Corona Virus: കൊറോണ മുന്നറിയിപ്പുമായി ജിയോ

JIO Caller Tune On Corona Awareness message | രോഗം പടരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം, സുരക്ഷിതമായ മാർഗങ്ങൾ എന്തൊക്കെ, സഹായത്തിനായി വിളിക്കേണ്ട ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ കൊറോണ സന്ദേശം ഉൾപ്പെടുന്ന ജിയോ ഹലോ ട്യൂണിൽ ലഭ്യമാണ്

News18 Malayalam | news18-malayalam
Updated: March 7, 2020, 7:25 PM IST
Corona Virus: കൊറോണ മുന്നറിയിപ്പുമായി ജിയോ
Jio
  • Share this:
കൊറോണ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് സന്ദേശവുമായി റിലയൻസ് ജിയോ. രോഗം പടരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം, സുരക്ഷിതമായ മാർഗങ്ങൾ എന്തൊക്കെ, സഹായത്തിനായി വിളിക്കേണ്ട ഹെൽപ്പ് ലൈൻ നമ്പർ തുടങ്ങിയ കാര്യങ്ങൾ കൊറോണ സന്ദേശം ഉൾപ്പെടുന്ന ജിയോ ഹലോ ട്യൂണിൽ ലഭ്യമാണ്. മുന്നറിയിപ്പ് സന്ദേശം ഏതൊരു നെറ്റ്വർക്കിൽനിന്ന് ജിയോയിലേക്ക് വിളിക്കുന്നവർക്ക് കേൾക്കാനാകും. കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിർദേശങ്ങളാണ് കോൾ കണക്ട് ചെയ്യുന്നതിന് തൊട്ടു മുമ്പ് കേൾക്കുന്നത്.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തിപ്പിടിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുത്. ചുമ, തുമ്മൽ എന്നിവ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക. എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ 01123978046 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേക്ക് വിളിക്കുക.

BEST PERFORMING STORIES:ദേവനന്ദയുടെ മരണം: നാല് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു [NEWS]രണ്ടു വാർത്താചാനലുകളുടെയും വിലക്ക് പിൻവലിച്ചു [NEWS]സിനിമയിലും കൊറോണ ബാധ; വമ്പൻ റിലീസുകൾ നീളും [PHOTO]

ഇതാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മുന്നറിയിപ്പിൽ പറയുന്ന കാര്യങ്ങൾ. ജിയോ നമ്പരുകളിലേക്ക് വിളിക്കുമ്പോൾ ആദ്യം ഈ നിർദേശങ്ങളാണ് കേൾക്കുന്നത്. ഇന്ത്യയിൽ 31 പേരിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഫോണിലൂടെ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
First published: March 7, 2020, 2:01 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading