• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

Chandrayaan 2: 'ഹൃദയത്തിൽ ഇന്ത്യൻ, ഹൃദയത്തുടിപ്പായി ഇന്ത്യൻ' ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ചന്ദ്രയാൻ 2 എന്നതാണ് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി...

news18
Updated: July 22, 2019, 6:13 PM IST
Chandrayaan 2: 'ഹൃദയത്തിൽ ഇന്ത്യൻ, ഹൃദയത്തുടിപ്പായി ഇന്ത്യൻ' ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി
PM-Narendra-Modi-flashes-the-victory-sign-2
  • News18
  • Last Updated: July 22, 2019, 6:13 PM IST IST
  • Share this:
ന്യൂഡൽഹി: ചന്ദ്രയാൻ-2 വിജയകരമായി വിക്ഷേപിച്ചതിന് പിന്നാലെ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ-2 വിക്ഷേപണം ശാസ്ത്രജ്ഞരുടെ കഴിവും 130 കോടി ഇന്ത്യക്കാരുടെ ദൃഢനിശ്ചയവും കാണിക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഹൃദയത്തിലും ആത്മാവിലും ഇന്ത്യക്കാരനെന്ന വികാരമാണുള്ളതെന്ന് പ്രധാനമന്ത്രിയുടെ ട്വീറ്റിൽ പറയുന്നു. പൂർണമായും തദ്ദേശീയമായി വികസിപ്പിച്ചതാണ് ചന്ദ്രയാൻ 2 എന്നതാണ് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കുന്നത്. ചന്ദ്രനുമായി ബന്ധിപ്പിക്കുന്ന ഓർബിറ്ററും ചന്ദ്ര ഉപരിതല വിശകലനം ചെയ്യുന്നതിനുള്ള ലാൻഡർ-റോവർ മൊഡ്യൂളും ചന്ദ്രയാൻ-2ൽ ഉണ്ട്- മോദിയുടെ ട്വീറ്റിൽ പറയുന്നു.


ഇന്നും ശാസ്ത്രലോകത്തിന് അജ്ഞാതമായ ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ റോവർ ഇറക്കാൻ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ രണ്ടാമത്തെ ചന്ദ്ര ദൗത്യമാണ് വിക്ഷേപിച്ചത്. രാജ്യത്തെ ഏറ്റവും ശക്തമായ ജിയോസിൻക്രണസ് വിക്ഷേപണ വാഹനമാണ് ചന്ദ്രയാൻ-2നെ വഹിച്ച് കുതിച്ചുയർന്നത്.

43 മീറ്റർ ഉയരമുള്ള മൂന്ന് റോക്കറ്റ് ഭാഗങ്ങളുള്ള ജി‌എസ്‌എൽ‌വി-മാർക്ക് 3 ഉച്ചകഴിഞ്ഞ് 2.43 നാണ് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് തെളിഞ്ഞ ആകാശത്തേക്ക് പറന്നുയർന്നത്. ഏകദേശം 16 മിനിറ്റിനുശേഷം 3,850 കിലോഗ്രാം ചന്ദ്രയാൻ -2 ഭ്രമണപഥത്തിലേക്ക് എത്തി.

ചന്ദ്രയാൻ വിക്ഷേപണം ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് അഭിമാനകരമായ കാര്യമാണ്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തെക്കുറിച്ച് പഠനം നടത്തുന്ന ആദ്യ ദൌത്യമെന്ന നിലയിലാണ് ചന്ദ്രയാൻ-2 വേറിട്ടുനിൽക്കുന്നത്. മറ്റൊരു രാജ്യത്തിനും ഇതുവരെ ഈ നേട്ടം കൈവരിക്കാനായിട്ടില്ല. ചന്ദ്രയാൻ-2 വിക്ഷേപണം കൂടുതൽ ചെറുപ്പക്കാരെ ശാസ്ത്രരംഗത്തേക്ക് എത്താൻ പ്രചോദനം നൽകും.


ഒരു ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘടകങ്ങളുള്ള ചന്ദ്രയാൻ -2 സെപ്റ്റംബർ ആദ്യവാരത്തോടെ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ISRO ആരംഭിച്ചതിനുശേഷം ഏറ്റെടുത്ത ഏറ്റവും സങ്കീർണ്ണവും അഭിമാനകരവുമായ ദൗത്യമായി കണക്കാക്കപ്പെടുന്ന ഒന്നാണ് ചന്ദ്രയാൻ -2. റഷ്യ, അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്ര ഉപരിതലത്തിൽ റോവർ ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയാണ്.
First published: July 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...