• HOME
  • »
  • NEWS
  • »
  • money
  • »
  • സർക്കാരിന് അയച്ച കത്തിൽ തങ്ങളുടെ നിലപാടുകൾ ഉൾപ്പെടുത്തിയില്ല; COAIക്കെതിരെ ജിയോ

സർക്കാരിന് അയച്ച കത്തിൽ തങ്ങളുടെ നിലപാടുകൾ ഉൾപ്പെടുത്തിയില്ല; COAIക്കെതിരെ ജിയോ

''സർക്കാരിനു മൊബൈൽ സേവന ദാതാക്കളുടെ സംഘടനയായ സി‌ഒഎ‌ഐ അയച്ച കത്ത് ഈ മേഖലയുടെ യഥാർത്ഥ അവസ്ഥയെ പ്രതിനിധീകരിക്കുന്നില്ല''

News18

News18

  • Share this:
    ന്യൂഡൽഹി: ടെലികോം സേവന ദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI)ക്കെതിരെ ടെലികോം മേഖലയിലെ വമ്പൻ കമ്പനിയായ റിലയൻസ് ജിയോ രംഗത്ത്.

    \ടെലികോം മേഖല നേരിടുന്ന പ്രശ്‌നങ്ങൾ വിശദീകരിച്ച് സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (COAI) സർക്കാരിന് നൽകിയ കത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ ഉൾപ്പെടുത്തിയില്ലെന്നും ജിയോ കുറ്റപ്പെടുത്തി. ഈ മേഖലയിൽ പ്രതിനസന്ധി നിലനില്‍ക്കുന്നില്ലെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ എസ് മാത്യുവിന് അയച്ച കത്തിൽ ജിയോ ചൂണ്ടിക്കാട്ടി.

    രണ്ടുകമ്പനികൾക്കൊപ്പമാണ് സിഒഎഐ നിന്നതെന്നും ജിയോ ആരോപിക്കുന്നു. രണ്ട് പ്രമുഖ കമ്പനികളുടെ മുഖപത്രമായി സംഘടന മാറി. രണ്ട് കമ്പനികളുടെ പരാജയം ഈ മേഖലലെ സ്വാധീനിച്ചിട്ടില്ലെന്നും ജിയോ വ്യക്തമാക്കി.

    Also Read- തൊഴിലില്ലാത്ത ഡോക്ടർമാരും എഞ്ചിനീയർമാരും; കേരളത്തിലെ കണക്ക് കേട്ടാൽ ഞെട്ടും

    ഡിജിറ്റൈസേഷനുമായി ബന്ധപ്പെട്ടോ സർക്കാരിന്റെ എന്തെങ്കിലും നടപടിക്രമങ്ങളെയോ ഇത് യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. സിഒഎഐ തെറ്റായ വിവരങ്ങളാണ് കത്തിൽ ഉൾപ്പെടുത്തിയതെന്നും ജിയോ ആരോപിക്കുന്നു. തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ ധൃതിപിടിച്ച് അർധരാത്രി തന്നെ കത്ത് സർക്കാരിന് നല്‍കാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

    കത്തിന്റെ പൂർണരൂപം ചുവടെ







    First published: