നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • JioPhone Next | ഇഎംഐ മുഖേന 1,999 രൂപയ്ക്ക് ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാം; വിവിധ പ്ലാനുകളെക്കുറിച്ച് അറിയാം

  JioPhone Next | ഇഎംഐ മുഖേന 1,999 രൂപയ്ക്ക് ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാം; വിവിധ പ്ലാനുകളെക്കുറിച്ച് അറിയാം

  ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ ആദ്യം 1,999 രൂപ മാത്രം നല്‍കിയാല്‍ മതി

  • Share this:
   സ്മാർട്ട്ഫോൺ (Smartphone) വിപണിയിൽ തരംഗം സൃഷ്ടിക്കാനായി വിപണിയിലെത്തുന്ന ജിയോഫോണ്‍ നെക്സ്റ്റ് (JioPhone Next) സ്വന്തമാക്കാന്‍ ഇനി രണ്ടു ദിവസം കൂടി കാത്തിരുന്നാല്‍ മതിയാകും. ജിയോഫോണ്‍ നെക്സ്റ്റ്, നവംബര്‍ 4 ന് ദീപാവലി (Diwali) ദിവസത്തില്‍ എത്തും. ജിയോഫോണ്‍ നെക്സ്റ്റ് സ്വന്തമാക്കാന്‍ ഉപയോക്താക്കള്‍ ആദ്യം 1,999 രൂപ മാത്രം നല്‍കിയാല്‍ മതി. ബാക്കി തുക അടുത്ത കുറച്ച് മാസങ്ങളില്‍ ഈസി ഇഎംഐ-കളിലൂടെ അടച്ചാല്‍ മതിയാകും. 6,499 രൂപ നല്‍കി ഒറ്റത്തവണ പണമടച്ചും ഉപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.

   ഈസി ഇഎംഐ ഓപ്ഷന്501 രൂപ പ്രോസസ്സിംഗ് ഫീസ് ഉണ്ടെന്ന് ഉപയോക്താക്കള്‍ അറിയേണ്ടതുണ്ട്. എന്നിരുന്നാലും, ഉപയോക്താക്കള്‍ക്ക് ഇഎംഐ തുകയ്ക്കുള്ളില്‍ ഡാറ്റയും കോളിംഗ് ആനുകൂല്യങ്ങളും ലഭിക്കും. ജിയോഫോണ്‍ നെക്സ്റ്റ് തങ്ങളുടെ അടുത്തുള്ള ഒരു സ്റ്റോറില്‍ ലഭിക്കുമെന്ന് മനസ്സിലായാല്‍ ആവശ്യകാരായ ഉപയോക്താക്കള്‍ ചെയ്യേണ്ടത് 1,999 രൂപ ഡൗണ്‍ പേയ്മെന്റായി അടച്ച് തങ്ങള്‍ക്ക് അനുയോജ്യമായ ഒരു ഇഎംഐ പ്ലാന്‍ തിരഞ്ഞെടുക്കുക എന്നതാണ്.

   റിലയന്‍സ് ജിയോ നാല് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത് - ഓള്‍വൈസ് ഓണ്‍ പ്ലാന്‍, ലാര്‍ജ് പ്ലാന്‍, എക്‌സ് എല്‍ പ്ലാന്‍, ഡബിള്‍ എക്‌സ് എല്‍ പ്ലാന്‍ എന്നിവയാണ് ആ പ്ലാനുകള്‍. ഈ പ്ലാനുകള്‍ ഓരോന്നിനും ബാക്കി തുക അടയ്ക്കാന്‍ രണ്ട് സമയ ദൈര്‍ഘ്യങ്ങള്‍ ജിയോ നല്‍കുന്നു - 18 മാസവും, 24 മാസവുമാണ് അത്. ഉപയോക്താകള്‍ക്ക് നാല് പ്ലാനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം. ഒപ്പം 18 മാസമോ 24 മാസമോ സമയമെടുത്ത് തവണകളായി ഇഎംഐയും അടയ്ക്കാം.

   ഈ പ്ലാനുകളുടെ വിശദാംശങ്ങൾ

   ഓള്‍വേയ്സ് ഓണ്‍ പ്ലാനിന് 24 മാസത്തേക്ക് പ്രതിമാസം 300 രൂപയും, 18 മാസ ഇഎംഐ തിരഞ്ഞെടുക്കുകയാണെങ്കില്‍ പ്രതിമാസം 350 രൂപയും ഈടാക്കും. ഓള്‍വേയ്സ് ഓണ്‍ പ്ലാനില്‍ എല്ലാ മാസവും ജിയോ ഉപയോക്താക്കള്‍ക്ക് 5 ജിബി ഡാറ്റയും 100 മിനിറ്റ് കോളും ലഭിക്കും. ഇത് നിങ്ങള്‍ മാസാടിസ്ഥാനത്തില്‍ അടയ്ക്കുന്ന 300 രൂപ അല്ലെങ്കിൽ 350 രൂപ ഫീസില്‍ ഉള്‍പ്പെടുന്നു.

   ലാര്‍ജ് പ്ലാൻ24 മാസത്തേക്ക് തിരഞ്ഞെടുക്കുകയാണെങ്കില്‍ പ്രതിമാസം 450 രൂപയും, 18 മാസത്തെ ഇഎംഐ തിരഞ്ഞെടുക്കുകയാണെങ്കില്‍ 500 രൂപയും അടയ്ക്കണം. ലാര്‍ജ് പ്ലാന്‍ വാങ്ങുന്നവര്‍ക്ക് പ്രതിദിനം 1.5 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും.

   എക്‌സ് എല്‍ പ്ലാനിന് 24 മാസത്തെ ഇഎംഐ തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ 500 രൂപയും, 18 മാസത്തേക്ക് തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ 550 രൂപയും ഈടാക്കും. എക്‌സ് എല്‍ പ്ലാന്‍ വാങ്ങുന്നവര്‍ക്ക് എല്ലാ ദിവസവും 2 ജിബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും ലഭിക്കും. ഇതെല്ലാം 500 രൂപ അല്ലെങ്കില്‍ 550 രൂപ ഫീസില്‍ ഉള്‍പ്പെടുന്നു.

   ഡബിള്‍ എക്‌സ് എല്‍ പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 24 മാസത്തേക്ക് 550 രൂപയും, 18 മാസത്തേക്ക് 600 രൂപയും നല്‍കണം. ഈ പ്ലാനില്‍ അവര്‍ക്ക് അണ്‍ലിമിറ്റഡ് വോയ്സ് കോളിനൊപ്പം പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും.

   മുകളില്‍ സൂചിപ്പിച്ചതുപോലെ, ഈസി ഇഎംഐ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ പ്രോസസ്സിംഗ് ഫീസായി 501 രൂപ നല്‍കേണ്ടിവരും. 6,499 രൂപ ഒറ്റത്തവണ പേയ്മെന്റ് നടത്തി നിങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വാങ്ങാം. എന്നാല്‍ ഇതില്‍ നിങ്ങള്‍ക്ക് ഡാറ്റയോ കോളിംഗ് സേവനമോലഭിക്കില്ല.

   ജിയോഫോണ്‍ നെക്സ്റ്റിന്റെ സവിശേഷതകള്‍

   5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയോടെയാണ് ജിയോഫോണ്‍ നെക്സ്റ്റ് പുറത്തിറക്കുന്നത്. കൂടാതെ 2 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ ക്യുഎം 215 ചിപ്സെറ്റാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 13 മെഗാപിക്സല്‍ പിന്‍ക്യാമറയും, 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമായി വരുന്ന ഈ സ്മാര്‍ട്ട്ഫോണ്‍ ആന്‍ഡ്രോയിഡ് പ്രഗതി ഒഎസില്‍ പ്രവര്‍ത്തിക്കും. മൈക്രോ-യുഎസ്ബി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 3,500 എംഎഎച്ച് ബാറ്ററിയാണ് ജിയോഫോണ്‍ നെക്സ്റ്റിലുള്ളത്.

   വോയ്‌സ് അസിസ്റ്റന്റ് (Voice Assistant), റീഡ് എലൗഡ് (Read Aloud), ഓണ്‍-സ്‌ക്രീന്‍ ടെക്സ്റ്റിനുള്ള ഭാഷാ വിവര്‍ത്തനം (Translate), വ്യത്യസ്ത ഫില്‍ട്ടറുകളുള്ള സ്മാര്‍ട്ട് ക്യാമറ, ഗൂഗിള്‍ അസിസ്റ്റന്റ് ഉള്‍പ്പെടെ പ്രീലോഡ് ചെയ്ത ജിയോ - ഗൂഗിള്‍ ആപ്പുകള്‍, ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍, ഈസി ഷെയറിങ് സംവിധാനം (Easy sharing), ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് തുടങ്ങിയ ഫീച്ചറുകള്‍ ഏത് വിലയേറിയ സ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളുമായും കിടപിടിക്കുന്നവയാണ്.

   കണക്റ്റിവിറ്റിയുടെ കാര്യത്തില്‍ ജിയോ-ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണിന് 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് v4.1, മൈക്രോ യുഎസ്ബി, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയ്‌ക്കൊപ്പം ഡ്യുവല്‍ സിം പിന്തുണയുമുണ്ട്. ആക്സിലറോമീറ്റര്‍, ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നി സെന്‍സറുകളും സ്മാര്‍ട്ട്‌ഫോണില്‍ അടങ്ങിയിരിക്കുന്നു.

   ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഒപ്റ്റിമൈസ് ചെയ്ത പതിപ്പായ പ്രഗതി ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണ്‍ നെക്സ്റ്റില്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ ക്രിക്കറ്റ് സ്‌കോറുകളും കാലാവസ്ഥ അപ്ഡേറ്റുകളും പരിശോധിക്കാനും ജിയോ സാവനില്‍ സംഗീതം ആസ്വദിക്കാനും മൈ ജിയോയില്‍ ബാലന്‍സ് പരിശോധിക്കാനുമൊക്കെ ഗൂഗിള്‍ അസിസ്റ്റന്റിനോട് ആവശ്യപ്പെടാന്‍ കഴിയും. കറുപ്പ്, നീല എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ വില്പനക്കെത്തുക.

   ടെക്ക് ഭീമന്‍ ഗൂഗിളുമായി ചേര്‍ന്നാണ് റിലയന്‍സ് ജിയോ, ജിയോഫോണ്‍ നെക്സ്റ്റ് വികസിപ്പിച്ചിരിക്കുന്നത്. ജിയോയുടെ ഓഹരികള്‍ ഗൂഗിള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തിനായി ഇരുകമ്പനികളും യോജിച്ച് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. ആഗോളതലത്തില്‍ ഏറ്റവും വിലകുറവും എന്നാല്‍ മറ്റ് വിലകൂടിയസ്മാര്‍ട്ട് ഫോണുകളുടെ ഫീച്ചറുകളും നല്‍കി തയ്യാറാക്കിയ ജിയോഫോണ്‍ നെക്സ്റ്റ് രാജ്യത്തെ 2ജി ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വര്‍ക്കിലേക്ക് എത്തിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.
   Published by:Karthika M
   First published:
   )}