Instagram unveils 'Reels' ടിക്ടോക്കുകാർക്ക് ഒരു സന്തോഷ വാർത്ത; പകരക്കാരനെ പരിചയപ്പെടുത്തി ഇൻസ്റ്റഗ്രാം
ടിക് ടോക്കിന് സമാനമായി വീഡിയോ മ്യൂസിക് റീമിക്സ് ഫീച്ചറാണ് റീലിലും കാണാൻ കഴിയുന്നത്

Instagram unveils Reels
- News18 Malayalam
- Last Updated: July 8, 2020, 10:04 PM IST
ടിക്ടോക്കിന് പകരക്കാരനെന്ന് വിശേഷിപ്പിക്കുന്ന ഇൻസ്റ്റഗ്രാം റീൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു. ടിക് ടോക്കിന് സമാനമായി വീഡിയോ മ്യൂസിക് റീമിക്സ് ഫീച്ചറായ റീൽ മറ്റ് രാജ്യങ്ങളിൽ മുമ്പ് തന്നെ ലഭ്യമായിരുന്നു. ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്ക് അടുത്ത കാലത്ത് വ്യാപിപ്പിച്ചിരുന്നു. ഇനി ഇന്ത്യയിലും ലഭ്യമാണ്.
കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ബ്രസീലിൽ അവതരിപ്പിച്ചത്. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുതിയ ഫീച്ചറിലൂടെ ചെയ്യാനാകുക. ഇതിൽ വീഡിയോയും ഓഡിയോയും ഉപഭോക്താക്കൾക്ക് സെറ്റ് ചെയ്യാം. ടിക് ടോക്കിന് സമാനമായി മറ്റുള്ളവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിർമിക്കുകയും ചെയ്യാം. You may also like:സ്വപ്നയെ സല്യൂട്ട് ചെയ്യാത്തതിന് 3 പൊലീസുകാരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ [NEWS]സ്വർണ്ണക്കടത്തിലൂടെ എത്തിയ പണം സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് ചിലവുകൾക്ക്: ടിഎൻ പ്രതാപൻ [NEWS] സംശയങ്ങൾ ദൂരീകരിക്കപ്പെടണം; ഏത് ഉന്നതർക്ക് പങ്കുണ്ടെങ്കിലും ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ [NEWS]
ഇന്ത്യയിൽ ഇൻസ്റ്റഗ്രാമിനേക്കാൾ കൂടുതൽ പ്രചാരം ടിക് ടോക്കിനുണ്ടെന്ന് ഫെയ്സ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് നേരത്തേ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിന്റെ എക്സ്പ്ലോർ ഫീച്ചറിന് സമാനമായാണ് ടിക് ടോക്കും പ്രവർത്തിക്കുന്നതെന്നും സുക്കർബർഗ് പറഞ്ഞിരുന്നു.
റീൽ വീഡിയോകൾ ഇൻസ്റ്റഗ്രാമിലും പങ്കുവെക്കാനാകും. ടിക് ടോക്കിലുള്ളതുപോലെ പാട്ടുകളുടെ വലിയ ശേഖരവുമായിട്ടാണ് റീലും എത്തുന്നത്. അതേസമയം, യൂട്യൂബും സമാന ഫീച്ചറുമായി രംഗത്തിറങ്ങാനൊരുങ്ങുകയാണ്. ഷോർട്സ് എന്ന പേരിലുള്ള ഫീച്ചർ അടുത്ത വർഷത്തോടെ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാം പുതിയ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിൽ ബ്രസീലിൽ അവതരിപ്പിച്ചത്. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുതിയ ഫീച്ചറിലൂടെ ചെയ്യാനാകുക. ഇതിൽ വീഡിയോയും ഓഡിയോയും ഉപഭോക്താക്കൾക്ക് സെറ്റ് ചെയ്യാം. ടിക് ടോക്കിന് സമാനമായി മറ്റുള്ളവരുടെ ഓഡിയോ ഉപയോഗിച്ച് പുതിയ വീഡിയോ നിർമിക്കുകയും ചെയ്യാം.