍ ട്രെയിൻ ഓടിക്കാനാണ് ഇന്ത്യ ചൈനയുടെ സഹായം തേടുന്നത്. ബീജിങില്‍വെച്ച് ഇരു രാജ്യങ്ങളും തമ്മിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്തുകഴിഞ്ഞു. ചൈനയുടെ സാങ്കേതിക സഹായം ലഭിച്ചാല്‍ ബംഗളുരു-ചെന്നൈ ഇടയാഴിയിൽ 150 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടിക്കാനാകും. ഇന്ത്യയിൽ അതിവേഗ റെയിൽ ഇടനാഴി നിർമിക്കുന്നതിനുള്ള താൽപര്യം ചൈന നേരത്തെ അറിയിച്ചതാണ്. ഇന്ത്യയിലെ ആദ്യ അതിവേഗ റെയില്‍ ഇടനാഴി മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ജപ്പാന്‍റെ സഹായത്തോടെയാണ് നിർമിക്കുന്നത്. കൂടുതൽ റൂട്ടുകളിൽ അതിവേഗ റെയിൽ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോൾ ചൈനയുമായി ചർച്ച നടത്തുന്നത്. ന്യൂഡൽഹി-ചെന്നൈ റെയിൽ ഇടനാഴിയുടെ സാധ്യതാ പഠനം അടുത്തിടെ നടത്തിയിരുന്നു. ലോകത്തെ ഏറ്റവും വലിയ അതിവേഗ റെയിൽ ശൃംഖല ചൈനയുടേതാണ്. 22000 കിലോമീറ്ററാണ് ചൈനയിലെ അതിവേഗ റെയിൽപാതയുടെ ദൈർഘ്യം.
First published: April 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍