നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Instagram| ഇൻസ്റ്റഗ്രാമിൽ ഇനി കമന്റുകൾക്ക് മറുപടിയായി റീൽസ് ചെയ്യാം; എങ്ങനെയെന്നറിയാം

  Instagram| ഇൻസ്റ്റഗ്രാമിൽ ഇനി കമന്റുകൾക്ക് മറുപടിയായി റീൽസ് ചെയ്യാം; എങ്ങനെയെന്നറിയാം

  ഇതിനർത്ഥം ഇൻസ്റ്റഗ്രാമിൽ  വരുന്ന എല്ലാ കമന്റുകൾക്കെല്ലാം റീൽസിലൂടെ മറുപടി നൽകാമെന്നല്ല.

  • Share this:
   ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് മെറ്റ (Meta) ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം (Instagram). ഇനി കമന്റുകൾക്ക് റീൽസിലൂടെ (Instagram Reels) മറുപടി നൽകാം. ഇതിനർത്ഥം ഇൻസ്റ്റഗ്രാമിൽ  വരുന്ന എല്ലാ കമന്റുകൾക്കെല്ലാം റീൽസിലൂടെ മറുപടി നൽകാമെന്നല്ല.

   അതായത്, നിങ്ങൾക്ക് വരുന്ന കമന്റുകൾക്ക് റിപ്ലേ ബട്ടണിലൂടെ റീൽസായി മറുപടി നൽകാം. നേരത്തേ ഇത്തരമൊരു സൗകര്യം ഇൻസ്റ്റഗ്രാമിൽ ഉണ്ടായിരുന്നില്ല. ടിക് ടോക്ക് ഉപയോക്താക്കൾക്ക് നൽകിയിരുന്ന അതേ ഫീച്ചറാണ് ഇൻസ്റ്റഗ്രാമും പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

   ദി വെർജിലെ റിപ്പോർട്ട് അനുസരിച്ച്, ഈ സവിശേഷത ഇപ്പോൾ റീലുകളിലെ കമന്റുകളിൽ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നു. അതായത് ഫോട്ടോകൾക്കോ വീഡിയോസിനോ ലഭിക്കുന്ന കമന്റുകൾക്ക് റീൽസിലൂടെ മറുപടി നൽകാനാകില്ല.

   Also Read-Google Chrome | വിവരങ്ങള്‍ ചോരും; ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര IT വകുപ്പിന്റെ സുരക്ഷാ മുന്നറിയിപ്പ്‌

   പുതിയ ഫീച്ചറിനെ കുറിച്ച് ഇൻസ്റ്റഗ്രാം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.


   റീൽസിലൂടെ കമന്റുകൾക്ക് മറുപടി നൽകാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം, പോസ്റ്റിലെ കമന്റ് സെക്ഷനിൽ ഏത് കമന്റിനാണോ മറുപടി നൽകേണ്ടത് ആ കമന്റിലെ റിപ്ലേ ബട്ടണിൽ ക്ലിക്ക് ചെയ്യുക. കമന്റ് ബോക്സിൽ റീൽസ് ഐക്കൺ കാണാം. ഇതിലൂടെ റീൽസ് ക്രിയേറ്റ് ചെയ്ത് മറുപടി നൽകാം. കൂടാതെ സ്റ്റിക്കറുകളായും മറുപടി നൽകാം.
   Published by:Naseeba TC
   First published: