• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി ജിയോ ഇന്‍ററാക്ട്

news18
Updated: May 4, 2018, 12:59 PM IST
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസുമായി  ജിയോ ഇന്‍ററാക്ട്
news18
Updated: May 4, 2018, 12:59 PM IST
മുംബൈ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ഠിത ബ്രാൻഡ് വീഡിയോ പ്ലാറ്റ്ഫോമുമായി ജിയോ മൊബൈൽ. ജിയോ ഇന്‍ററാക്ട് എന്ന് പേരിട്ട പ്ലാറ്റ്ഫോമിൽ വിർച്വൽ ഷോറൂം, വിർച്വൽ കാറ്റലോഗ്, വീഡിയോ ഇ കൊമേഴ്സ് എന്നിവ ലഭ്യമാകും. സെലിബ്രിറ്റി താരങ്ങളുമായുള്ള ലൈവ് വീഡിയോ കോളും ജിയോ ഇന്‍ററാക്ടിന്റെ പ്രത്യേകത ആണ്.

ലോകത്ത് ആദ്യമായാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ബ്രാൻഡ് വീഡിയോ പ്ലാറ്റ്ഫോം ഒരു മൊബൈൽ കമ്പനി പുറത്തിറക്കുന്നത്. ജിയോ ഇന്‍ററാക്ട് എന്ന് പേരിട്ട പ്ലാറ്റ്ഫോം ഉടൻ ഉപയോക്താക്കളിലേക്ക്‌ എത്തിക്കാനാണ് റിലയൻസ് ജിയോ ഇൻഫോകോമിന്റെ ശ്രമം. അമിതാഭ് ബച്ചന്‍റെ കോമഡി നാടകമായ 102 നോട്ട് ഔട്ട് ആണ് പ്ലാറ്റ്ഫോമിലെ ആദ്യ ഷോ.

ജിയോ ഇന്‍ററാക്ടിന്‍റെ ആദ്യ സർവീസായ ലൈവ് വീഡിയോ കോൾ വഴി ജിയോ, സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്ക് സൂപ്പർ താരങ്ങളുമായി ബന്ധപ്പെടാം. അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന കോമഡി ഷോയ്ക്കിടെ ബച്ചനുമായി വീഡിയോ കോളും നടത്താം. ഉപഭോക്താക്കൾക്ക് ബച്ചനോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാം. ഒപ്പം ബുക്ക് മൈ ഷോ വഴി സിനിമാ ടിക്കറ്റും ബുക്ക് ചെയ്യാം. മൈ ജിയോ ആപ്പിലെ ജിയോ ഇന്‍ററാക്ട് ഐക്കൺ ക്ലിക്കിലൂടെ ഡൗൺലോഡ് ചെയ്യാം.

സുഹൃത്തക്കൾക്കും കുടുംബത്തിനും ആപ്ലിക്കേഷൻ ഷെയറും ചെയ്യാനുമാകും. ജിയോ മൊബൈലിന് 80 മില്യനും ഐ ഫോണിന് 150 മില്യണും ഉപഭോക്താക്കളുണ്ട്. ഇവർക്കിടയിൽ മൂവി പ്രൊമോഷൻ, ബ്രാൻഡ് എൻഗേജ്മെന്റ് എന്നിവയ്ക്ക് പ്രചാരം നൽകുകയാണ് ജിയോ മൊബൈലിന്‍റെ ലക്ഷ്യം. ആഴ്ചകൾക്കകം രാജ്യത്തുടനീളം വീഡിയോ കാൾ സെന്ററുകൾ,വീഡിയോ കാറ്റലോഗ്, വിർച്വൽ ഷോ റൂമുകൾ എന്നിവയും ജിയോ മൊബൈൽ ആരംഭിക്കും.
First published: May 4, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍