ക്രിക്കറ്റ് കളി കാണാൻ പ്രത്യേക പാക്കേജുമായി ജിയോ; ഒപ്പം ഒട്ടനവധി സമ്മാനങ്ങളും

മത്സരം മൊബൈലിൽ തത്സമയം കാണുന്നതിനൊപ്പം പ്രവചനത്തിലൂടെ ഒട്ടേറെ സമ്മാനങ്ങൾ നേടുന്നതിനും അവസരമുണ്ട്

news18
Updated: April 22, 2019, 5:44 PM IST
ക്രിക്കറ്റ് കളി കാണാൻ പ്രത്യേക പാക്കേജുമായി ജിയോ; ഒപ്പം ഒട്ടനവധി സമ്മാനങ്ങളും
JIO-DATA-
  • News18
  • Last Updated: April 22, 2019, 5:44 PM IST
  • Share this:
മൊബൈലിൽ ക്രിക്കറ്റ് മത്സരം ആസ്വദിക്കുന്നതിനും സംവദിക്കുന്നതിനുമായി ജിയോ ക്രിക്കറ്റ് പ്ലേ ആപ്പ് അവതരിപ്പിച്ചു. 2019 മാർച്ച് 23 മുതൽ മെയ് അഞ്ച് വരെയുള്ള മത്സരങ്ങളാണ് ജിയോ ക്രിക്കറ്റ് പ്ലേയിലൂടെ ആസ്വദിക്കാവുന്നത്. ഐപിഎൽ മത്സരങ്ങൾ കാണുന്നതിനൊപ്പം ഒട്ടേറെ സമ്മാനങ്ങൾ നേടുന്നതിനും ജിയോ അവസരമൊരുക്കിയിട്ടുണ്ട്.

മത്സരം മൊബൈലിൽ തത്സമയം കാണുന്നതിനൊപ്പം പ്രവചനത്തിലൂടെ ഒട്ടേറെ സമ്മാനങ്ങൾ നേടുന്നതിനും അവസരമുണ്ട്. മൈജിയോ ആപ്പിൽനിന്ന് ജിയോ ക്രിക്കറ്റ് പ്ലേ ഡൌൺലോഡ് ചെയ്യാനാകും. 251 രൂപയ്ക്ക് ക്രിക്കറ്റ് സീസൺ ഡാറ്റ പാക്ക് റീച്ചാർജ് ചെയ്യണം. ഇതുവഴി 51 ദിവസത്തേക്ക് 102 ജിബി ഡാറ്റ മൊബൈലിൽ ലഭിക്കും. കൂടാതെ പ്രവചനങ്ങളിലൂടെ മൊബൈൽ വോൾപേപ്പറുകൾ, തൊപ്പികൾ, ബാറ്റ്, ജെഴ്സി, മാച്ച് ടിക്കറ്റ്, താരങ്ങളെ കാണുന്നതിനുള്ള അവസരം എന്നിവ സ്വന്തമാക്കാം.

റിയൽമി 3പ്രൊ വിപണിയിൽ ചിത്രങ്ങൾ കാണാം

2018 ഐപിഎൽ സീസണിൽ ജിയോ നടത്തിയ പ്രവചന മത്സരത്തിൽ ഉത്തർപ്രദേശിലെ മിർസാപുർ സ്വദേശി ഗൌരവ് കുമാർ ഗ്രാൻഡ് പ്രൈസായി മുംബൈയിൽ 1 BHK ഫ്ലാറ്റ് സ്വന്തമാക്കിയിരുന്നു. ഇത്തവണയും ആകർഷകമായ ഗ്രാൻഡ് പ്രൈസ് ജിയോ ഒരുക്കിയിട്ടുണ്ട്. ഖേലോ ക്രിക്കറ്റ് ജിയോ ക്രിക്കറ്റ് എന്ന മത്സരത്തിൽ പങ്കെടുത്താൽ തായ്ലൻഡിലേക്ക് വിമാന ടിക്കറ്റും താമസവും ലഭിക്കും. കൂടാതെ ഇക്സിഗോ, ബുക്ക് മൈഷോ(ഒരു വർഷത്തേക്കുള്ള സിനിമ ടിക്കറ്റ്), മിന്ത്ര, ലെൻസ് കാർട്ട്, പീറ്റർ ഇംഗ്ലണ്ട് എന്നിവയിൽ ഷോപ്പ് ചെയ്യുന്നതിനുള്ള വൌച്ചറും ലഭ്യമാകും.
First published: April 22, 2019, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading