• HOME
  • »
  • NEWS
  • »
  • money
  • »
  • PSLV-C49 launch| പിഎസ്എല്‍വി- സി 49 വിക്ഷേപിച്ചു; കോവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ISROയുടെ ആദ്യ വിക്ഷേപണം

PSLV-C49 launch| പിഎസ്എല്‍വി- സി 49 വിക്ഷേപിച്ചു; കോവിഡ് ലോക്ക്ഡൗണിന് ശേഷമുള്ള ISROയുടെ ആദ്യ വിക്ഷേപണം

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പിഎസ്എൽവി -സി49 പറന്നുയർന്നത്.

News18 Malayalam

News18 Malayalam

  • Share this:
    ശ്രീഹരിക്കോട്ട: പിഎസ്എല്‍വി- സി 49 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 1നെയും ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും വഹിച്ചുകൊണ്ടാണ് പിഎസ്എൽവി -സി49 പറന്നുയർന്നത്. കനത്ത മഴയും ഇടിയും മൂലം നേരത്തെ നിശ്ചയിച്ചതിലും പത്ത് മിനിറ്റ് വൈകി 3.12നായിരുന്നുവിക്ഷേപണം നടത്തിയത്. ഇടയ്ക്ക് അഞ്ച് മിനിറ്റ് കൗണ്‍ഡൗണ്‍ നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. ഈ വർഷത്തെ ഐഎസ്ആർഒയുടെ ആദ്യ വിക്ഷേപണ ദൗത്യമാണിത്.

    Also Read- ദിപാവലിക്ക് വാങ്ങാം പുത്തൻ ഫോണുകൾ; 20,000 രൂപയിൽ താഴെ വിലവരുന്ന സ്മാർട്ട് ഫോണുകൾ

    കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ഭൗമ നിരീക്ഷണ ഉപഗ്രഹമെന്ന് ഐഎസ്ആർഒ അറിയിച്ചു. റിസാറ്റ് -2 ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും. ന്യൂ സ്പെയ്സ് ഇന്ത്യ ലിമിറ്റഡ്, ബഹിരാകാശ വകുപ്പ് എന്നിവയുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ഒന്‍പത് വിദേശ ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. ലിത്വാനിയയുടെ ഒന്നും ലക്സംബർഗിന്റെ നാലും അമേരിക്കയുടെ നാലും ഉപഗ്രഹങ്ങളും ഇതിൽ ഉൾപ്പെടുന്നു.

    Also Read- ദീപാവലിക്ക് പുത്തൻ കാറില്‍ ഒരു ഡ്രൈവ് പോയാലോ?; ഓഫറുകൾ പ്രഖ്യാപിച്ച് മാരുതി



    കോവിഡ് വ്യാപനത്തിന് ശേഷമുള്ള ഐഎസ്ആര്‍ഒയുടെ ആദ്യ വിക്ഷേപണമാണ് ഇന്ന് നടന്നത്. ശ്രീഹരിക്കോട്ടയില്‍നിന്നുള്ള 76-ാമത്തെ വിക്ഷേപണവും പിഎസ്എല്‍വിയുടെ 51-ാം വിക്ഷേപണവുമാണ് ഇന്ന് നടന്നത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.
    Published by:Rajesh V
    First published: