നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • K-FON Phase 1 Inauguration | സെക്കൻഡിൽ 10 Mbps മുതൽ 100 Mbps വരെ വേഗം; കെ-ഫോൺ ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; അറിയേണ്ടതെല്ലാം

    K-FON Phase 1 Inauguration | സെക്കൻഡിൽ 10 Mbps മുതൽ 100 Mbps വരെ വേഗം; കെ-ഫോൺ ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; അറിയേണ്ടതെല്ലാം

    20 ലക്ഷം ബിപിഎൽ‍ കുടുംബങ്ങൾ‍ക്ക് കെ ഫോൺ‌ സൗജന്യ ഇന്‍റർ‍നെറ്റ്‌ ലഭ്യമാക്കുന്നത് എങ്ങനെയെന്ന് അറിയാം...

    K Phone

    K Phone

    • Share this:
      തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കെ ഫോണ്‍ കണക്ടിവിറ്റി പൂര്‍ത്തിയായത്. ഇന്ന് വൈകിട്ട് 5.15 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കെ- ഫോണിന്റെ ആദ്യഘട്ട കണക്ടിവിറ്റി പൂര്‍ത്തിയായത്. സുശക്തമായ ഒപ്ടിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്ത് സ്ഥാപിക്കുകയാണ് കെ ഫോണ്‍ പദ്ധതി ലക്ഷ്യമിടുന്നത്. ഇതുവഴി സെക്കൻഡിൽ 10 Mbps മുതൽ 100 Mbps വരെയുള്ള അതിവേഗ ഇന്റര്‍നെറ്റ് മുപ്പതിനായിരത്തോളം ഓഫീസുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി, സര്‍വീസ് പ്രൊവൈഡേഴ്‌സ് മുഖേന വീടുകളിലും എത്തിക്കും. കെ ഫോൺ ഉദ്ഘാടന ചടങ്ങിൽ യോഗത്തിൽ വൈദ്യുതി മന്ത്രി എം. എം. മണി അധ്യക്ഷനാകും. വിശിഷ്ടാതിഥിയായി ധനമന്ത്രി ടി. എം. തോമസ് ഐസക് പങ്കെടുക്കും.

      കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചറും കെഎസ്ഇബിയും ചേര്‍ന്നുള്ള സംയുക്ത സംരംഭം കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് നടപ്പാക്കുക. കെഎസ്ഇബിയുടെ 378 സബ്‌സ്റ്റേഷനുകളില്‍ പ്രീഫാബ് ഷെല്‍ട്ടറുകളില്‍ ടെലികോം ഉപകരണങ്ങള്‍ സ്ഥാപിക്കും. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആണ് നെറ്റ്വര്‍ക്ക് നിയന്ത്രണസംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച കേരളത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷത്തോളം വീടുകളില്‍ സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും കെ ഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭ്യമാകും.

      കെ ഫോണിനെക്കുറിച്ചുള്ള സംശയങ്ങളും മറുപടിയും

      20 ലക്ഷം ബിപിഎൽ‍ കുടുംബങ്ങൾ‍ക്ക്‌ സൗജന്യ ഇന്‍റർ‍നെറ്റ്‌ എങ്ങനെ?

      കെ-ഫോൺ ശൃംഖല ഉപയോഗിക്കാൻ ഇന്‍റർ‍നെറ്റ്‌ സേവനദാതാക്കൾ നല്‍കേണ്ട വാടകയിൽ നിന്നു പാവപ്പെട്ടവർ‍ക്ക്‌ സൗജന്യ ഇന്‍റർ‍നെറ്റ്‌ കണക്ഷൻ നല്‍കാനുള്ള ചെലവ്‌ കണ്ടെത്താനാണ്‌ തീരുമാനം.
      കെ-ഫോൺ ശൃംഖല ഉപയോഗിക്കുന്നതിനു സേവനദാതാവ്‌ നല്‍കുന്ന വാടകയിൽ നിന്നു സൗജന്യ കണക്ഷനുകളുടെ തുക ഇളവ്‌ ചെയ്യുന്ന രീതിയാണ്‌ പരിഗണനയിലുള്ളത്‌. ഓരോ സേവനദാതാവും നല്‍കേണ്ട സൗജന്യ കണക്ഷനുകളുടെ എണ്ണം സർ‍ക്കാർ നിശ്ചയിക്കും. ടെൻ‍ഡർ വഴിയായിരിക്കും സേവനദാതാക്കളെ തിരഞ്ഞെടുക്കുക.

      Also Read- കേരളത്തിൽ കെ-ഫോൺ വരുന്നു; എന്താണ് ഈ പദ്ധതി?

      കെ-ഫോൺ ഇന്‍റർ‍നെറ്റ്‌ സേവനദാതാവാണോ?

      അല്ല, കെ-ഫോൺ കേരളം മുഴുവൻ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല മാത്രമാണ്‌ ഒരുക്കുന്നത്‌. കെ-ഫോൺ ഒരു ISP (ഇന്‍റർ‍നെറ്റ്‌ സർ‍വീസ്‌ പ്രൊവൈഡർ) അല്ല. എന്നാൽ കെ-ഫോൺ ശൃ൦ഖല ഉപയോഗിച്ച്‌ മറ്റേത്‌ ഇന്‍റർ‍നെറ്റ്‌ സേവനദാതാവിനും ഇന്‍റർ‍നെറ്റ്‌ എത്തിക്കാം. സ്വന്തമായ ശൃ൦ഖലയുണ്ടാക്കുന്നതിനു പകരം സർ‍ക്കാർ ശൃംഖല ഉപയോഗിച്ച്‌ റീച്ച്‌ സംസ്ഥാനമാകെ വ്യാപിപ്പിക്കാം.

      റെയിൽ‍ടെൽ ആയിരിക്കുമോ കെ-ഫോണിലൂടെ ഇന്‍റർ‍നെറ്റ്‌ നല്‍കുക?

      കെ-ഫോണിന്‍റെ നടത്തിപ്പ്‌ ചുമതലയുള്ള കൺ‍സോർ‍ഷ്യത്തിൽ റെയിൽ‍ടെൽ ഉണ്ടെന്ന്‌ കരുതി അവരാണ്‌ ബാൻഡ്‌വിഡ്ത്‌ ലഭ്യമാക്കുന്നതെന്ന്‌ അർ‍ഥമില്ല. ഒന്നിലധികം സേവനതാദാതാക്കൾ‍ക്ക്‌ കെ-ഫോൺ ശ്യംഖല ഉപയോഗിക്കാം. ഇതിനായി പ്രത്യേക ടെൻ‍ഡർ വിളിക്കും. ടെൻ‍ഡറിൽ തിരഞ്ഞെടുക്കപ്പെടുന്ന കമ്പനികൾ‍ക്ക്‌ സർ‍ക്കാരുമായി കരാർ ഒപ്പുവച്ച്‌ ശൃംഖല ഉപയോഗിക്കാം. ഒരു സേവനദാതാവിനു മാത്രമായി സേവനം പരിമിതപ്പെടുത്തില്ല.

      വിടുകളിൽ ഉടൻ കണക്ഷൻ ലഭിക്കുമോ?

      തുടക്കത്തിൽ സർ‍ക്കാർ ഓഫിസുകളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ്‌ ശൃംഖലയെത്തുക. ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളിൽ ശൃംഖല പൂർ‍ണതോതിലാകുമെന്നാണ്‌ സർ‍ക്കാരിന്‍റെ പ്രതീക്ഷ. കമ്പനികൾ‍ക്ക്‌ കെ-ഫോൺ വഴി സ്വന്തമായി ഇൻട്രാനെറ്റ്‌ ശൃംഖല വികസിപ്പിക്കാനും അവസരമുണ്ടാകും.
      Published by:Anuraj GR
      First published:
      )}