• HOME
  • »
  • NEWS
  • »
  • money
  • »
  • TECH JIOMART DIGITAL STORE PUSH TO DETHRONE THE ONLINE SMARTPHONE KINGS

JioMart Digital | സ്മാർട് ഫോണുകൾക്കായി ഇ- കൊമേഴ്സ് പ്ലാറ്റ്ഫോമുമായി ജിയോമാർട്ട് ഡിജിറ്റൽ സ്റ്റോർ

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓണ്‍ലൈൻ ഭീമന്മാരെ മറികടക്കാനൊരുങ്ങി റിലയൻസ് ജിയോമാർട്ട് ഡിജിറ്റൽ.

JioMart Digital

JioMart Digital

  • Share this:
    സ്മാർട്ഫോൺ, ഇലക്ട്രോണിക് വിപണിയിൽ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഓണ്‍ലൈൻ ഭീമന്മാരെ മറികടക്കാനൊരുങ്ങി റിലയൻസ് ജിയോമാർട്ട് ഡിജിറ്റൽ.

    പലചരക്ക് മുതൽ വസ്ത്രങ്ങൾ വരെയുള്ള ഫാഷൻ ഉപഭോക്തൃ വസ്തുക്കളുടെ ഇ-കൊമേഴ്‌സ് ബിസിനസിൽ ശക്തരായ റിലയൻസ് ഇലക്ട്രോണിക്സ് രംഗത്തും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ്.

    Https://the-ken.com/ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്താ ലേഖനത്തിൽ പറയുന്നത് പ്രകാരം, ജിയോമാർട്ട് ഡിജിറ്റൽ വഴി ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയൻസ്. ആമസോണിന്റേയും ഫ്ലിപ്കാർട്ടിന്റേയും ആധിപത്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം.

    ജിയോമാർട്ടിന്റെ പുതിയ ഓൺലൈൻ ബിസിനസായ ഡിജിറ്റൽ ബിസിനസിന്റെ ഭാഗമായി ഇന്ത്യയിലുടനീളം 8,000 പുതിയ സ്റ്റോറുകൾ തുറക്കാൻ ഒരുങ്ങുകയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുന്നതിന് റിലയൻസ് ഡിജിറ്റൽ മൊബൈൽ ഫോൺ റീട്ടെയിലർമാരുമായി ചേരുന്നു.
    Also Read-നെറ്റ്ഫ്ലിക്സ്, പ്രൈം വീഡിയോ, ഡിസ്‌നി+ഹോട്ട്സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ വേണോ? ഈ മൊബൈൽ റീചാർജ് പ്ലാനുകൾ ചെയ്യൂ

    റിലയൻസ് ജിയോമാർട്ടിന്റെ ഇ-കൊമേഴ്‌സ് പലചരക്ക് ബിസിനസിൽ ഇതിനകം പ്രതിദിനം 5 ലക്ഷത്തിലധികം ഓർഡറുകളാണ് ലഭിച്ചത്. ഇതോടെ, എതിരാളിയായ ബിഗ്ബാസ്‌കറ്റിന്റെ മുൻ ഓർഡറുകളേയാണ് ജിയോമാർട്ട് ട്രേഡ് 2,83,000 പ്രതിദിന ഓർഡറുകളുമായി മറികടന്നത്.

    റിലയൻസിന്റെ ഓൺലൈൻ ടെക്സ്റ്റൈൽ മാർട്ടായാ അജിയോ, വാൾമാർട്ടിന്റെ മിന്ത്രയ്‌ക്കെതിരെ ഇതിനകം തന്നെ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.
    Also Read-സാംസങിനെയും ആപ്പിളിനെയും കടത്തിവെട്ടി ഷവോമി; ജൂണിൽ ഏറ്റവും കൂടുതൽ വിറ്റ സ്മാർട്ട്ഫോൺ

    എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ് ജിയോഫോണിന്റെ അവതരണം. ഗൂഗിളുമായി സഹകരിച്ച് ലോകത്തിലെ ഏറ്റവും വിലക്കുറവുള്ള 4ജി സ്മാർട്ട്ഫോൺ, ജിയോഫോൺ നെക്സ്റ്റ് എന്ന പേരിൽ റിലയൻസ് പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ വാർഷിക സമ്മേളനത്തിലാണ്.

    2ജി കണക്ടിവിറ്റിയിൽ നിന്നും 4ജിയിലേക്ക് അപ്‌ഗ്രേഡുചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള വിലക്കുറവുള്ള ഫോൺ ആയാണ് ജിയോഫോൺ നെക്സ്റ്റ് പ്രഖ്യാപിച്ചത്.

    പുതിയ സ്മാർട്ട്ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക്സ് കൺസ്യൂമർ ഗുഡ്സ് ബിസിനസ്സ് ജിയോമാർട്ട് ഡിജിറ്റൽ എന്ന പേരിൽ പ്രവർത്തിക്കും.

    സ്മാർട്ട്‌ഫോണുകളുടെ റീട്ടെയിൽ വിൽപ്പനയ്ക്കായി സാംസങ്, വൺപ്ലസ്, മൈക്രോമാക്സ് എന്നിവയുമായി ജിയോമാർട്ട് ഡിജിറ്റൽ ഇതിനകം കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്.
    Published by:Naseeba TC
    First published:
    )}