• HOME
 • »
 • NEWS
 • »
 • money
 • »
 • വിജയപഥത്തിന്റെ നെറുകയിലും വിനയാന്വിതനായ് ജോയി സെബാസ്റ്റ്യൻ; വമ്പൻമാരെ മറികടന്ന മിടുക്ക്

വിജയപഥത്തിന്റെ നെറുകയിലും വിനയാന്വിതനായ് ജോയി സെബാസ്റ്റ്യൻ; വമ്പൻമാരെ മറികടന്ന മിടുക്ക്

സൂമിന് ബദലായി  ടെക്ജെൻഷ്യയുടെ വി കൺസോൾ മത്സരിച്ച് പിന്നിലാക്കിയത് സോഹോയും HCL ഉം ഉൾപ്പടെയുള്ള 2000 ത്തോളം വമ്പൻമാരെയാണ്. വീഡിയോ കോൺഫറൻസിംഗ് സോഫറ്റ് വെയറിനുള്ള ഇന്നൊവേഷൻ ചലഞ്ചിൽ  ടെക്‌ജെൻഷ്യ വികസിപ്പിച്ച  വി കൺസോളിന് പ്രത്യേകതകൾ ഏറെയാണ്. 

News18 Malayalam

News18 Malayalam

 • Share this:
  രാജ്യത്തിനായി ആലപ്പുഴക്കാരൻ ജോയി സെബാസ്റ്റ്യൻ വികസിപ്പിച്ചെടുത്ത വി കൺസോൾ എന്ന വീഡിയോ കോൺഫറൻസിംഗ് സോഫ്റ്റ് വെയറിന് നാട്ടിൻ പുറത്തിൻ്റെ വിജയഗാഥയാണ് പറയാനുള്ളത്. സോഹോയും HCL ഉം ഉൾപ്പടെയുള്ള രാജ്യത്തെ വമ്പൻമാരെ ടെക്ജൻഷ്യ മറികടന്നത് നാട്ടിൻ പുറത്തെ മിടുക്കൻമാരായ ടീമിനെ ഉപയോഗിച്ചായിരുന്നു.

  നാട്ടിൻ പുറത്തെ ചെറിയ വായനശാലകളിലും പ്രളയകാലത്തെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായം നൽകിയ ടീം ലീഡർ എന്ന നിലയിലുമൊക്കെ നമുക്ക് ജോയിയെ കാണാം.
  മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ മത്സ്യത്തൊഴിലാളിയായിരുന്ന സെബാസ്റ്റ്യൻ്റെയും മേരിയുടേയും മകൻ ആണ് ജോയി സെബാസ്റ്റ്യൻ. പഠിക്കാൻ മിടുക്കനായിരുന്ന ജോയിയെ പലപ്പോഴും ദാരിദ്ര്യത്തിൻ്റെ കടന്നുവരവ് നിശബ്ദനാക്കിയിട്ടുണ്ട്.

  പല ഘട്ടങ്ങളിലും പാതിവഴിയിൽ മുടങ്ങിപ്പോകുമായിരുന്ന വിദ്യാഭ്യാസം നാടിൻ്റെ പിന്തുണയിൽ മുന്നോട്ട് കൊണ്ടുപോയി ഒടുവിൽ ടി കെ എം  കോളേജിൽ നിന്നും എം സി എ നേടി. 15 വർഷത്തിന് മേലായി ജോയിയും ടെക്ജെൻഷ്യയും വിഡിയോ കോൺഫറൻസിംഗ് സാങ്കേതിക രംഗത്തുണ്ട്. ടെക്ജെൻഷ്യയുമായി മുന്നോട്ട് പോയപ്പോഴും ജോയി കൂടെ കൂട്ടിയത് തൻ്റെ നാട്ടിൻ പുറത്തെ കുട്ടികളെ തന്നെ. വി കൺസോളിൻ്റെ വിജയത്തിനും നാട്ടിൻ പുറത്തിൻ്റെ നന്മയുണ്ട്.

  TRENDING Gold Smuggling | 'എല്ലാ കുഴപ്പങ്ങൾക്കും കാരണം ശിവശങ്കർ'; സ്വർണക്കടത്ത് വിവാദത്തിൽ പുതിയ പ്രതിരോധ തന്ത്രവുമായി മന്ത്രിമാർ [NEWS]Onam 2020 | ഓണസദ്യ തോന്നിയതു പോലെ കഴിക്കരുത്; അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയുണ്ട് [NEWS] Hand Sanitizers | സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട 10 കാര്യങ്ങൾ[NEWS]

  സൂമിന് ബദലായി  ടെക്ജെൻഷ്യയുടെ വി കൺസോൾ മത്സരിച്ച് പിന്നിലാക്കിയത് സോഹോയും HCL ഉം ഉൾപ്പടെയുള്ള 2000 ത്തോളം വമ്പൻമാരെയാണ്. വീഡിയോ കോൺഫറൻസിംഗ് സോഫറ്റ് വെയറിനുള്ള ഇന്നൊവേഷൻ ചലഞ്ചിൽ  ടെക്‌ജെൻഷ്യ വികസിപ്പിച്ച  വി കൺസോളിന് പ്രത്യേകതകൾ ഏറെയാണ്.

  കുറഞ്ഞ ബാൻഡ് വിഡ്ത്തിൽ എവിടെയും വീഡിയോ കോൺഫറൻസിങ്ങ്  സാധ്യമാകും.സാധാരണക്കാരന് ഉപയോഗിക്കാവുന്ന രീതിയിൽ ലളിതമാണ് സോഫ്റ്റ് വെയർ.OT P സംവിധാനങ്ങൾ ഉൾപ്പടെ ലഭ്യമാക്കി സുരക്ഷിതമായി വീഡിയോ കോൺഫറൻസിംഗ് നടത്താം. ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ടെക്ജെൻഷ്യയിൽ പ്രവർത്തിക്കുന്നത് 65 ഓളം വരുന്ന നാട്ടിൻ പുറത്തുകാരായ IT പ്രൊഫഷണലുകളാണ്.


  സർക്കാർ ഓഫീസുകളിൽ ഇന്ത്യൻ നിർമ്മിത സോഫ്റ്റ് വെയർ എന്നതായിരുന്നു കേന്ദ്ര സർക്കാർ ഇന്നോവേഷൻ ചാലഞ്ചിന്റെ ലക്ഷ്യം.2000 എൻട്രികളിൽ നിന്ന് ഇന്ത്യയിലെ 30 കമ്പനികൾ വീഡിയോ കോൺഫറൻസിങ്ങ് സോഫ്റ്റ് വെയറുകളുമായി സർക്കാരിന് മുന്നിൽ മത്സരിച്ചു. പല റൗണ്ടുകൾ പിന്നിട്ട് അവസാന റൗണ്ടിൽ 3 കമ്പനികൾ എത്തി. അതിൽ നിന്നാണ് ടെക്ജെൻഷ്യ ഒന്നാമതെത്തിയത്. ഒരു കോടി രൂപയും 3 വർഷത്തേക്കുള്ള കരാറുമാണ് സമ്മാനം.  സി- ഡാക് ഡയറക്ടർ ഉൾപ്പെട്ട ജഡ്ജിങ് പാനലാണ് വിജയിയെ തെരഞ്ഞെടുത്തത്.

  വിജയപഥത്തിൻ്റെ നെറുകയിൽ നിക്കുമ്പോഴും ജോയി പാലിയേറ്റിവ് പ്രവർത്തനങ്ങളും സർക്കാർ സ്കൂളുകളിലെ കുട്ടികൾക്കായുള്ള സാങ്കേതിക സഹായങ്ങളുമൊക്കെയായി സാധാരണക്കാരിൽ സാധാരണക്കാരനായി മുന്നോട്ട് പോകുന്നു. ഭാര്യ ലിൻസി ജോയി പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിലെ അധ്യാപികയാണ്. മക്കൾ അലൻ ബാസ്റ്റ്യൻ, ജിയ എൽസ ജോയി എന്നിവർ സ്കൂൾ വിദ്യാർത്ഥികളാണ്.
  Published by:Rajesh V
  First published: