ഫോൺ കോൾ ഇനി വേഗം എടുക്കേണ്ടി വരും; 25 സെക്കൻഡ് മാത്രമേ ബെല്ലടിക്കൂ

കമ്പനിക്ക് മറ്റ് മാർഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും എയർടെൽ വ്യക്തമാക്കി.

news18-malayalam
Updated: October 2, 2019, 4:12 PM IST
ഫോൺ കോൾ ഇനി വേഗം എടുക്കേണ്ടി വരും; 25 സെക്കൻഡ് മാത്രമേ ബെല്ലടിക്കൂ
news18
  • Share this:
റിലയൻസ് ജിയോയ്ക്ക് സമാനമായി ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവരും അവരുടെ നെറ്റ് വർക്കിൽ നിന്നുള്ള ഫോൺ വിളിയുടെ ദൈർഘ്യം കുറച്ചു. ഇനിമുതൽ 25 സെക്കൻഡ് വരെ മാത്രമേ ഫോൺ ബെല്ലടിക്കുകയുള്ളൂ. നേരത്തെ 45 സെക്കൻഡ്സ് ആയിരുന്നു ഫോൺ ബെല്ലടിച്ചിരുന്നത്.

ഇക്കാര്യം എയർടെൽ ട്രായിയെ അറിയിച്ചു. അതേസമയം ഈ നടപടി ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കുമെന്നും എയർടെൽ ട്രായ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി. കമ്പനിക്ക് മറ്റ് മാർഗങ്ങള്‍ ഇല്ലാത്തതിനാലാണ് ഇങ്ങനെ ചെയ്തതെന്നും എയർടെൽ വ്യക്തമാക്കി.

also read:സെക്യൂരിറ്റി ജീവനക്കാരെ കെട്ടിയിട്ട് ബിവറേജസിൽ നിന്നും മദ്യം കവർന്നു

റിംഗിംഗ് സമയം കുറയ്ക്കുന്നത് ഇൻറർ കണക്ട് യൂസേജ് ചാർജ് കുറയ്ക്കാൻ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു. വോഡഫോൺ ഐഡിയയും റിംഗ് സമയം വെട്ടിക്കുറച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതിനോട് കമ്പനി പ്രതികരിച്ചിട്ടില്ല. ഫോൺ ബെല്ലിന്റെ ദൈർഘ്യത്തിൽ ഒരു പൊതുവായ തീരുമാനത്തിൽ എത്തണമെന്ന് ട്രായ് ഓപ്പറേറ്റർമാരോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം ചർച്ച ചെയ്യാൻ ട്രായ് ഈ മാസം 14ന് ഒരു ഓപ്പൺ മീറ്റിംഗ് വിളിച്ചിട്ടുണ്ട്.

എയർടെൽ നെറ്റ്‌വർക്കിലേക്കുള്ള കോളുകൾ നിർബന്ധിതമായി വിച്ഛേദിച്ചുകൊണ്ട് റിലയൻസ് ജിയോ ലിമിറ്റഡ് ഔട്ട്‌ഗോയിംഗ് കോളുകളെ ഇൻ‌കമിംഗ് കോളുകളിലേക്ക് മാറ്റുകയാണെന്ന് എയർടെൽ ആരോപിക്കുന്നു. അതേസമയം ആഗോളതലത്തിൽ മിക്ക ഓപ്പറേറ്റർമാരുടെയും ശരാശരി റിംഗിംഗ് സമയം 15-20 സെക്കൻഡ് മാത്രമാണെന്നാണ് ജിയോ പറയുന്നത്.
First published: October 2, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading