• HOME
  • »
  • NEWS
  • »
  • money
  • »
  • Jio Plans| മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുള്ള പ്ലാനുകൾ ജിയോ അവതരിപ്പിച്ചു

Jio Plans| മൂന്നു മാസത്തെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുള്ള പ്ലാനുകൾ ജിയോ അവതരിപ്പിച്ചു

151 രൂപ റീചാർജ്, 28 ദിവസം സാധുതയുള്ള 333 രൂപ പ്ലാൻ, 56 ദിവസം സാധുതയുള്ള 583 രൂപ പ്ലാൻ, കൂടാതെ 84 ദിവസം സാധുതയുള്ള 783 രൂപ എന്നീ പ്ലാനുകളിലാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാകുന്നത്.

  • Share this:
    ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായി (Disney + Hotstar) സഹകരിച്ച് ജിയോ (Jio), തെരഞ്ഞെടുത്ത റീചാർജുകളിൽ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈലിന്റെ 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ അധിക ചെലവില്ലാതെ നൽകുന്നതായി പ്രഖ്യാപിച്ചു.

    151 രൂപ റീചാർജ്, 28 ദിവസം സാധുതയുള്ള 333 രൂപ പ്ലാൻ, 56 ദിവസം സാധുതയുള്ള 583 രൂപ പ്ലാൻ, കൂടാതെ 84 ദിവസം സാധുതയുള്ള 783 രൂപ എന്നീ പ്ലാനുകളിലാണ് ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്ഷൻ ലഭ്യമാകുന്നത്.

    ഈ ഓഫർ ആക്ടിവേറ്റ് ചെയ്യാൻ:

    Disney+ Hotstar 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനം ചെയ്യുന്ന ഏതെങ്കിലും പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുക

    റീചാർജ് ചെയ്തതിന് ശേഷം, യോഗ്യതയുള്ള റീചാർജ് അല്ലെങ്കിൽ ഡാറ്റ ആഡ്- ഓൺ ചെയ്ത അതേ ജിയോ മൊബൈൽ നമ്പർ ഉപയോഗിച്ച് Disney+ Hotstar ആപ്പിലേക്ക് സൈൻ ഇൻ ചെയ്യുക.

    സൈൻ-ഇൻ പ്രക്രിയ പൂർത്തിയാക്കാൻ നിങ്ങളുടെ ജിയോ നമ്പറിലേക്ക് അയച്ച OTP നൽകുക



    വിജയകരമായ ലോഗിൻ ചെയ്‌തതിന് ശേഷം നിങ്ങളുടെ പുതിയ 3-മാസ ഡിസ്‌നി+ ഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് ലൈവ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള നിങ്ങളുടെ പ്രിയപ്പെട്ട ഉള്ളടക്കം സ്ട്രീം ചെയ്തു ആസ്വദിക്കുക
    Published by:Rajesh V
    First published: