• HOME
  • »
  • NEWS
  • »
  • money
  • »
  • ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

ഭൗമനീരിക്ഷണ ഉപഗ്രഹം ഹൈസിസ് വിക്ഷേപിച്ചു

  • Share this:
    ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഭൗമനീരിക്ഷണ ഉപഗ്രഹമായ ഹൈസിസ് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് രാവിലെ 9.58നാണ് വിക്ഷേപണം. ഭൂമിയുടെ ഉപരിതലത്തെ ഏറ്റവും അടുത്ത് നിന്ന് പഠന വിധേയമാക്കുകയാണ് ഹൈസിസ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഭൂമിയുടെ ഉപരിതലത്തിലുള്ള ചിത്രങ്ങള്‍ വളരെ അടുത്ത് നിന്ന് ഒപ്പിയെടുക്കാന്‍ സാധിക്കുമെന്നാണ് ഹൈസിസിന്‍റെ സവിശേഷത. തീരദേശ മേഖലയുടെ നിരീക്ഷണം, ഉള്‍നാടന്‍ ജലസംവിധാനം, സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുമെന്ന് പ്രതീക്ഷയിലാണ് ഇന്ത്യ. അഞ്ച് വര്‍ഷ കാലാവവധിയാണ് ഉപഗ്രഹത്തിനുള്ളത്. 636 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണ പഥത്തിലാണ് ഹൈസിസ് വിക്ഷേപിക്കുന്നത്.

    പ്ര​വാ​സി​ക​ൾ​ക്ക് ആശ്വാസം; ഇ​സി​എ​ൻ​ആ​ർ ര​ജി​സ്ട്രേ​ഷ​ൻ താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു

    പി എസ് എൽ വി സി -43 ആണ് ഹൈസിസിനെ ബഹിരാകാശത്തേക്ക് എത്തിക്കുക. ഹൈസിസിന് ഒപ്പം 30 വിദേശ ഉപഗ്രഹങ്ങളും ഇന്ന് പി എസ് എൽ വി സി -43 ന്റെ ഭാഗമായി വിക്ഷേപിച്ചു. പിഎസ്എല്‍വി ശ്രേണിയിലെ തന്നെ ഏറ്റവും ഭാരം കുറഞ്ഞ വാഹനമാണ് പിഎസ്എല്‍വി സി-43. അമേരിക്കയുടെ 20-ലേറെ ഉപഗ്രഹങ്ങളും സ്വിറ്റ്സര്‍ലാന്‍റ്, മലേഷ്യ, സ്പെയിന്‍ തുടങ്ങി എട്ടോളം രാജ്യങ്ങലുടെ ചെറിയ ഉപഗ്രങ്ങളും ഒപ്പം വിക്ഷേപിച്ചത്. 112 മിനിറ്റാണ് ദൗത്യത്തിന്‍റെ ദൈര്‍ഘ്യം.
    First published: