നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • JIO All-In-One PLAN: ഒറ്റ റീചാർജിൽ എല്ലാം സേവനങ്ങളും; ഓൾ-ഇൻ-വൺ പ്ലാനുമായി ജിയോ

    JIO All-In-One PLAN: ഒറ്റ റീചാർജിൽ എല്ലാം സേവനങ്ങളും; ഓൾ-ഇൻ-വൺ പ്ലാനുമായി ജിയോ

    പുതിയ പ്ലാൻ റീചാർജ് ചെയ്യുന്നവർക്ക് ദിവസവും രണ്ട് ജിബി ഡാറ്റയും പരിധിയില്ലാത്ത വോയിസ് കോളും ലഭിക്കും...

    News18

    News18

    • Share this:
      രാജ്യത്തെ മുന്‍നിര ടെലികോം സേവന ധാതാക്കളായ ജിയോയുടെ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചു. മറ്റു സേവന ദാതാക്കള്‍ക്കു നല്‍കേണ്ടി വന്നിരുന്ന ഐ യു സി ചാര്‍ജുകള്‍ ഉണ്ടാക്കിയ ആശയകുഴപ്പങ്ങള്‍ക്ക് പരിഹാരമായി കൂടുതല്‍ ആനുകൂല്യങ്ങളോടെയാണ് ജിയോ പുതിയ ഓള്‍ ഇന്‍ വന്‍ പ്ലാനുകള്‍ പുറത്തിറക്കിയിരിക്കുന്നത്. 222, 333, 444 എന്നിവയാണ് പുതിയ പ്ലാനുകള്‍.

      222 രൂപ പ്ലാന്‍

      ഫ്രീ ജിയോ-ടു-ജിയോ കോളുകള്‍ക്കൊപ്പം പ്രതിദിനം 2 ജിബി ഡേറ്റയും പ്രതിദിനം 100 എസ്എംഎസും ഇത് വാഗ്ദാനം ചെയ്യുന്നു. 28 ദിവസമാണ് കാലാവധി. മറ്റ് നെറ്റ്വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്കായി ജിയോ 1000 ഐയുസി ഫ്രീ മിനിറ്റുകള്‍ ബണ്ടില്‍ ചെയ്യുന്നുണ്ട്. ജിയോ ആപ്ലിക്കേഷനുകളിലേക്ക് കോംപ്ലിമെന്ററി സബ്സ്‌ക്രിപ്ഷനും ലഭിക്കും.

      333 രൂപ പ്ലാന്‍

      കാലാവധി ഒഴികെ എല്ലാ ആനുകൂല്യങ്ങളിലും ഇത് 222 രൂപ പ്ലാനിന് സമാനമാണ്. വരിക്കാര്‍ക്ക് 56 ദിവസത്തെ കാലാവധി ലഭിക്കും. പക്ഷേ 1000 സൗജന്യ ഐയുസി മിനിറ്റുകളും സൗജന്യ ജിയോ-ടു-ജിയോ കോളുകളും ഉപയോഗിക്കാം. ഡേറ്റ പ്രതിദിനം 2 ജിബിയില്‍ തുടരും

      444 രൂപ പ്ലാന്‍

      ഈ പ്ലാന്‍ 84 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും മറ്റ് രണ്ട് പ്ലാനുകളില്‍ നിന്നും അതേ ആനുകൂല്യങ്ങള്‍ നിലനിര്‍ത്തുന്നു. ഇതിനാല്‍ പ്രതിദിനം 2 ജിബി ഡേറ്റ, പ്രതിദിനം 100 എസ്എംഎസ്, 1000 സൗജന്യ ഐയുസി മിനിറ്റ്, സൗജന്യ ജിയോ-ടു-ജിയോ കോളുകള്‍ ലഭിക്കും.

      First published: