• HOME
  • »
  • NEWS
  • »
  • money
  • »
  • ജിയോ ഫൈബർ, ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ്; അറിയേണ്ടതെല്ലാം

ജിയോ ഫൈബർ, ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ്; അറിയേണ്ടതെല്ലാം

ഒരു വീട്ടിലെ എല്ലാവർക്കും ജിയോ കണക്ഷനിലേക്ക് മാറാനും കൂടുതൽ ആദായകരമായി ഡാറ്റ ഉപയോഗിക്കാനും സാധിക്കും. വീട്ടിലെ എല്ലാ അംഗങ്ങൾക്കുമായി ഒരൊറ്റ ബിൽ എന്ന സൌകര്യവും ജിയോ ലഭ്യമാക്കും

Jio-Postpaid-Plus

Jio-Postpaid-Plus

  • Share this:
    ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിയോ ഫൈബർ ഹോം ബ്രോഡ്‌ബാൻഡ് സേവനങ്ങൾ അടുത്ത മാസം വാണിജ്യപരമായി പുറത്തിറങ്ങും. സെപ്റ്റംബർ അഞ്ചിന് പുറത്തിറങ്ങുന്ന ജിയോ ഫൈബർ സബ്‌സ്‌ക്രിപ്‌ഷന്‍റെ നിരക്ക് പ്രതിമാസം 700 രൂപ മുതലായിരിക്കും. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) 42-ാമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ മുകേഷ് അംബാനിയാണ് ജിയോ ഫൈബർ സേവനങ്ങളുടെ പ്രഖ്യാപനം നടത്തിയത്.

    ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾ ഏത് സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ എടുക്കുന്നു എന്നതിനെ ആശ്രയിച്ച് ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് ഓഫറിന് അർഹതയുണ്ട്. ഒരു വീട്ടിലെ എല്ലാവർക്കും ജിയോ കണക്ഷനിലേക്ക് മാറാൻ കൂടുതൽ ആദായകരമായി ഡാറ്റ ഉപയോഗിക്കാനും സാധിക്കും. വീട്ടിലെ എല്ലാ അംഗങ്ങൾക്കുമായി ഒരൊറ്റ ബിൽ എന്ന സൌകര്യവും ജിയോ ലഭ്യമാക്കും.

    Reliance AGM 2019 LIVE: 'സെക്കൻഡിൽ ഒരു ജിബിപിഎസ് വേഗത'; ജിയോ ഫൈബർ സേവനങ്ങൾ സെപ്റ്റംബർ അഞ്ചിന് തുടങ്ങും: മുകേഷ് അംബാനി

    ജിയോ ഫൈബർ സെപ്റ്റംബർ അഞ്ചിന് വാണിജ്യാടിസ്ഥാനത്തിൽ ഇന്ത്യയിലുടനീളം പുറത്തിറക്കും. ഇന്ത്യയിലെ ജിയോ സേവനങ്ങളുടെ മൂന്നാം വാർഷികദിനത്തിലാണിത്. താരിഫ് പ്ലാനുകൾ അനുസരിച്ച് 100Mbps മുതൽ 1Gbps വരെ വേഗതയിൽ പ്രതിമാസം 700 രൂപ മുതലുള്ള പാക്കേജുകൾ ഉണ്ടാകും. ജിയോ ഫൈബർ സേവനം 20 ദശലക്ഷം വസതികളിൽ എത്തിക്കും. ജിയോ ഫൈബർ സേവനത്തിനൊപ്പം ജിയോ ഹോം ഫോൺ സേവനവും ഉണ്ടാകും. ഇതനുസരിച്ച് ജിയോ ലാൻഡ് ലൈൻ ഫോണിൽ നിന്നുള്ള പ്രാദേശിക, എസ്ടിഡി വോയ്‌സ് കോളുകൾ തികച്ചും സൌജന്യമായിരിക്കും. അന്താരാഷ്ട്ര കോളിംഗ് താരിഫുകളും നിലവിലുള്ള നിരക്കിന്റെ പത്തിലൊന്ന് മാത്രമായിരിക്കും.

    റിലയൻസ് ജിയോ ഫാമിലി പ്ലാനുകൾ ലഭ്യമാക്കുന്ന ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് ആണ് ഇന്നത്തെ പ്രഖ്യാപനത്തിൽ ശ്രദ്ധേയമായ മറ്റൊന്ന്. ഒരു വീട്ടിൽ ഒന്നിലധികം ജിയോ മൊബൈൽ കണക്ഷനുകൾക്കായി ഒരൊറ്റ ബില്ലും ഒരൊറ്റ ഡാറ്റ പ്ലാൻ പങ്കിടാനും ഇത് സഹായിക്കും. ഐ‌എസ്‌ഡി കോളുകൾ‌ക്കായി കുറഞ്ഞ കോളിംഗ് നിരക്കും റിലയൻസ് ജിയോ വാഗ്ദാനം ചെയ്യും, ഇത് ജിയോ ഹോം ഫോൺ വയർ‌ലൈൻ സേവനത്തിന്റെ ഭാഗമായിരിക്കും. ജിയോ ഫൈബർ ബ്രോഡ്‌ബാൻഡ് കണക്ഷനുകളുമായി ബന്ധപ്പെടുത്തിയാണ് ഈ സേവനം ലഭ്യമാക്കുന്നത്.

    ഫോൺ മാറി വാങ്ങുന്ന ജിയോ ഉപയോക്താക്കൾക്കായി ഓഫറുകൾ ഉണ്ടാകുമെന്നും റിലയൻസ് അറിയിച്ചിട്ടുണ്ട്. അതിന്‍റെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കും.
    First published: