നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • സ്ത്രീകളെ ലൈംഗികാതിക്രമത്തിൽനിന്ന് രക്ഷപെടുത്തും; സ്മാർട്ട് വാച്ചുമായി ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർഥി

    സ്ത്രീകളെ ലൈംഗികാതിക്രമത്തിൽനിന്ന് രക്ഷപെടുത്തും; സ്മാർട്ട് വാച്ചുമായി ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർഥി

    എമർജൻസി സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ വാച്ച് ധരിച്ചാൽ, സ്ത്രീ അപകടത്തിൽപ്പെടുന്ന സാഹചര്യം തിരിച്ചറിഞ്ഞ് വിവരം നൽകും

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      മെൽബൺ: സ്ത്രീകളെ ലൈംഗികാതിക്രമത്തിൽനിന്ന് രക്ഷപെടാൻ സഹായിക്കുന്ന സ്മാർട്ട് വാച്ച് വികസിപ്പിച്ചെടുത്ത് 16കാരനായ ഇന്ത്യൻ വിദ്യാർഥി. കൌശൽ റെഡ്ഡി എന്ന പതിനാറുകാരനാണ് സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുന്ന തരത്തിൽ പുതിയ സ്മാർട്ട് വാച്ച് വികസിപ്പിച്ചെടുത്തത്. എമർജൻസി സംവിധാനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ഈ വാച്ച് ധരിച്ചാൽ, സ്ത്രീ അപകടത്തിൽപ്പെടുന്ന സാഹചര്യം തിരിച്ചറിഞ്ഞ് വിവരം നൽകും. പൊലീസ്, ഫയർഫോഴ്സ്, എമർജൻസി റെസ്ക്യൂ സർവീസ്, ആംബുലൻസ് തുടങ്ങിയ എമർജൻസി സംവിധാനങ്ങളുമായാണ് വാച്ച് ബന്ധിപ്പിക്കുന്നത്. ഒരു ബട്ടൺ അമർത്തിയാൽ ഉച്ചത്തിലുള്ള ഇൻബിൽറ്റ് അലാറം പ്രവർത്തിക്കുന്നതിനൊപ്പം എമർജൻസി സംവിധാനങ്ങൾക്ക് വിവരം നൽകുകയും ചെയ്യും.

      സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ ബട്ടൺ അമർത്തി പൊലീസിനെ വിളിക്കാൻ ഈ സ്മാർട്ട് വാച്ച് ധരിക്കുന്ന സ്ത്രീകൾക്ക് സാധിക്കും. ഇനി ബട്ടൺ അമർത്തിയില്ലെങ്കിലും, അത് ധരിച്ചിരിക്കുന്ന ആളുടെ ഹൃദയസ്പന്ദനവും പൾസ് റേറ്റും മനസിലാക്കി, അത് കൂടുതലാണെങ്കിൽ തനിയെ പൊലീസിനെ വിവരമറിയിക്കും. അപ്പോഴത്തെ ലോക്കേഷൻ സഹിതമാണ് പൊലീസിന് വിവരം കൈമാറുക. കൂടുതൽ സാങ്കേതികവിദ്യകൾ കൂട്ടിച്ചേർത്തശേഷം പേറ്റന്‍റ് നേടിയെടുക്കണം. അതിനുശേഷം 2023ഓടെ ഈ സ്മാർട്ട് വാച്ച് വിപണിയിലെത്തിക്കാനാകുമെന്നാണ് കൌശലിന്‍ന്‍റെ പ്രതീക്ഷ.



      പത്ത് വയസുള്ളപ്പോൾ 2013ലാണ് കൌശൽ റെഡ്ഡി ഓസ്ട്രേലിയയിലെത്തുന്നത്. സർവകലാശാല അധ്യാപകരായ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് കൌശൽ ഓസ്ട്രേലിയയിൽ എത്തിയത്. സെന്‍റ് ആൻഡ്രൂസ് സ്കൂളിൽ വിദ്യാർഥിയായിരിക്കെയാണ് സ്മാർട്ട് വാച്ച് ഉൾപ്പടെയുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയത്. ഇതിനോടകം കർഷകർക്ക് ഉപകാരപ്രദമായ ഗാഡ്ജറ്റുകളും ആപ്പുകളും കൌശൽ റെഡ്ഡി വികസിപ്പിച്ചിട്ടുണ്ട്. കെ-കൈറ്റ് എന്‍റർപ്രൈസസ് എന്ന പേരിൽ ഐടി കമ്പനി രൂപീകരിച്ചാണ് ഇപ്പോൾ കൌശലിന്‍റെ ഗവേഷണങ്ങൾ പുരോഗമിക്കുന്നത്.
      Published by:Anuraj GR
      First published: