ഐഫോൺ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത. ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ സെപ്തംബർ 10ന് കമ്പനി അവതരിപ്പിക്കും. പുതിയ സോഫ്റ്റ് വേർ ആയ iOS 13 ഉൾപ്പെടെയുള്ള ഐഫോണുകൾ ആയിരിക്കും അവതരിപ്പിക്കുക.
കാലിഫോർണിയയിലെ ആപ്പിൾ പാർക്ക് കാമ്പസിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ പ്രാദേശികസമയം രാവിലെ 10 മണിക്ക് ചടങ്ങ് ആരംഭിക്കും.
iPhone XS, iPhone XS Max, iPhone XR എന്നിവയുടെ പിൻഗാമിയായിരിക്കും പുതിയ ഐഫോൺ എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, പുതിയ ഐഫോൺ ആപ്പിൾ പെൻസിലിന് സപ്പോർട്ട് ചെയ്യുന്ന വിധത്തിലായിരിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.
iPhone XS Max ന്‍റെ പിൻഗാമിയോ അല്ലെങ്കിൽ അതിനേക്കാൾ വലുതോ ആയിരിക്കും പുതിയ ഐഫോൺ എന്നാണ് ആരാധാകർ പ്രതീക്ഷിക്കുന്നത്.
അതേസമയം, ലോഗോയിൽ വന്നിരിക്കുന്ന നിറവ്യത്യാസം എന്തായിരിക്കുമെന്നും ആകാംക്ഷയോടെയാണ് ഐഫോൺ പ്രേമികൾ കാത്തിരിക്കുന്നത്.
പുതിയ ഐഫോണിന്‍റെ ഫീച്ചറുകളും വിലയും അറിയാൻ സെപ്തംബർ 10 വരെ കാത്തിരിക്കണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Apple iPhones, IPhone, IPhones, New Apple iPhones, New iPhones, ഐഫോൺ, പുതിയ ഐഫോൺ