പ്രീപെയ്ഡ് പ്ലാനുകളിലെ ഡാറ്റാ പരിധി ഉയർത്തി രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവന ദാതാവായ റിലയൻസ് ജിയോ. ജിയോ ഇതര നമ്പരിലേക്കുള്ള വോയിസ് കോളിന്റെ പരിധി ഉയർത്തിയതിനൊപ്പം, ഇരട്ടി ഡാറ്റായും ഉപയോഗിക്കാം. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെല്ലാം കണക്ടഡ് ആയിരിക്കുക എന്നത് പരിഗണിച്ചാണ് ഉപഭോക്താക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്ന് ജിയോ വ്യക്തമാക്കി.
പരിഷ്കരിച്ച 11, 21, 51, 101 രൂപയ്ക്കുള്ള ഡാറ്റാ വൗച്ചറുകൾ പ്രകാരം യഥാക്രമം, 800 എംബി, 2 ജിബി, 6 ജിബി, 12 ജിബി എന്നിങ്ങനെ അതിവേഗ ഡാറ്റാ സേവനം ലഭിക്കും. ഇതേ വൗച്ചറുകൾ വഴി ജിയോ ഇതര നമ്പരുകളിലേക്ക് 75, 200, 500, 1000 എന്നിങ്ങനെ മിനിറ്റുകൾ വിളിക്കാനുമാകും.
നിലവിലെ സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബാംഗങ്ങൾ തമ്മിൽ കൂടുതൽ നേരം ഓൺലൈനിൽ ബന്ധപ്പെടുന്നതിനും പരിധി രഹിത ഡാറ്റാ സേവനമാണ് കമ്പനി ഉറപ്പുനൽകുന്നത്. നിലവിലെ വർധിച്ച ഡാറ്റാ ആവശ്യകതക്ക് അനുസരിച്ച് ഒരു തരത്തിലുമുള്ള തടസ്സങ്ങളും നേരിടാതിരിക്കുന്നതിനാണ് മുൻഗണനയെന്ന് കമ്പനി വ്യക്തമാക്കി.
You may also like:COVID 19| ബഹ്റൈനിലും ജുമുഅ നിര്‍ത്തിവെക്കുന്നു; നമസ്കാരം വീട്ടില്‍ നിര്‍വഹിക്കാൻ ആഹ്വാനം [NEWS]COVID 19 | കണ്ണൂരിൽ നിന്നൊരു ശുഭവാർത്ത; കോവിഡ് ബാധിച്ച ആളുടെ നാലാമത്തെ പരിശോധനാഫലവും നെഗറ്റീവ് [NEWS]COVID 19 | ഒമാനിൽ കണ്ണൂരിൽ നിന്ന് അവധി കഴിഞ്ഞെത്തിയ മലയാളിക്ക് കോവിഡ് [NEWS]
ഓഫറുകളെ കുറിച്ച് കൂടുതൽ അറിയാം
ചോദ്യം 1- പുതിയ 4ജി ഡാറ്റാ വൗച്ചറുകള്‍ ഏതെല്ലാമാണ്? എന്തൊക്കെ മാറ്റങ്ങളാണ് വരുത്തിയത് ?
നിങ്ങൾ കണക്ടഡായിരിക്കുന്ന എന്നത് ഉറപ്പാക്കാനായാണ് ജിയോ പുതിയ ഡാറ്റാ വൗച്ചറുകൾ അവതരിപ്പിച്ചത്. അവിടെ നിങ്ങൾക്ക് ലഭിക്കുന്നത്
- ഇരട്ടി ഡാറ്റ
- നോൺ ജിയോ നമ്പരുകളിലേക്ക് കൂടുതൽ മിനിറ്റുകൾ വിളിക്കാം
- 100ശതമാനം ഡാറ്റയും ഉപയോഗിച്ച് തീർന്നാൽ 64 kbps സ്പീഡിൽ ഡാറ്റാ സേവനങ്ങൾ തുടരും.
- ഉപയോഗിക്കാത്ത ഡാറ്റയും വോയിസ് മിനിറ്റുകളും ബെയ്സ് പ്ലാൻ കാലാവധിക്കൊപ്പം അവസാനിക്കും.
ചോദ്യം 2- കോളുകൾക്ക് ചാർജ് ചെയ്യുന്നത് സെക്കന്റിനോ മിനിറ്റിനോ?
എളുപ്പത്തിൽ മനസ്സിലാക്കുന്നതിനും കോളുകൾ കൈകാര്യം ചെയ്യുന്നതിനും മിനിറ്റ് അടിസ്ഥാനത്തിലാകും ചാർജ് ചെയ്യുക.
ചോദ്യം 3- ജിയോ ആക്ടീവ് പ്ലാനിൽ നിന്നാണോ പുതുതായി റീചാർജ് ചെയ്ത 4 ജി ഡാറ്റ വൗച്ചറിൽ നിന്നാണോ, ഏതിൽ നിന്നാണ് ആദ്യം വോയിസ് കോളുകൾ ഉപയോഗിക്കപ്പെടുന്നത് ?
നിങ്ങളുടെ അടിസ്ഥാന പാക്കിൽ നിന്നായിരിക്കും ആദ്യം കോളുകൾ ചെലവിടുന്നത്. അത് തീരുമ്പോൾ 4ജി ഡാറ്റാ വൗച്ചറിൽ നിന്നും ഈടാക്കും. ഇതു രണ്ടും തീർന്നാൽ മിനിറ്റിന് ആറ് പൈസ നിരക്ക് ഈടാക്കൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.