ടൂറു പോകുന്നതു ഫേസ്ബുക്കിലിടുന്നവരോട് കേരള പോലീസിന് പറയാനുളളത്

News18 Malayalam
Updated: December 25, 2018, 8:46 PM IST
ടൂറു പോകുന്നതു ഫേസ്ബുക്കിലിടുന്നവരോട് കേരള പോലീസിന് പറയാനുളളത്
ഫേസേബുക്ക്
  • Share this:
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെയുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സുരക്ഷാ മുന്‍കരുതലുകളുമായി കേരള പൊലീസ്. സോഷ്യല്‍ മീഡിയയിലൂടെയുണ്ടാകുന്ന അപകടങ്ങളും അവ ഒഴിവാക്കാനുള്ള മുന്‍ കരുതലുകളുമാണ് കേരള പൊലീസ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യുന്നതും, അധിക്ഷേപിക്കുന്നതും വഞ്ചിക്കപെടുന്നതുമായ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ഒരുപരിധിവരെ ഇത്തരം പ്രശ്‌നങ്ങള്‍ തടയാനാകുമെന്നും പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

ഫേസ്ബുക്കില്‍ സ്വന്തം പ്രൊഫൈല്‍ ആരൊക്കെ കാണണമെന്നത് തീരുമാനിക്കുന്നതിനായി പ്രൈവസി സെറ്റിംഗ്‌സ് ക്രമീകരിക്കാവുന്നതാണെന്നും അപരിചിതരെയും ശല്യക്കാരെയും ഒഴിവാക്കാന്‍ ഇത് സഹായകുമെന്നും പറയുന്നു പോസ്റ്റ് അപരിചിതരുടെ ചാറ്റിങ്ങ് ഒഴിവാക്കണമെന്നും അറിയാത്തവരെ ഫ്രണ്ട്‌സ് ആക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശിക്കുന്നു. യാത്ര പോകാന്‍ ഉദ്ദേശിക്കുന്നവര്‍ അതിന്റെ വിവരങ്ങള്‍, അന്നന്നത്തെ പ്ലാനുകള്‍ തുടങ്ങിയ സ്റ്റാറ്റസ് മുഖേന പരസ്യപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

Also Read: 'വണക്കം പുതുച്ചേരി' ; മോദിയുടെ വീഡിയോ സംവാദത്തെ പരിഹസിച്ച് രാഹുൽ ഗാന്ധി

ആരൊക്കെ എവിടെയൊക്കെ ഇരുന്ന് നമ്മുടെ പ്രൊഫൈലുകള്‍ നിരീക്ഷിക്കുന്നു എന്ന് നമുക്കറിയാന്‍ കഴിയില്ലെന്ന് പറയുന്ന പോസ്റ്റ് ഇത്തരം കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ചാല്‍ ഒഴിവാക്കാവുന്നതാണെന്നും വ്യക്തമാക്കുന്നു.

സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ടതായി പറയുന്ന പ്രധാനകാര്യങ്ങള്‍

'ഇമെയില്‍ അഡ്രസ്, മൊബൈല്‍ നമ്പര്‍, വീട് അഡ്രസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ഒന്നും തന്നെ നിങ്ങളുടെ പ്രൊഫൈല്‍ വഴി പരസ്യപ്പെടുത്താതിരിക്കുക. ചാറ്റില്‍ വ്യക്തിപരമായ വിശേഷങ്ങള്‍ കുറച്ച് പൊതുവായ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.ചാറ്റ്റൂമില്‍ നിങ്ങളുടെ ഫോട്ടോകള്‍, വിഡിയോകള്‍ കൈമാറാതിരിക്കുക. പിന്നീട് നിങ്ങളുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്താല്‍ പോലും കൈമാറിയ, നിങ്ങളുടെ ഫോട്ടോ ദുരുപയോഗം ചെയ്‌തേക്കാം.

ബാങ്ക് അക്കൗണ്ട് പോലുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ സോഷ്യല്‍ മീഡിയ അക്കൗണ്ട്‌സ് പബ്ലിക് വൈ ഫൈ മുഖേനെ ഉപയോഗിക്കാതിരിക്കുക. അധികാരികമല്ലാത്ത തേര്‍ഡ് പാര്‍ട്ടി ടൂള്‍സ് ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക.

 

 

ഫേസ്ബൂക്കിലൂടെയോ മെയിലിലൂടെയോ അപരിചിതര്‍ അയച്ചുതരുന്ന ഒരു ലിങ്കുകളും തുറക്കാതിരിക്കുക. മറ്റു വെബ്സൈറ്റുകള്‍ മുഖേനെയോ അപരിചിതര്‍ അയക്കുന്ന മെയില്‍ വഴിയുള്ള ലിങ്കിലൂടെയോ ലോഗ് ഇന്‍ ചെയ്യാതിരിക്കുക.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് ഏജന്റുകള്‍ക്ക് നിങ്ങളുടെ മെയിലിലെ അഡ്രസ് ബുക്ക് സ്‌കാന്‍ ചെയ്യുന്നതിനുള്ള അനുമതി നല്‍കാതിരിക്കുക. ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ അഡ്രസ് ബുക്കിലെ സുഹൃത്തുക്കള്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കാന്‍ അത് ഇടയാക്കും.'

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: December 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading