ഇന്റർഫേസ് /വാർത്ത /money / JioPhone Next | 1999 രൂപ EMIക്ക് ജിയോഫോൺ നെക്സ്റ്റ്; ദീപാവലി മുതൽ വിപണിയിൽ

JioPhone Next | 1999 രൂപ EMIക്ക് ജിയോഫോൺ നെക്സ്റ്റ്; ദീപാവലി മുതൽ വിപണിയിൽ

ജിയോഫോൺ നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ്

ജിയോഫോൺ നെക്സ്റ്റ് (JioPhone Next) ദീപാവലിയ്ക്ക് വിപണിയിൽ എത്തും. ഇഎംഐ (EMI) ആയി തുക അടച്ചും ഫോൺ വാങ്ങാം.

  • Share this:

കുറഞ്ഞ വിലയ്ക്ക് ഇനി സാധാരണക്കാർക്കും സ്മാർട്ട്ഫോൺ (Smart Phone) സ്വന്തമാക്കാം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിയോഫോൺ നെക്സ്റ്റ് (JioPhone Next) ദീപാവലിയ്ക്ക് വിപണിയിൽ എത്തും. 1,999 രൂപ ഇഎംഐ (EMI) ആയി അടച്ചും ഫോൺ വാങ്ങാം.

ജിയോയും (Jio) ഗൂഗിളും (Google) ചേർന്ന് നിർമ്മിച്ചിരിക്കുന്ന സ്മാർട്ട്ഫോണാണ് ജിയോഫോൺ നെക്സ്റ്റ്. രണ്ട് കമ്പനികളും സംയുക്തമായി രൂപകൽപന ചെയ്ത മെയ്ഡ് ഫോർ ഇന്ത്യ സ്‌മാർട്ട്‌ഫോൺ ദീപാവലി മുതൽ വിപണികളിൽ ലഭ്യമാകും.

കുറഞ്ഞ വിലയ്ക്ക് ഇതുവരെ കാണാത്ത ഫീച്ചറുകളോടെയാണ് ഫോൺ പുറത്തിറക്കുന്നത്. റിലയൻസ് റീട്ടെയിലിന്റെ വിപുലമായ ശൃംഖലകളിൽ രാജ്യത്തുടനീളം ജിയോഫോൺ നെക്സ്റ്റ് ലഭ്യമാകും.

ഓരോ ഇന്ത്യക്കാരനും ഡിജിറ്റൽ സാങ്കേതിക വിദ്യയിലേക്ക് തുല്യ പ്രവേശനം ഉറപ്പാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ജിയോ വാർത്താകുറിപ്പിൽ അറിയിച്ചു. ഇതാദ്യമായാണ് എൻട്രി ലെവൽ വിഭാഗത്തിലുള്ള ഒരു ഫോണിന് ഫിനാൻസിംഗ് ഓപ്ഷൻ അതായത് ഇഎംഐ സേവനം ലഭിക്കുന്നത്.

Also Read- Reliance Jio | ജിയോഫോൺ നെക്സ്റ്റിന് കരുത്തേകുക ക്വാല്‍കം ചിപ്പ്, ഒപ്ടിമൈസ്ഡ് കണക്റ്റിവിറ്റി ഉറപ്പു നൽകും: വിശദാംശങ്ങള്‍ അറിയാം

"ഗൂഗിൾ, ജിയോ ടീമുകൾ ഈ മികച്ച ഉപകരണം വിപണിയിലെത്തിക്കുന്നതിൽ സന്തോഷമുണ്ട്. കോവിഡ് മഹാമാരി മൂലമുണ്ടായ നിലവിലെ ആഗോള വിതരണ ശൃംഖല വെല്ലുവിളികൾക്കിടയിലും ഉത്സവ സീസണിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഫോൺ എത്തിക്കാൻ സാധിച്ചു. ഡിജിറ്റൽ വിപ്ലവത്തിന്റെ ശക്തിയിൽ എന്നും ഉറച്ചു വിശ്വസിക്കുന്ന ആളാണ് ഞാൻ" റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

“ജിയോഫോൺ നെക്സ്റ്റ് ഇന്ത്യയ്‌ക്കായി രൂപകൽപ്പന ചെയ്‌ത താങ്ങാനാവുന്ന സ്‌മാർട്ട്‌ഫോൺ ആണ്. ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് പ്രയോജനപ്പെടുമെന്ന വിശ്വാസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്“ ഈ നാഴികക്കല്ലിനെ കുറിച്ച് ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു.

Also Read- Reliance Jio | 'ജിയോഫോൺ നെക്സ്റ്റ്' വിപണിയിലെത്തിക്കാനൊരുങ്ങി ജിയോ; പുതിയ സ്മാർട്ട്ഫോണിന്റെ 7 സവിശേഷതകൾ അറിയാം

ചെലവ് കുറഞ്ഞ സ്മാർട്ട്ഫോൺ നിർമ്മിച്ച്, ഇംഗ്ലീഷ് കൂടാതെ മറ്റു ഭാഷകൾ കൂടി അവതരിപ്പിച്ചാണ് ഈ സ്മാ‍‍ർട്ട്ഫോൺ തയ്യാറാക്കിയിരിക്കുന്നത്. ആദ്യമായി ഇന്റര്‍നെറ്റിന്റെ ലോകത്തേക്ക് കടന്നു വരുന്ന ആളുകള്‍ക്ക് മുന്നില്‍ പുതിയ സാധ്യതകളാണ് ഈ ഫോണ്‍ തുറന്നിടുന്നതെന്ന് സുന്ദ‍ർ പിച്ചൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ആന്‍ഡ്രോയിഡിന്റെ പ്രഗതി ഓ എസിലാണ് ജിയോഫോണ്‍ നെക്‌സ്റ്റ് പ്രവര്‍ത്തിക്കുന്നത്. ടെക്‌നോളജി ഭീമനായ ക്വാൽകോമിന്റെ പ്രോസസറാണ് ജിയോഫോൺ നെക്സ്റ്റിൽ ഉപയോ​ഗിച്ചിരിക്കുന്നത്. സംസാരിച്ച് കൊണ്ട് ഈ ഫോൺ പ്രവ‍ർത്തിപ്പിക്കാൻ സാധിക്കും. ​ഗൂ​ഗിൾ അസിസ്റ്റന്റിന്റെ സഹായത്തോടെ ആപ്പ് തുറക്കാനും സെറ്റിം​ഗ്സ് നിയന്ത്രിക്കാനും സാധിക്കും.

മികച്ച ക്യാമറയാണ് ജിയോഫോൺ നെക്‌സ്‌റ്റിന്റെ മറ്റൊരു പ്രത്യേകത. പോർട്രെയിറ്റ് മോഡ് പോലെയുള്ള മോഡുകൾ ഉപയോ​ഗിച്ചും ഫോണിൽ ഫോട്ടോകളെടുക്കാം. കുറഞ്ഞ വെളിച്ചത്തിൽ മികച്ച ഫോട്ടോകൾ എടുക്കാനുള്ള നൈറ്റ് മോഡ് ഓപ്ഷനും ഫോണിലുണ്ട്. എല്ലാ ആൻഡ്രോയിഡ് ആപ്ലിക്കേഷനുകളെയും ജിയോഫോൺ നെക്സ്റ്റ് പിന്തുണയ്ക്കുന്നുമുണ്ട്.

First published:

Tags: Diwali-2021, Google CEO Sundar Pichai, JioPhone, JioPhone Next, JioPhone Next features, JioPhone Next Price, Reliance Jio