• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്ക്രീൻഷോട്ട് അലേർട്ടിൽ നിന്ന് ഇൻസ്റ്റഗ്രാം പിന്മാറുന്നു

news18
Updated: June 15, 2018, 4:12 PM IST
സ്ക്രീൻഷോട്ട് അലേർട്ടിൽ നിന്ന് ഇൻസ്റ്റഗ്രാം പിന്മാറുന്നു
news18
Updated: June 15, 2018, 4:12 PM IST
ഇൻസ്റ്റഗ്രാം സ്റ്റോറികൾ സ്ക്രീൻഷോട്ട് എടുക്കുമ്പോൾ അക്കാര്യം ഉപയോക്താക്കളെ അറിയിക്കാനുള്ള സുരക്ഷാ ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിൽ നിന്ന് ഇൻസ്റ്റഗ്രാം പിന്മാറുന്നുവെന്ന് റിപ്പോർട്ട്. ചുരുക്കം ചില ഉപയോക്താക്കൾക്കിടയിൽ ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരുന്നുവെങ്കിലും പദ്ധതിയിൽ നിന്ന് പിന്മാറിയെന്നാണ് അറിയാൻ കഴിയുന്നത്. ഇൻസ്റ്റഗ്രാം തന്നെ ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാം പോസ്റ്റുകൾ സ്ക്രീൻ ഷോട്ട് എടുത്ത് വ്യാജ അക്കൗണ്ടുകൾ നിർമിക്കുന്നത് പുതിയ സുരക്ഷാ ഫീച്ചർ ഒരുക്കാൻ പ്രേരണയായിരുന്നു. ഇത് താമസിയാതെ അവതരിപ്പിക്കുമെന്നാണ് ജനുവരിയിൽ പുറത്തുവന്ന വാർത്തകൾ.

ഇൻസ്റ്റഗ്രാമിലെ ഡയറക്ട് മെസേജിൽ സ്ക്രീൻഷോട്ട് എടുക്കുമ്പോൾ അക്കാര്യം ഉപയോക്താക്കളെ അറിയിക്കാനുള്ള സൗകര്യം ഉണ്ട്. സ്നാപ്പ് ചാറ്റിലും സമാനമായ ഫീച്ചർ നിലവിലുണ്ട്.

ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാം സ്റ്റോറീസ്. 18.7 കോടി ഉപയോക്താക്കൾ ഇതിനുണ്ട്. 24 മണിക്കൂർ മാത്രമാണ് സ്റ്റോറീസ് കാണാൻ സാധിക്കുന്നത്. ഇത് ഡൗൺലോഡ് ചെയ്യാനും സാധിക്കില്ല. അതിനാലാണ് സ്ക്രീൻഷോട്ട് എടുക്കുന്നത്.

ഇൻസ്റ്റഗ്രാമിന് ജനപ്രീതി കൂടിവരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഫെയ്സ്ബുക്ക് പലർക്കും മടുത്തു തുടങ്ങിയതായും ഇതോടെ ഇൻസ്റ്റഗ്രാമിലേക്കും സ്നാപ്ചാറ്റിലേക്കും പലരും കടന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ആഗോളതലത്തിൽ 80 കോടി ഉപയോക്താക്കളാണ് ഇൻസ്റ്റഗ്രാമിനുള്ളത്.
First published: June 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍