• HOME
 • »
 • NEWS
 • »
 • money
 • »
 • JioMeet | പുതിയ വീഡിയോ പ്ലാറ്റ്ഫോമുമായി ജിയോ; നാലാം പാദത്തിൽ വർധിച്ചത് 2.4 കോടി ഉപയോക്താക്കൾ

JioMeet | പുതിയ വീഡിയോ പ്ലാറ്റ്ഫോമുമായി ജിയോ; നാലാം പാദത്തിൽ വർധിച്ചത് 2.4 കോടി ഉപയോക്താക്കൾ

Jio Meet | കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ജിയോ മീറ്റ് ഉപകാരപ്രദമായിരിക്കും.

Reliance Jio

Reliance Jio

 • Share this:
  ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ പുതിയ വീഡിയോ പ്ലാറ്റ്ഫോമുമായി രംഗത്തെത്തുന്നു. ജിയോ മീറ്റ് എന്ന പേരിലാണ് പുതിയ വീഡിയോ പ്ലാറ്റ്ഫോം ജിയോ അവതരിപ്പിക്കുന്നത്. വീഡിയോ കോൺഫറൻസിങ് ഉൾപ്പടെയുള്ള സേവനങ്ങൾ ജിയോ മീറ്റിൽ ലഭ്യമാകും.

  കോവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക്ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ജിയോ മീറ്റ് ഉപകാരപ്രദമായിരിക്കും. സഹപ്രവർത്തകരും മറ്റുമായി ഔദ്യോഗിക ആവശ്യത്തിനുള്ള വീഡിയോ കോൺഫറൻസിങ് നടത്താൻ ജിയോ മീറ്റ് സഹായിക്കും.

  38 കോടിയിലേറെ ഉപയോക്താക്കൾ നിലവിൽ ജിയോയ്ക്കുണ്ട്. രാജ്യത്താകമാനം അതിവേഗ ഇന്‍റർനെറ്റും ഡാറ്റ കണക്ടിവിറ്റിയും ജിയോ ലഭ്യമാക്കുന്നുണ്ട്. 2019-20 വർഷത്തിലെ നാലാംപാദത്തിൽ മാത്രം 2.4 കോടി ഉപയോക്താക്കളെ ജിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

  ലോക്ക്ഡൌൺ കാലയളവിൽ മികച്ച വളർച്ചയാണ് ജിയോ കൈവരിച്ചത്. കൂടുതൽ ആളുകൾ ജിയോയുടെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാലും ഡാറ്റ സ്പീഡിൽ ഒരു കുറവും ജിയോ നെറ്റ്വർക്കിൽ സംഭവിച്ചിട്ടില്ല.
  Best Performing Stories:'ഹിന്ദുക്കളെ യുഎഇയിൽ വേണ്ടെന്ന് പറഞ്ഞാൽ ഇന്ത്യക്കാരുടെ പ്രതികരണം എന്താവും?' ഷാർജ രാജകുടുംബാംഗം [NEWS]മുഴുവൻ പ്രതിഫലവും ഉപേക്ഷിച്ച് മുകേഷ് അംബാനി; റിലയൻസ് 15 ലക്ഷം രൂപയിൽ താഴെയുള്ളവരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ല [NEWS]തമിഴ്നാട്ടിൽ നിന്നും ഓട്ടോറിക്ഷയിൽ കൊല്ലത്ത്; 62കാരി ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി കടന്നത് ഒരു രേഖയുമില്ലാതെ [NEWS]
  ജിയോ മികച്ച സാമ്പത്തികവളർച്ചയും ഇക്കാലയളവിൽ കൈവരിച്ചിട്ടുണ്ട്. 43 ശതമാനം വളർച്ച രേഖപ്പെടുത്തിയ ജിയോയ്ക്ക് 6201 കോടി രൂപ വരുമാനം നേടിയിട്ടുണ്ട്. അടുത്തിടെ ജിയോയിൽ ഫേസ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. ജിയോയുടെ 43574 കോടി രൂപ വിലവരുന്ന 9.99 ശതമാനം ഓഹരിയാണ് ഫേസ്ബുക്ക് വാങ്ങിയത്. ഇന്ത്യയിലെ ചെറുകിട വ്യാപാരമേഖലയിലായിരിക്കും ജിയോയും ഫേസ്ബുക്കും ശ്രദ്ധയൂന്നുക. വാട്സാപ്പും ജിയോമാർട്ടും ചേർന്ന് ചെറുകിട വ്യാപാരമേഖലയെ ഡിജിറ്റലാക്കി മാറ്റുകയാണ് ലക്ഷ്യമിടുന്നത്.

  ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിലും മികച്ച കണക്റ്റിവിറ്റിയും സേവനവും ജിയോ ഉപയോക്താക്കൾക്ക് ഉറപ്പാക്കിയതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. ഓരോ ജിയോ ജീവനക്കാരനും ഉപഭോക്താവിന് മുൻഗണന നൽകുന്നതിനുള്ള പരിശീലനമാണ് നൽകുന്നത്. ഇന്ത്യയിലാകെ നിറഞ്ഞ മനസോടെ ഡിജിറ്റൽ വിപ്ലവത്തിന് ജിയോ നേതൃത്വം നൽകുന്നു. ഞങ്ങളുടെ സേവനങ്ങളുടെ സ്വീകാര്യത അനുദിനം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഇതിന്‍റെ ഭാഗമായാണ് ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ കമ്പനിയായ ഫേസ്ബുക്കുമായുള്ള പുതിയ കൂട്ടുകെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

  ഇന്ത്യയെ ഏറ്റവും മികച്ച ഡിജിറ്റൽ സമൂഹമാക്കി മാറ്റുന്നതിന് ജിയോയും ഫേസ്ബുക്കും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. വിനോദം, വാണിജ്യം, ആശയവിനിമയം, ധനകാര്യം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ഉപയോഗിക്കുന്നതിനുള്ള പ്ലാറ്റ്ഫോമുകൾ കൂടുതൽ വിപുലപ്പെടുത്തു. ഇന്ത്യയിലെ 60 ദശലക്ഷത്തോളം വരുന്ന ചെറുകിട, ഇടത്തരം വ്യാപാരമേഖലയെ ഡിജിറ്റലാക്കുന്നതിനാണ് തങ്ങളുടെ അടുത്ത ലക്ഷ്യം. 120 ദശലക്ഷം കർഷകർക്കും 30 ദശലക്ഷം ചെറുകിട വ്യാപാരികൾക്കും ദശലക്ഷക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കും കൂടുതൽ മെച്ചപ്പെട്ട ഡിജിറ്റൽ സേവനം ലഭ്യമാകുമെന്നും മുകേഷ് അംബാനി പറഞ്ഞു.
  Published by:Anuraj GR
  First published: