HOME » NEWS » Money » TECH IPHONE USER SAVING AFTER DOWNLOAD FAKE BITCOIN APP APPLE APP STORE

ആപ് സ്റ്റോറിലെ വ്യാജ ബിറ്റ് കോയിൻ ആപ്പിൽ പണം നഷ്ടമായി; സമ്പാദ്യം മുഴുവൻ നഷ്ടമായതായി ഐഫോൺ ഉപയോക്താവ്

ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത വ്യാജ ബിറ്റ്കോയിൻ ആപ്പിലൂടെ ഫിലിപ്പിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്

News18 Malayalam | news18-malayalam
Updated: April 1, 2021, 11:29 AM IST
ആപ് സ്റ്റോറിലെ വ്യാജ ബിറ്റ് കോയിൻ ആപ്പിൽ പണം നഷ്ടമായി; സമ്പാദ്യം മുഴുവൻ നഷ്ടമായതായി ഐഫോൺ ഉപയോക്താവ്
ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത വ്യാജ ബിറ്റ്കോയിൻ ആപ്പിലൂടെ ഫിലിപ്പിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്
  • Share this:
ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമായ കാലത്ത് സുരക്ഷിതമായ ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്യണമെന്നാണ് ഉപഭോക്താക്കൾക്കുള്ള നിർദേശം. എന്നാൽ ഔദ്യോഗിക ആപ് സ്റ്റോറുകളിൽ വരുന്ന ആപ്ലിക്കേഷനുകൾ തന്നെ വ്യാജനായാൽ എന്തു ചെയ്യും? സമാനമായ സംഭവമാണ് ഐഫോൺ ഉപയോക്താവായ ഫിലിപ്പ് ക്രിസ്റ്റോഡുലു എന്നയാൾക്ക് ഉണ്ടായത്.

ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്ത ബിറ്റ്കോയിൻ ആപ്പിലൂടെ ഫിലിപ്പിന് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്. 60,000 യുഎസ് ഡോളറാണ് ഫിലിപ്പിന് ആപ്പിലൂടെ നഷ്ടമായത്. ഏകദേശം 44,04,660 ഇന്ത്യൻ രൂപ വരും ഇത്.


ആപ് സ്റ്റോറിൽ കണ്ട ട്രെസർ ( Trezor)എന്ന ആപ്ലിക്കേഷനാണ് ഫിലിപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ചത്.  പച്ച ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷൻ ഫിലിപ്പ് ഡൗൺലോഡ് ചെയ്യുകയായിരുന്നു. ഇത് യഥാർത്ഥത്തിൽ ഉള്ളതാണോ എന്ന് പരിശോധിക്കാതെ ഡൗൺലോഡ് ചെയ്തതാണ് വിനയായത്.

ഡൗൺലോഡ് ചെയ്ത ആപ്ലിക്കേഷനിൽ ഫിലിപ്പ് തന്റെ സാമ്പത്തിക വിവരങ്ങൾ നൽകുകയും ചെയ്തു. ആപ് വ്യാജമാണെന്ന് തിരിച്ചറിയുന്നതിന് മുമ്പ് തന്നെ ഫിലിപ്പിന് ബിറ്റ്കോയിൻ സമ്പാദ്യം മുഴുവൻ നഷ്ടമാകുകയായിരുന്നു. ബിറ്റ്കോയിന്‍ ആപ്പായ ട്രസറിന്റെ വ്യാജനായിരുന്നു ഫിലിപ്പ് ഡൗൺലോഡ് ചെയ്തത്. ബിറ്റ് കോയിൻ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടാനായി നിർമിച്ച ആപ്പായിരുന്നു ഇത്.

Also Read-Amazon Smartphone Upgrade Days sale | 20000 രൂപയിൽ താഴെ വില വരുന്ന മികച്ച ഫോണുകളെക്കുറിച്ചറിയാം

എന്നാൽ, ആപ്പിൾ പോലുള്ള വിശ്വസനീയമായ കമ്പനിയുടെ സ്റ്റോറിൽ വ്യാജൻ എങ്ങനെ കയറിപ്പറ്റി എന്നാണ് ഫിലിപ്പ് ചോദിക്കുന്നത്. തന്റെ സമ്പാദ്യം നഷ്ടമായതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ആപ്പിളിന് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഫിലിപ്പ് വാഷിങ്ടൺ പോസ്റ്റിനോട് പറയുന്നു. ആപ്പുകളെല്ലാം വെരിഫൈ ചെയ്ത് സുരക്ഷിതമാണെന്ന് ഉറപ്പു വരുത്തിയാണ് ആപ്പിൾ ആപ് സ്റ്റോറിൽ ഉപഭോക്താക്കൾക്കായി എത്തുന്നത് എന്നതാണ് ശ്രദ്ധേയം.
Also Read-ആന്‍ഡ്രോയിഡ് ഫോണുകളിലെ സിസ്റ്റം അപ്‌ഡേറ്റ് മാല്‍വെയര്‍ ഭീഷണി നേരിടുന്നുവെന്ന് കണ്ടെത്തല്‍

ക്രിപ്‌റ്റോകറൻസിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യാജ ട്രെസർ ആപ്പ് നിർമ്മാതാവ് കമ്പനിയോട് പറഞ്ഞതായും ഇത് ഐഫോൺ ഫയലുകൾ എൻക്രിപ്റ്റുചെയ്യാനും പാസ്‌വേഡുകൾ സംഭരിക്കാനുമുള്ള ഒരു “ക്രിപ്‌റ്റോഗ്രഫി” ആപ്ലിക്കേഷനാണെന്നമാണ് പിഴവ് മനസ്സിലാക്കിയ ആപ്പിളിന്റെ വിശദീകരണം.ആപ്ലിക്കേഷൻ ഒരു ക്രിപ്‌റ്റോകറൻസി ആപ്ലിക്കേഷനായി മാറിയത് കണ്ടെത്തുന്നതിൽ ആപ്പിൾ കമ്പനി പരാജയപ്പെടുകയായിരുന്നു.

ഉപഭോക്തക്കളുടെ വിശ്വാസം സുരക്ഷിതത്വം എന്നിവയിൽ അടിസ്ഥാനമാക്കിയാണ് തങ്ങൾ ആപ് സ്റ്റോർ സൃഷ്ടിച്ചത്. വർഷങ്ങളായി തങ്ങളുടെ പ്രതിബദ്ധതയിലൂടെയാണ് ഉപയോക്താക്കളുടെ വിശ്വാസം നേടിയെടുത്തത്. നിരന്തരമായ പഠനത്തിലൂടെയാണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ആപ്ലിക്കേഷൻ വിപണന കേന്ദ്രമായി ആപ് സ്റ്റോർ വളർന്നത്. ആ നിലവാരം നിലനിർത്തുന്നതിനും ആപ്പ് സ്റ്റോറിന്റെ പരിരക്ഷകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും തങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു. കുറ്റവാളികൾ ഉപയോക്താക്കളെ വഞ്ചിക്കുന്ന സന്ദർഭങ്ങളിൽ, വേഗത്തിൽ നടപടിയെടുക്കുകയും ഭാവിയിൽ സമാനമായ ലംഘനങ്ങൾ തടയുകയും ചെയ്യുമെന്ന് ആപ്പിൾ വക്താവ് ഫ്രെഡ് സൈൻസ് വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു.

ഫിലിപ്പിന്റെ പരാതിക്ക് പിന്നാലെ വ്യാജ ബിറ്റ്കോയിൻ ആപ്ലിക്കേഷൻ ആപ് സ്റ്റോറിൽ നിന്നും നീക്കം ചെയ്തു. യഥാർത്ഥ ട്രെസർ കമ്പനിയും വ്യാജനെതിരെ നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു.
Published by: Naseeba TC
First published: April 1, 2021, 11:29 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories