• HOME
  • »
  • NEWS
  • »
  • money
  • »
  • Jio | പ്രീപെയ്ഡ് റീചാർജിന് Autopay സംവിധാനവുമായി ജിയോ; എങ്ങനെ സജ്ജീകരിക്കാം?

Jio | പ്രീപെയ്ഡ് റീചാർജിന് Autopay സംവിധാനവുമായി ജിയോ; എങ്ങനെ സജ്ജീകരിക്കാം?

ഇതുവഴി ഉപയോക്താക്കൾക്ക് ഇനി മുതൽ റീചാർജ് ചെയ്യേണ്ട തീയതിയോ അവരുടെ പ്ലാൻ തുകയോ ഓർത്തു വെയ്‌ക്കേണ്ട കാര്യമില്ല.

  • Share this:
    ജിയോ (Jio) ഉപയോക്താക്കൾക്കായി ഓട്ടോ പേയ്മെന്റ് (Auto-Pay) സംവിധാനവുമായി റിലയൻസ് (Reliance). ഇന്ത്യയിലെ തന്നെ മുൻനിര ടെലികോം കമ്പനിയായ റിലയൻസ് ജിയോയും ടെലികോം സേവന ദാതാവായ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (NPCI) ചേർന്നാണ് ഉപയോക്താക്കൾക്ക് UPI പേയ്‌മെന്റ് ഉപയോഗിച്ച് ഓട്ടോ പേയ്മെന്റ് നടത്താൻ കഴിയുന്ന സംവിധാനം അവതരിപ്പിക്കുന്നത്. ഇതിലൂടെ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ റീചാർജ് ചെയ്യാനുള്ള അവസരം ജിയോ ഒരുക്കുന്നു.

    ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട പ്ലാൻ തിരഞ്ഞെടുത്താൽ റീചാർജ് ഓട്ടോമാറ്റിക്കായി പ്രോസസ്സ് ചെയ്യാൻ സാധിക്കും. ഇതുവഴി ഉപയോക്താക്കൾക്ക് ഇനി മുതൽ റീചാർജ് ചെയ്യേണ്ട തീയതിയോ അവരുടെ പ്ലാൻ തുകയോ ഓർത്തു വെയ്‌ക്കേണ്ട കാര്യമില്ല. 5,000 രൂപ വരെയുള്ള റീചാർജിന് ഉപഭോക്താക്കൾ ഇനി മുതൽ യുപിഐ പിൻ പോലും നൽകേണ്ട ആവശ്യമില്ല.

    തിരഞ്ഞെടുത്ത താരിഫ് പ്ലാനുകളിൽ, ഉപയോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഇ-മാൻഡേറ്റ് രീതിയിലൂടെ മാറ്റം വരുത്താനോ നിലവിലെ പ്ലാൻ അവസാനിപ്പിക്കാനോ സാധിക്കും. നിലവിൽ, ഈ ഓപ്ഷൻ പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാവുക. പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് ഓൺലൈനായോ ജിയോ ഔട്‍ലെറ്റിൽ എത്തിയോ പണമടയ്ക്കാം.

    കഴിഞ്ഞ വർഷം ഓട്ടോ-ഡെബിറ്റ് ഇടപാടുകൾക്കായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതിന് ശേഷമാണ് യുപിഐ വഴി ഓട്ടോപേ നടത്താനുള്ള ഓപ്ഷൻ ജിയോ അവതരിപ്പിച്ചത്. വൈദ്യുതി ബിൽ, മൊബൈൽ ബില്ലുകൾ, ഇൻഷുറൻസ്, OTT സബ്‌സ്‌ക്രിപ്‌ഷനുകൾ തുടങ്ങി 2,000 രൂപ വരെയുള്ള പേയ്‌മെന്റുകൾക്കായി NPIC ഇ-മാൻഡേറ്റ് സംവിധാനം ഉപയോഗിക്കാൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നു.

    ജിയോ ഓട്ടോപേ എങ്ങനെ സജ്ജീകരിക്കാം?

    ഓട്ടോപേ സംവിധാനം സജ്ജീകരിക്കാൻ നിങ്ങൾ ആദ്യം MyJio ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നും MyJio ആപ്പ് ഡൗൺലോഡ് ചെയ്യുക. ഇനി ഓട്ടോപേ സംവിധാനം പ്രവർത്തനക്ഷമമാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

    - "MyJio" ആപ്പ് തുറക്കുക.

    - റീചാർജ് ചെയ്യാനായി ഓട്ടോ പേയ്‌മെന്റ് സംവിധാനം സജ്ജീകരിക്കാൻ താഴേക്ക് സ്‌ക്രോൾ ചെയ്‌ത് “JioAutoPay” ടാപ്പ് ചെയ്യുക.

    - പണമടയ്ക്കുന്നതിന് UPI, ബാങ്ക് അക്കൗണ്ട് എന്നീ രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് ലഭിക്കും

    - UPI ഓപ്ഷൻ തിരഞ്ഞെടുക്കുക

    - നിങ്ങൾക്ക് വേണ്ട റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുക.

    - നിങ്ങളുടെ യുപിഐ ഐഡി നൽകി ഓട്ടോപേ സൗകര്യം സജ്ജമാക്കുക.

    ഇതോടെ നിങ്ങളുടെ പ്രീപെയ്ഡ് നമ്പറിൽ UPI ഓട്ടോപേ സംവിധാനം പ്രവർത്തനക്ഷമമായിക്കഴിഞ്ഞു. ഇനി നിങ്ങളുടെ റീചാർജ് പ്ലാനിന്റെ തുക എത്രയെന്നോ അതിന്റെ കാലാവധി തീരുന്ന തിയതിയോ ഓർത്തു വെയ്‌ക്കേണ്ട കാര്യമില്ല.
    Published by:Sarath Mohanan
    First published: