• HOME
 • »
 • NEWS
 • »
 • money
 • »
 • iPhone |ഐഫോണുകളുടെ വില കുറയുമോ? 47,000 കോടി രൂപയുടെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

iPhone |ഐഫോണുകളുടെ വില കുറയുമോ? 47,000 കോടി രൂപയുടെ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കും

2022-23 കാലയളവില്‍ ഫാക്ടറി വിലയില്‍ 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 • Last Updated :
 • Share this:
  ഈ സാമ്പത്തിക വര്‍ഷം 47,000 കോടി രൂപയുടെ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഏപ്രിലില്‍ ആരംഭിച്ച പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതിയ്ക്ക് (PLI scheme) കീഴില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് തീരുമാനം. പദ്ധതി ആരംഭിച്ച് രണ്ടാമത്തെ വര്‍ഷമാണിത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ (india) 10,000 കോടി രൂപയുടെ ഐഫോണുകളാണ് (iphones) നിര്‍മ്മിച്ചത്. കരാർ അനുസരിച്ച് പിഎല്‍ഐ പദ്ധതിക്ക് കീഴില്‍ നിര്‍മ്മാതാക്കളായ ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവ 8,000 കോടി രൂപയുടെ ഫോണുകള്‍ നിര്‍മ്മിക്കേണ്ടതുണ്ട്. നിലവില്‍, ആപ്പിളിന്റെ (apple) ആഗോള വില്‍പ്പനയുടെ 1.5 ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യ സംഭാവന ചെയ്യുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഐഫോണുകളുടെ 60 ശതമാനത്തിലധികം കയറ്റുമതിക്ക് വേണ്ടി ഉപയോഗിക്കാനാണ് പിഎല്‍ഐ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം.

  ആപ്പിള്‍ ഈ വര്‍ഷം ഏഴ് മില്യണ്‍ യൂണിറ്റുകളുടെ റെക്കോര്‍ഡ് കയറ്റുമതിക്ക് സാക്ഷ്യം വഹിച്ചേക്കും. ഇത് എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതമായ 5.5 ശതമാനത്തില്‍ കൂടുതലാണ്. ഉപകരണങ്ങളുടെ വിശാലമായ വിപണിയും ഉയര്‍ന്ന പ്രാദേശിക ഉല്‍പ്പാദനവും ആകര്‍ഷകമായ ധനസഹായ പദ്ധതികളുമാണ് ഇതിനു കാരണം.

  Also Read-വെള്ളംകുടിയും സ്മാർട്ടാകും; ആപ്പിളിന്‍റെ വാട്ടർ ബോട്ടിൽ വരുന്നു; വില 4600 രൂപ

  2022-23 കാലയളവില്‍ ഫാക്ടറി വിലയില്‍ 6 ബില്യണ്‍ യുഎസ് ഡോളറിന്റെ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ഐഫോണ്‍ എസ്ഇയിലാണ് കമ്പനി ഇന്ത്യയില്‍ നിര്‍മ്മാണം ആരംഭിച്ചത്. ഐഫോണ്‍ 11, ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവയെല്ലാം പ്രാദേശികമായി നിര്‍മ്മിച്ചവയില്‍ ഉള്‍പ്പെടുന്നവയാണ്.

  വിസ്ട്രോണ്‍, ഫോക്സ്‌കോണ്‍, പെഗാട്രോണ്‍ എന്നീ കരാറുകാരാണ് പിഎല്‍ഐ പദ്ധതിയ്ക്ക് കീഴില്‍ ഇന്ത്യയില്‍ ഐഫോണുകള്‍ നിര്‍മ്മിക്കുന്നത്. ഈ മാസമാണ് പെഗാട്രോണ്‍ ഉത്പാദനം ആരംഭിച്ചത്. വിസ്ട്രോണ്‍ (ബെംഗളൂരു), പെഗാട്രോണ്‍ (തമിഴ്നാട്) എന്നിവ പ്രധാനമായും ഐഫോണ്‍ 12 ആണ് നിര്‍മ്മിക്കുന്നത്. അതേസമയം ഫോക്സ്‌കോണ്‍ തമിഴ്നാട്ടിലെ പ്ലാന്റില്‍ ഐഫോണ്‍ 11, ഐഫോണ്‍ 12, ഐഫോണ്‍ 13 എന്നിവ നിര്‍മ്മിക്കുന്നുണ്ട്.

  Also Read-അൽ​ഗോരിതം മുതൽ എഡിറ്റ് ബട്ടൺ വരെ; ട്വിറ്ററിൽ മസ്ക് കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങൾ

  ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മൊബൈല്‍ ഫോണ്‍ നിര്‍മ്മാണത്തിലും അസംബ്ലി, ടെസ്റ്റിംഗ്, മാര്‍ക്കിംഗ്, പാക്കേജിംഗ് (എടിഎംപി) യൂണിറ്റുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളിലും ഗണ്യമായ നിക്ഷേപം നത്തുന്നതിനുമായി 2020-ലാണ് പിഎല്‍ഐ സ്‌കീം അവതരിപ്പിച്ചത്. ഈ പദ്ധതി ഇലക്ട്രോണിക്‌സ് നിര്‍മ്മാണ വിഭാഗത്തില്‍ മികച്ച സ്വാധീനമുണ്ടാക്കുകയും ഇലക്ട്രോണിക്‌സ് മേഖലയില്‍ ആഗോള നേതാവായി സ്ഥാപിക്കാന്‍ ഇന്ത്യയെ പിന്തുണയ്ക്കുകയും ചെയ്യും. പദ്ധതിക്ക് കീഴില്‍, അഞ്ച് വര്‍ഷത്തേക്ക് 4- 6 ശതമാനം ക്യാഷ്ബാക്ക് രൂപത്തില്‍ ഇന്‍സെന്റീവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.

  മതിയായ അടിസ്ഥാന സൗകര്യങ്ങള്‍, ആഭ്യന്തര വിതരണ ശൃംഖലയും ലോജിസ്റ്റിക്‌സും, ഉയര്‍ന്ന സാമ്പത്തിക ചെലവ്, വൈദ്യുതിയുടെ അപര്യാപ്തത, പരിമിതമായ ഡിസൈനിംഗ് കഴിവുകള്‍ എന്നിവയുടെ അഭാവം മൂലം ഈ മേഖല ഏകദേശം 8.5-11 ശതമാനം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു.
  Published by:Naseeba TC
  First published: