ടിക് ടോക് വിലക്ക്: ആപ്പ് വീണ്ടും എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് തിരഞ്ഞ് ആരാധകർ

ടിക് ടോക് വിലക്കിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടത് ടിക് ടോക് ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നായിരുന്നു

news18
Updated: April 18, 2019, 3:44 PM IST
ടിക് ടോക് വിലക്ക്: ആപ്പ് വീണ്ടും എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് തിരഞ്ഞ് ആരാധകർ
(പ്രതീകാത്മക ചിത്രം)
  • News18
  • Last Updated: April 18, 2019, 3:44 PM IST
  • Share this:
ന്യൂഡൽഹി : ഇക്കഴിഞ്ഞ ദിവസമാണ് പോപ്പുലർ ആപ്പായ ടിക് ടോക്കിന് കേന്ദ്രസർക്കാർ പൂട്ടിട്ടത്. അശ്ലീലത പ്രോത്സാഹിപ്പിക്കുന്നുവെന്നും യുവാക്കളെ അപകടകരമായ തരത്തിൽ സ്വാധീനിക്കാൻ കഴിവുള്ള ഉള്ളടക്കം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ആപ്പ് നിരോധിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആപ്പ് സ്റ്റോറുകളിൽ നിന്ന് ടിക് ടോക് പിൻവലിക്കാൻ ഗൂഗിളിനും ആപ്പിളിനും കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.

Also Read-ശ്രദ്ധിക്കൂ കുട്ടികളേ! ടിക് ടോക് ഉപയോഗത്തിന് വിലക്കുകളില്ല; നീക്കിയത് ആപ്പ് സ്റ്റോറില്‍ നിന്നുമാത്രം

ആപ്പ് പുതിയതായി ഡൗൺലോഡ് ചെയ്യുന്നതിന് മാത്രമായിരുന്നു വിലക്ക്. നിലവിലെ ഉപയോക്താക്കളെ ബാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. എന്നാൽ ഏത് കടുത്ത പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ മിടുക്കരായ ഇന്ത്യാക്കാർ വെറുതെയിരുന്നില്ല. ടിക് ടോക് വിലക്കിന് പിന്നാലെ ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച് ചെയ്യപ്പെട്ടത് ടിക് ടോക് ഓൺലൈനായി എങ്ങനെ ഡൗൺലോഡ് ചെയ്യാം എന്നായിരുന്നു.. കൂടാതെ 'ഡൗൺലോഡ് ടിക് ടോക്', 'ഡൗൺലോഡ് ടിക് ടോക് ആപ്പ്' എന്നിവയും സെർച്ചിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു.

Also Read-ഇനി ആ കളി വേണ്ട മക്കളേ: ടിക് ടോക് ഇന്ത്യയിൽ പൂർണമായും നിരോധിച്ചു

പത്ത് ലക്ഷത്തോളം ഉപയോക്താക്കൾ ഉള്ള ടിക് ടോക് ഇന്ത്യയിൽ ജനപ്രീതി നേടിയ ആപ്പുകളിൽ മുന്‍പന്തിയിലാണുള്ളത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമൊക്കെ ടിക് ടോക് വീഡിയോകൾ നിറഞ്ഞ് നിന്നിട്ടും ഇതിന് വിലക്കേർപ്പെടുത്തിയ നീക്കം സർക്കാറിന്റെ നാഴികല്ലായിട്ടാണ് വിലയിരുത്തപ്പെട്ടത്. നിരവധി ആളുകൾ നിരോധന നീക്കത്തെ പിന്തുണച്ചെങ്കിലും ടിക് ടോക് ആരാധകരായ ഭൂരിഭാഗം പേരും കടുത്ത നിരാശയിലായിരുന്നു.

First published: April 18, 2019, 3:24 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading