• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ജിയോയും സ്‌ക്രീന്‍സും കൈകോര്‍ക്കുന്നു; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം

Ardra S | news18india
Updated: May 18, 2018, 10:28 AM IST
ജിയോയും സ്‌ക്രീന്‍സും കൈകോര്‍ക്കുന്നു; ഒരുങ്ങുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം
Ardra S | news18india
Updated: May 18, 2018, 10:28 AM IST
ന്യൂഡല്‍ഹി: സ്‌ക്രീന്‍സുമായുള്ള ബിസിനസ് പങ്കാളിത്തം പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ്. സ്‌ക്രീന്‍സിന്റെ സഹകരണത്തോടെ രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ജിയോ.

ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്ററുകളും ഫോര്‍മാറ്റ് ഉടമകളും ഉപയോഗിക്കുന്ന 'എന്റര്‍ട്ടെയ്ന്‍മെന്റ് ബേസ്ഡ് ഇന്ററാക്റ്റിവിറ്റി' അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്ലാറ്റ്‌ഫോം. ജിയോയുടെ നിലവിലുള്ള ഗെയിമിംഗ് പ്ലാറ്റ്‌ഫോമിനാണ് ഈ കൂട്ടുകെട്ട് ഏറെ സഹായകമാകുക.

ജിയോയുടെ ഗെയിംമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ക്രിക്കറ്റ് പ്ലേയില്‍ നിലവില്‍ 65 ദശലക്ഷം ഉപഭോക്താക്കളുണ്ട്. ഗെയിം കളിക്കുന്നതിനോടൊപ്പം തന്നെ ജിയോയുടെ കോന്‍ ബനേഗാ ക്രോര്‍പതി കളിക്കുന്നവരും ഇതില്‍ ഉള്‍പ്പെടും. ഈ പ്രത്യേക കൂട്ടുകെട്ടിലൂടെ വിനോദവും ഗെയിമിംഗും ചേര്‍ന്നുള്ള ഇന്ത്യയിലെ

ഏറ്റവും വലിയ പ്ലാറ്റ്‌ഫോം ദാതാക്കളാകാനുള്ള ഒരുക്കത്തിലാണ് ജിയോ സ്‌ക്രീന്‍സ്.

ഗെയിമിംഗ് രംഗത്തെ മികച്ച ചുവടുവെപ്പാകും ഇത്. ഇതോടുകൂടി ജിയോ രാജ്യത്തെ ഏറ്റവും വലിയ നെറ്റ് വര്‍ക്കായി മാറും. പ്രക്ഷേപകരും ഉപഭോക്താക്കളും തമ്മില്‍ തത്സമയം സമ്പര്‍ക്കം പുലര്‍ത്താനും ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഇതുവഴി പുതിയ പരസ്യ സാധ്യതകള്‍ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് ജിയോ.
Loading...
ടെലിവിഷനില്‍ പരിപാടി നടക്കുന്ന സമയത്തു തന്നെ ഗെയിമിനൊപ്പം കൂടാമെന്ന സവിശേഷതയും ഉണ്ട്. കണ്ടന്റ് മാനേജ്‌മെന്റ് സിസ്റ്റം എളുപ്പത്തില്‍ ഉപയോഗിക്കാനും കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്താനും ഇത് സഹായിക്കും.

എല്ലാ ജിയോ ആപ്പിലും ഇത് ഉപയോഗിക്കാനാകും. ഗൂഗിളിലും ഫേസ്ബുക്കിലുമെല്ലാം ജിയോ സ്‌ക്രീന്‍സ് സാധ്യമാകും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ജിയോ ഉല്‍പ്പാദിപ്പിച്ച രണ്ടാമത്തെ ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോമാണിത്. കഴിഞ്ഞയാഴ്ച കൃത്രിമ ബുദ്ധി അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ആദ്യത്തെ ബ്രാന്‍ഡ് എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം ജിയോ ഇന്ററാക്റ്റ്, ജിയോ അവതരിപ്പിച്ചിരുന്നു.
First published: May 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍