HOME » NEWS » Money » TECH JOB APPLICATION WRITTEN BY STEVE JOBS IN 1973 GOES UP FOR AUCTION

സ്റ്റീവ് ജോബ്സിന്റെ 1973ലെ ജോലിക്കുള്ള അപേക്ഷ ലേലത്തിന്

1976ലാണ് ആപ്പിൾ സ്ഥാപിക്കുന്നത്. ലേലത്തിന് വച്ചിരിക്കുന്ന ജോലിക്കുള്ള അപേക്ഷയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.

News18 Malayalam | news18
Updated: February 19, 2021, 10:59 PM IST
സ്റ്റീവ് ജോബ്സിന്റെ 1973ലെ ജോലിക്കുള്ള അപേക്ഷ ലേലത്തിന്
സ്റ്റീവ് ജോബ്സിന്റെ 1973ലെ ജോലിക്കുള്ള അപേക്ഷ
  • News18
  • Last Updated: February 19, 2021, 10:59 PM IST
  • Share this:
ആപ്പിൾ സഹ സ്ഥാപകൻ സ്റ്റീവ് ജോബ്‌സ് 1973ൽ തയ്യാറാക്കിയ ജോലിക്കുള്ള അപേക്ഷ ലേലത്തിൽ വിൽപ്പനയ്ക്ക്. ഒറ്റ പേജിലുള്ള ഈ അപേക്ഷയിൽ ജോലിയുടെ പങ്കിനെക്കുറിച്ചോ അല്ലെങ്കിൽ അദ്ദേഹം ഏത് കമ്പനിക്കാണ് അപേക്ഷിക്കുന്നതെന്നോ ഒരു സൂചനയും നൽകിയിട്ടില്ല. മൂന്നു വർഷം മുമ്പ് 2018ൽ നടന്ന ലേലത്തിൽ 175,000 ഡോളർ നേടിയിരുന്നു.

റീഡ്സ് കോളേജിലെ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് സ്റ്റീവ് ജോബ്‌സ് ജോലിക്കായി അപേക്ഷിച്ചത്. അപേക്ഷയിലെ കഴിവുകളുടെ കോളത്തിൽ 'കമ്പ്യൂട്ടർ', 'കാൽക്കുലേറ്റർ' എന്നിവയോടൊപ്പം 'ഡിസൈൻ', 'ടെക്നോളജി' എന്നിവയും ബ്രാക്കറ്റിനുള്ളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ടെക് അല്ലെങ്കിൽ ഡിസൈൻ എഞ്ചിനീയർ" എന്നത് തന്റെ പ്രത്യേക കഴിവുകളായി അദ്ദേഹം ഉയർത്തി കാട്ടിയിട്ടുണ്ട്.

Drishyam 2 | ദൃശ്യത്തിലെ റോഡ് ടാർ ചെയ്ത ക്രെഡിറ്റ് ഇടതു പക്ഷത്തിനെന്ന് എംഎല്‍എ; ആഭ്യന്തരവകുപ്പ് കഴിവുകെട്ടതെന്ന് കമന്റ്
ഫോൺ ഉണ്ടോയെന്ന ചോദ്യത്തിന് സ്റ്റീവ് ജോബ്സ് ഇല്ല എന്ന മറുപടിയാണ് നൽകിയിരിക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോയെന്ന ചോദ്യത്തിന് ഉണ്ട് എന്നും അപേക്ഷയിൽ എഴുതിയിട്ടുണ്ട്. ചാർട്ടർ ഫീൽഡ്സ് ലേല വെബ്‌സൈറ്റിൽ ആണ് സ്റ്റീവ് ജോബ്സിന്റെ ജോലിക്കുള്ള അപേക്ഷ വിൽപ്പനയ്ക്ക് എത്തുന്നത്.

പോർട്ട്‌ലാൻഡിലെ റീഡ് കോളേജിൽ നിന്ന് പഠനം അവസാനിപ്പിച്ച സമയത്ത് തയ്യാറാക്കിയ ജോലിക്കുള്ള അപേക്ഷയാണിത്. കോളേജില്‍ ചേര്‍ന്ന സ്റ്റീവ് ആദ്യ ടേം കഴിഞ്ഞപ്പോള്‍ പഠനം ഉപേക്ഷിച്ചിരുന്നു. രക്ഷിതാക്കള്‍ തന്റെ പഠനത്തിന് എത്ര മാത്രം കഷ്ടപ്പെടുന്നു എന്ന് മനസിലാക്കിയാണ് താന്‍ പഠിപ്പ് നിര്‍ത്തിയതെന്ന് പില്‍ക്കാലത്ത് സ്റ്റീവ് പറഞ്ഞിരുന്നു.
ഊഞ്ഞാലാടുന്ന കഴുതയെ കണ്ട് ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ; വീഡിയോ കാണാം
ഒരു വർഷത്തിനു ശേഷം അദ്ദേഹം അറ്റാരിയിൽ ഒരു സാങ്കേതിക വിദഗ്ദ്ധനായി ജോലിയിൽ പ്രവേശിച്ചിരുന്നു. 1976ലാണ് ആപ്പിൾ സ്ഥാപിക്കുന്നത്. ലേലത്തിന് വച്ചിരിക്കുന്ന ജോലിക്കുള്ള അപേക്ഷയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടില്ല.
Published by: Joys Joy
First published: February 19, 2021, 10:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories