• HOME
  • »
  • NEWS
  • »
  • money
  • »
  • Jio Fiber Launch: കാത്തിരിപ്പിന് വിരാമം; ജിയോ ഗിഗാഫൈബർ ഇന്നുമുതൽ

Jio Fiber Launch: കാത്തിരിപ്പിന് വിരാമം; ജിയോ ഗിഗാഫൈബർ ഇന്നുമുതൽ

സെക്കൻഡിൽ 100 MB മുതൽ 1 GB വരെ വേഗതയാണ് ജിയോ ഉറപ്പ് നൽകുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെയുള്ള പ്ലാനുകൾ ലഭ്യമാണ്

  • Share this:
    രാജ്യത്തെ ഡിജിറ്റൽ രംഗത്തെ പുതിയ വിപ്ലവമായ ജിയോ ഗിഗാഫൈബർ ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇന്ന് മുതൽ ലഭ്യമാകും. സെക്കൻഡിൽ 100 MB മുതൽ 1 GB വരെ വേഗതയാണ് ജിയോ ഉറപ്പ് നൽകുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെയുള്ള പ്ലാനുകൾ ലഭ്യമാണ്. ജിയോയുടെ വെബ്സൈറ്റിലൂടെ ജിയോ ഫൈബറിനായി രജിസ്റ്റർ ചെയ്യാം.

    കഴിഞ്ഞ മാസം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർ‌ഐ‌എൽ) 42-ാമത് വാർഷിക പൊതുയോഗത്തിൽ, ജിയോ ഫൈബർ ബ്രോഡ്ബാൻഡ് സേവനത്തെക്കുറിച്ച് ചെയർമാൻ മുകേഷ് അംബാനി വിശദീകരിച്ചിരുന്നു. ജിയോ ഫൈബർ കണക്ഷനെടുക്കുന്നവർക്ക് 4 K സെറ്റ് ടോപ് ബോക്സ്, വാർഷിക ബ്രോഡ്‌ബാൻഡ് പ്ലാനുകളുള്ള ഒരു സൌജന്യ എച്ച്ഡി അല്ലെങ്കിൽ 4K ടിവി, സ്ട്രീമിംഗ് സർവീസ് സബ്‌സ്‌ക്രിപ്‌ഷനുകൾ, പരിധിയില്ലാത്ത വോയ്‌സ് കോളുകളുള്ള ലാൻഡ്‌ലൈൻ ഫോൺ എന്നിവ ഉൾപ്പടെ ലഭിക്കും.

    വൈകാതെ ഇന്ത്യയിലെ 20 ദശലക്ഷം വീടുകളിൽ ജിയോ ഗിഗാഫൈബർ സേവന എത്തും. നിലവിൽ 1600 പട്ടണങ്ങളിലായി 15 ദശലക്ഷം വീടുകളിൽ നിന്ന് ഹോം ബ്രോഡ്ബാൻഡ് സേവനത്തിനായി ഉപയോക്താക്കൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജിയോ ഫൈബർ ട്രയൽ സേവനങ്ങൾ കഴിഞ്ഞ കുറച്ചുനാളുകളായി അഞ്ചുലക്ഷത്തോളം വീടുകളിൽ ലഭിക്കുന്നുണ്ട്.

    ജിയോ ഫൈബർ, ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ്; അറിയേണ്ടതെല്ലാം

    “ഉപഭോക്താക്കൾ ശബ്ദത്തിനോ ഡാറ്റയ്‌ക്കോ മാത്രമേ പണം നൽകേണ്ടതുള്ളു,” റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി വാർഷികപൊതുയോഗത്തിലെ മുഖ്യപ്രഭാഷണത്തിൽ ജിയോ ഫൈബറിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

    ജിയോ ഫൈബർ സേവനത്തിനൊപ്പം ജിയോ ഹോം ഫോൺ സേവനവും ബണ്ടിൽ ചെയ്യും. ഈ വയർലൈൻ ഫോണിൽ നിന്നുള്ള പ്രാദേശിക, എസ്.ടി.ഡി വോയ്‌സ് കോളുകൾ തികച്ചും സൌജന്യമായിരിക്കും. അന്താരാഷ്ട്ര കോളിംഗ് താരിഫുകളും നിലവിലുള്ള നിരക്കിന്റെ 1/10 വരും. യുഎസിനും കാനഡയ്ക്കുമായി പ്രതിമാസം 500 രൂപയ്ക്ക് ചാർജ് ചെയ്താൽ പരിധിയില്ലാത്ത കോളിംഗ് പ്ലാൻ ഉണ്ടായിരിക്കും.

    ജിയോ ഫൈബർ സേവനത്തിൽ പ്രധാനപ്പെട്ട ഒന്നാണ് കേബിൾ ടിവി കണക്ഷൻ. ഹോം ബ്രോഡ്‌ബാൻഡ് പ്ലാനുകൾക്കൊപ്പം 4 കെ സെറ്റ് ടോപ്പ് ബോക്സ് (എസ്ടിബി) ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഹൈ ഡെഫനിഷൻ ടെലിവിഷൻ സേവനങ്ങൾ ആസ്വദിക്കാനാകും. പ്രാദേശിക കേബിൾ ഓപ്പറേറ്റർമാരിൽ കാണാൻ ആഗ്രഹിക്കുന്ന ചാനലുകൾ സ്വീകരണമുറികളിൽ ലഭ്യമാക്കുകയും ചെയ്യാം.

    ജിയോ ഫൈബർ വെൽക്കം ഓഫറിന്റെ ഭാഗമായി, ജിയോ ഫോറെവർ വാർഷിക പദ്ധതികൾ സബ്‌സ്‌ക്രൈബ് ചെയ്യുന്ന ആർക്കും സൌജന്യമായി എച്ച്ഡി / 4 കെ ടിവിയും 4 കെ സെറ്റ്ടോപ് ബോക്സും കമ്പനി നൽകുന്നുണ്ട്.
    First published: