ന്യൂഡൽഹി: മൊബൈൽ സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ അയച്ച കത്തുമായി ബന്ധപ്പെട്ട് റിലയൻസ് ജിയോ വീണ്ടും കേന്ദ്ര സർക്കാരിന് കത്ത് നൽകി. സിഒഎഐ രണ്ട് സേവന ദാതാക്കളെ രക്ഷിക്കുന്നതിന് ലക്ഷ്യമിട്ടാണ് കത്തയച്ചതെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കർ പ്രസാദിനയച്ച കത്തിൽ ജിയോ ചൂണ്ടിക്കാട്ടുന്നു. രണ്ട് കമ്പനികളുടെ (എയർടെൽ, വോഡഫോൺ- ഐഡിയ) മുഖപത്രമായാണ് സിഒഎഐ പ്രവർത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു.
Also Read- 'ടെലികോം രംഗത്ത് പ്രതിസന്ധിയില്ല'; സിഒഎഐയ്ക്കെതിരെ സർക്കാരിന് റിലയൻസ് ജിയോയുടെ കത്ത്
സുപ്രീംകോടതിയുടെ തീരുമാനത്തിനെതിരായ നീക്കമാണ് സിഒഎഐ നടത്തുന്നതെന്ന് ജിയോ പുതിയ കത്തിൽ പറയുന്നു. കഴിഞ്ഞ 14 വർഷമായി അടയ്ക്കാത്ത നിയമപരമായ കുടിശ്ശിക പിഴ ഈടാക്കണമെന്ന സുപ്രീംകോടതിയുടെ സമീപകാല വിധി ലംഘിക്കുന്നതും മോശം മാതൃക കാണിക്കുന്നതുമാണ് സിഒഎഐയുടെ നീക്കമെന്നും കത്തിൽ പറയുന്നു. ടെലികോം ലൈസൻസ് ഫീസ്, സ്പെക്ട്രം ഉപയോഗ ചാർജ് തുടങ്ങിയ ഫീസുകൾ അടയ്ക്കേണ്ടതാണ്. കഴിഞ്ഞ 14 വർഷത്തെ കുടിശ്ശിക തുകയ്ക്ക് പലിശയും പിഴയും ഒഴിവാക്കുന്നത് വിധിന്യായത്തിന്റെ ലംഘനമായിരിക്കും- ജിയോ ചൂണ്ടിക്കാട്ടി.
സ്പെക്ട്രം പരിമിതവും വിലപ്പെട്ടതുമായ പ്രകൃതിവിഭവമാണെന്ന് സുപ്രീംകോടതി ആവർത്തിച്ചു പറഞ്ഞിരിക്കെ, “പലിശയും അടയ്ക്കാത്ത കുടിശ്ശികയും സംബന്ധിച്ച കരാർ വ്യവസ്ഥകൾ പരിഷ്കരിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്നതിന് ഇന്ത്യാ ഗവൺമെന്റിന്റെ ഭാഗത്തുനിന്നുള്ള ഏത് നടപടിയും നിയമപരമായി സാധ്യമല്ല. പ്രത്യേകിച്ചും സുപ്രീംകോടതിയുടെ വിധിന്യായത്തിൽ ഇത് പരിഗണിക്കപ്പെടുമ്പോൾ. "- കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ജിയോ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിനയച്ച കത്തിന്റെ പൂർണരൂപം
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: COAI, Ravi Shankar Prasad, Reliance Jio, Telecom industry, Telecom Minister