HOME » NEWS » Money » TECH INDIANS ORDERED 95 BIRYANIS PER MINUTE SHOWS SWIGGY REPORT

ഓരോ മിനുട്ടിലും വാങ്ങുന്നത് 95 ബിരിയാണി; 2019ൽഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ ഇവ

പൂനെയിലെ ‘ചിക്കൻ സാജുക് ടപ്പ് ബിരിയാണി’ ആണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ വിലയുള്ള ബിരിയാണി. 1,500 രൂപയ്ക്കാണ് ഇത് വിറ്റത്, മുംബൈയിലെ ‘ചാൽ ധന്നോ തവ ബിരിയാണി’ 19 രൂപയ്ക്ക് വിറ്റുവെന്നും സ്വിഗ്ഗി

News18 Malayalam | news18-malayalam
Updated: December 24, 2019, 3:37 PM IST
ഓരോ മിനുട്ടിലും വാങ്ങുന്നത് 95 ബിരിയാണി; 2019ൽഇന്ത്യക്കാർക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങൾ ഇവ
biriyani
  • Share this:
ബിരിയാണിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടത്തെക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇക്കാര്യം അടിവരയിടുന്നതാണ് ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗിയുടെ വാർഷിക റിപ്പോർട്ടായ StatEATistics 2019. സ്വിഗ്ഗിയിലെ പുതിയ ഉപയോക്താക്കളുടെ ഏറ്റവും സാധാരണമായ ആദ്യത്തെ ഓർഡറാണ് ബിരിയാണി എന്നും തുടർച്ചയായ മൂന്നാം വർഷവും ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്നും സ്വിഗ്ഗി റിപ്പോർട്ട് പറയുന്നു. 2019ൽ സ്വിഗ്ഗിയിൽ നിന്ന് മിനിറ്റിൽ 95 ബിരിയാണികൾ ഇന്ത്യക്കാർ ഓർഡർ ചെയ്തിട്ടുണ്ട്. പൂനെയിലെ ‘ചിക്കൻ സാജുക് ടപ്പ് ബിരിയാണി’ ആണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ വിലയുള്ള ബിരിയാണി. 1,500 രൂപയ്ക്കാണ് ഇത് വിറ്റത്, മുംബൈയിലെ ‘ചാൽ ധന്നോ തവ ബിരിയാണി’ 19 രൂപയ്ക്ക് വിറ്റുവെന്നും സ്വിഗ്ഗി റിപ്പോർട്ട് പറയുന്നു.

ആരോഗ്യകരമായ ഭക്ഷണം ഓർഡർ ചെയ്യുന്നതിൽ ഇന്ത്യക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഈ വർഷം 3.5 ലക്ഷം ഓർഡറുകളാണ് സ്വിഗ്ഗി വഴി ആരോഗ്യകരമായ ഭക്ഷണത്തിന് ലഭിച്ചത്. 2019 ജനുവരി മുതൽ 2019 ഒക്ടോബർ വരെയുള്ള സ്വിഗ്ഗിയുടെ ഓർഡർ വിശകലനം ചെയ്താണ് StatEATistics 2019 തയ്യാറാക്കിയിരിക്കുന്നത്.

2019 ൽ സ്വിഗ്ഗിയിൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഡെസർട്ട് ഗുലാബ് ജാമുൻ ആണ്. തുടർച്ചയായ രണ്ടാം വർഷമാണ് ഇത് ഒന്നാമതെത്തുന്നത്. 2019ൽ 17.7 ലക്ഷത്തിലധികം ഓർഡറുകളുള്ള ഗുലാബ് ജാമുന് ലഭിച്ചത്. ഈ വർഷം 11,94,732 ഓർഡറുകളുള്ള ഫാലൂഡ സ്വിഗ്ഗിയുടെ രണ്ടാമത്തെ മികച്ച ഡെസേർട്ട്. മുംബൈയിൽ സ്പെഷ്യൽ ഐസ്ക്രീം നിറച്ച ഫലൂഡയ്ക്ക് 6,000 ഓർഡർ ലഭിച്ചു.

2019 ൽ 2,00,301 ഓർഡറുകളുള്ള മൂംഗ് ദാൽ ഹൽവയും ഭക്ഷണപ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. മറ്റ് മധുര പലഹാരങ്ങളിൽ 'ഡെത്ത് ബൈ ചോക്ലേറ്റ്', 'ടെൻഡർ കോക്കനട്ട് ഐസ്ക്രീം', 'ടിറാമിസു ഐസ്ക്രീം', 'കേസർ ഹൽവ' എന്നിവയും കൂടുതൽ ഓർഡർ ലഭിച്ച വിഭവങ്ങളാണ്. 'ചോക്കോ പൈയും ഡ്രിങ്ക്' ചണ്ഡിഗഡിൽ മാത്രം 79,242 തവണ ഓർഡർ ചെയ്തു.

ആരോഗ്യകരമായ ഭക്ഷണ ഓർഡറുകൾ ഈ വർഷം 3.5 ലക്ഷം കടന്നതായും സ്വിഗ്ഗി ചൂണ്ടിക്കാട്ടി. മാംസം, മത്സ്യം, കോഴി, അന്നജം അല്ലാത്ത പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്ന കെറ്റോജെനിക് ഡയറ്റിൽ 2019 ലെ ഭക്ഷ്യ ഓർഡറുകളിൽ 306 ശതമാനം വർധനയുണ്ടായി. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ചെലുത്തുമ്പോൾ തന്നെ ഖിച്ച്ഡിയോടുള്ള ഇന്ത്യക്കാരുടെ ഇഷ്ടം ഒട്ടും കുറയുന്നില്ല. സ്വിഗ്ഗിയിൽ ഖിച്ഡിക്കുള്ള ഓർഡറുകൾ ഈ വർഷം 128 ശതമാനം വർദ്ധിച്ചു.
Youtube Video
Published by: Anuraj GR
First published: December 24, 2019, 3:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories