4ജി ഡൗൺ‌ലോഡ് സ്പീഡിൽ ജിയോ ഒന്നാം സ്ഥാനത്തെന്ന് ട്രായ്

എയര്‍ടെലിനേക്കാള്‍ മൂന്നിരട്ടി വേഗതയാണ് ജിയോയ്ക്കുള്ളത്.

News18 Malayalam | news18-malayalam
Updated: February 14, 2020, 3:58 PM IST
4ജി ഡൗൺ‌ലോഡ് സ്പീഡിൽ ജിയോ ഒന്നാം സ്ഥാനത്തെന്ന് ട്രായ്
News18
  • Share this:
കൊച്ചി: 4 ജി ഡൗണ്‍ലോഡ് സ്പീഡ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് ജിയോ. സെക്കന്‍ഡില്‍ 20.9 എംബിപിഎസ് വേഗതയിലാണ് റിലയന്‍സ് ജിയോ മുന്നിലെത്തിയത്. ജനുവരിയില്‍ 4 ജി അപ് ലോഡ് വേഗതയില്‍ വോഡഫോണ്‍ ഒന്നാമതെത്തിയതായി ടെലികോം റെഗുലേറ്റര്‍ ട്രായുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

നവംബറിലെ  27.2 എംബിപിഎസ് വേഗത കുറഞ്ഞെങ്കിലും റിലയന്‍സ് ജിയോ ജനുവരിയിൽ മുന്നിലെത്തി. കമ്പനിയുടെ തൊട്ടടുത്ത എതിരാളിയായ ഭാരതി എയര്‍ടെലിനേക്കാള്‍ മൂന്നിരട്ടി വേഗതയാണ് ജിയോയ്ക്കുള്ളത്.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് ഭാരതി എയര്‍ടെലിന്റെ  4ജി ഡൗണ്‍ലോഡ് വേഗത 7.9എംബിപിഎസും വോഡഫോണ്‍ 7.6എംബിപിഎസും ഐഡിയ 6.5എംബിപിഎസുമാണ്.

6 എംബിപിഎസുള്ള വോഡഫോൺ അപ് ലോഡ് വേഗതയില്‍ ഒന്നാമതെത്തി. ഐഡിയ 5.6 എംബിപിഎസ്, റിലയന്‍സ് ജിയോ 4.6എംബിപിഎസ്, എയര്‍ടെല്‍ 3.8 എംബിപിഎസ് എന്നിങ്ങനെയാണ് അപ് ലോഡ് വേഗത.

Also Read സൗജന്യ വോയ്‌സ്, വീഡിയോ വൈ-ഫൈ കോളിംഗ് സേവനവുമായി ജിയോ
 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍