നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • അങ്ങനെ പ്രായം കൂട്ടി രസിക്കേണ്ട; ഇന്ത്യൻ യൂസേഴ്സിനെ ബ്ലോക്ക് ചെയ്ത് ഫേസ് ആപ്പ്

  അങ്ങനെ പ്രായം കൂട്ടി രസിക്കേണ്ട; ഇന്ത്യൻ യൂസേഴ്സിനെ ബ്ലോക്ക് ചെയ്ത് ഫേസ് ആപ്പ്

  ഇതിനകം തന്നെ ഫേസ് ആപ്പ് സ്വകാര്യതയെ മാനിക്കുന്നില്ല എന്ന പരാതിയുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

  ഫേസ് ആപ്പ്

  ഫേസ് ആപ്പ്

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: പ്രായം കൂട്ടാനും കുറയ്ക്കാനും ആണാകാനും പെണ്ണാകാനും ഒക്കെ കഴിയുന്ന ഫേസ് ആപ്പാണ് നെറ്റിസൺസിനിടയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ട്രെൻഡ് ആയിരിക്കുന്നത്. അതേസമയം, ഫേസ് ആപ്പിനെക്കുറിച്ച് നിരവധി ആശങ്കളും ഉയർന്നു കഴിഞ്ഞു. ഫേസ് ആപ്പ് അത് ഉപയോഗിക്കുന്ന ആളുടെ സ്വകാര്യതയെ മാനിക്കുന്നില്ല എന്നായിരുന്നു പരാതി ഉയർന്നത്. എന്നാൽ, കഴിഞ്ഞദിവസം മുതൽ ഇന്ത്യയിൽ നിന്നുള്ള യൂസർമാർക്ക് ഫേസ് ആപ്പ് ലഭിക്കുന്നില്ല എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. “something went wrong” എന്ന സന്ദേശമാണ് യൂസർമാർക്ക് ലഭിക്കുന്നത്.

   അതേസമയം, ഇന്ത്യയിൽ നിന്നുള്ള യൂസർമാരെ ഫേസ് ആപ്പ് ബ്ലോക്ക് ചെയ്തതാകാമെന്നാണ് പലരും സംശയിക്കുന്നത്. എങ്ങനെ ഫേസ് ആപ്പിന്‍റെ ബ്ലോക്ക് നീക്കം ചെയ്യാം എന്ന വിഷയത്തിൽ ആളുകൾ വീഡിയോകളും ട്യൂട്ടോറിയലുകളും ആരംഭിച്ചു കഴിഞ്ഞു. VPN അഥവാ വിർച്വൽ പ്രൈവറ്റ് നെറ്റ് വർക് ഉപയോഗിച്ചാൽ എവിടെ നിന്നാണ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതെന്ന് ഹൈഡ് ചെയ്യാൻ കഴിയും. പലരും ഇത് പരീക്ഷിക്കുകയും ചെയ്തു കഴിഞ്ഞു. മണി കൺട്രോൾ ടീം ജൂലൈ 18ന് രാവിലെ ഇത് പരീക്ഷിച്ചു നോക്കിയപ്പോൾ ആപ്പ് സുഖകരമായി പ്രവർത്തിക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞു.

   'പ്രായമാകാൻ' മത്സരിച്ച് താരങ്ങൾ; പക്ഷേ, ഫേസ് ആപ്പ് കൊണ്ടു പോകുന്നത് നിങ്ങളുടെ സീക്രട്ടുകൾ

   അതേസമയം, ഇതിനകം തന്നെ ഫേസ് ആപ്പ് സ്വകാര്യതയെ മാനിക്കുന്നില്ല എന്ന പരാതിയുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്.

       ഫേസ് ആപ്പ് നിങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഫോട്ടോകൾ, പേര്, യൂസർ നെയിം എന്നിവ എന്ത് ആവശ്യത്തിനും ഉപയോഗിക്കാനുള്ള ലൈസൻസ് ആണ് നിങ്ങൾ ഫേസ് ആപ്പ് ഉപയോഗിക്കുന്നതിലൂടെ നൽകുന്നത്. റഷ്യൻ കമ്പനിയായ വയർലെസ് ലാബ് ആണ് ന്യൂറൽ നെറ്റ് വർക് ടെക്നോളജി ഉപയോഗിച്ച് ഫേസ് ആപ്പ് ഡെവലപ് ചെയ്തത്.

   ഫേസ് ആപ്പിന്‍റെ ബ്ലോക്ക് മാറ്റാൻ ഒരു വഴിയുണ്ട്

   നിങ്ങളുടെ ഐ പി അഡ്രസ് മോർഫ് ചെയ്യാനുള്ള മാർഗമാണ് ആദ്യം അന്വേഷിക്കേണ്ടത്. VPN എന്ന വിർച്വൽ പ്രൈവറ്റ് നെറ്റ് വർക് ഉപയോഗിച്ചാൽ ഇന്ത്യയിൽ നിന്നല്ലാത്ത ഏതെങ്കിലും ഒരു ഐപി അഡ്രസ് ആയി മാറ്റാവുന്നതാണ്. VPN ഉപയോഗിക്കുമ്പോൾ ഫേസ് ആപ്പ് ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതായി യൂസർമാരും സമ്മതിച്ചിട്ടുണ്ട്. TunnelBear, Windscribe എന്നിവയാണ് ജനകീയമായ ചില VPN ആപ്പുകൾ. ഇതെല്ലാം നിങ്ങളെ ഫേസ് ആപ്പ് ഉപയോഗിക്കാൻ സഹായിക്കും.

   First published:
   )}