സൈബര്‍ ആക്രമണങ്ങളുടെയും ഓൺലൈൻ നുഴഞ്ഞു കയറ്റങ്ങളും വ്യാപകമായ ഇക്കാലത്ത്, ഡിജിറ്റലായി കൈകാര്യം ചെയ്യുന്ന ഏതൊരു അക്കൗണ്ടിനും പാസ്സ്വേർഡ് സംരക്ഷണം നല്‍കുക എന്നത് അത്യന്താപേക്ഷികമാണ്. അതിനാല്‍ തന്നെ, ഔദ്യോഗികമായും അല്ലാതെയും പലതരത്തിലുള്ള ആശയവിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജിമെയില്‍ അക്കൗണ്ടിന്റെ പാസ്സ്വേർഡ് സംരക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്.
നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് നേരിട്ട് ആക്രമണത്തിന് വിധേയമായില്ല എങ്കില്‍ പോലും, നുഴഞ്ഞു കയറ്റക്കാര്‍ മറ്റൊരു സേവനമോ വെബ്സൈറ്റോ ഉപയോഗിച്ച് നിങ്ങള്‍ ലോഗിന്‍ ചെയ്തിരിക്കുന്ന ജിമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഇത്തരത്തില്‍ സൈബര്‍ ലോകത്തു നിന്നുണ്ടാകാന്‍ സാധ്യതയുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴുവാക്കുന്നതിനായി, ഗൂഗിള്‍ ഒട്ടേറെ സുരക്ഷാകവചങ്ങള്‍ തന്റെ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. അവയെങ്ങനെ ഉപയോഗിക്കണമെന്നും പാസ്വേഡുകള് യഥാസമയം നവീകരിക്കുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ ജിമെയില്‍ പാസ്സ്വേർഡ് നവീകരണം എങ്ങനെയെന്ന് നോക്കാം.
http://myaccount.google.com എന്ന വെബ് യുആര്‍എല്‍ വഴിയോ അല്ലാതെ നേരിട്ടോ നിങ്ങളുടെ ജിമെയില്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക (നിങ്ങളുടെ അക്കൗണ്ട് ഐക്കണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം 'മാനേജ് യുവര്‍ ഗൂഗിള്‍ അക്കൗണ്ട്' എന്ന് ഓപ്ഷന് തിരഞ്ഞെടുക്കുക).
ഇവിടെ നിങ്ങള്‍ക്ക് 'സൈനിങ്ങ് ഇന്‍ ടു ഗൂഗിള്‍' എന്നൊരു ഓപ്ഷൻ കണ്ടെത്താന്‍ സാധിക്കും. ഈ വിഭാഗത്തിലെ ആദ്യത്തെ ഓപ്ഷന് ഉപയോഗിച്ചാല്‍ നിങ്ങള്‍ എന്നാണ് അവസാനമായി നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് പാസ്വേഡ് നവീകരിച്ചതെന്ന് കണ്ടെത്താന്‍ സാധിക്കും. അതേ ഓപ്ഷ്ന് തിരഞ്ഞെടുക്കുക.
നിങ്ങളുടെ പാസ്സ്വേർഡ് നവീകരിക്കുന്നതിന് മുന്‍പായി നിങ്ങളുടെ അക്കൗണ്ടിന്റെ സുരക്ഷിതത്വം കാത്തു സൂക്ഷിക്കുന്നതിനായി ഗൂഗിള്‍ നിങ്ങളുടെ അക്കൗണ്ട് സംബന്ധമായ വ്യക്തിഗത വിവരങ്ങള്‍ ചോദിക്കാം. നിങ്ങള്‍ പ്രസ്തുത വിവരങ്ങള്‍ നല്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാസ്വേഡ് നവീകരിക്കാൻ സാധിക്കുന്നതാണ്. പാസ്വേഡ് നവീകരിക്കുമ്പോള്‍ ലളിതമായ വാക്കുകളും മറ്റും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പാസ്വേഡിന്റെ കാഠിന്യം കൂടുന്നതനുസരിച്ച് അത് ഹാക്ക് ചെയ്യാനുള്ള സാധ്യതയും കുറഞ്ഞു വരും. ഗൂഗിള്‍ നിങ്ങളോട് എട്ട് ക്യാരക്ടര്‍ എങ്കിലും അടങ്ങുന്ന പാസ്വേഡ് ഉപയോഗിക്കാനാണ് നിര്‍ദ്ദേശിക്കുക. എന്നാല്‍ 12 ക്യാരക്ടര്‍ എങ്കിലും ഉള്ള പാസ്വേഡ് ഉപയോഗിക്കുന്നതാണ് അഭികാമ്യമെന്ന് പൊതുവേ അഭിപ്രായപ്പെടുന്നു.
നിങ്ങള്‍ പുതിയതായി ഉപയോഗിക്കാനുദ്ദേശിക്കുന്ന പാസ്വേഡ് തീരുമാനിച്ചതിന് ശേഷം, പുതിയ പാസ്സ്വേർഡ് രണ്ടു തവണ എന്റര്‍ ചെയ്യാന്‍ നിങ്ങളോട് ഗൂഗിള്‍ ആവശ്യപ്പെടും.
രണ്ട് തവണയും നിങ്ങള്‍ നല്കുന്ന പാസ്സ്വേർഡ് ചേര്‍ന്നാല്‍ മാത്രമേ പാസ്വേഡ് നവീകരിക്കല്‍ മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കു. നിങ്ങള്‍ പാസ്സ്വേർഡ് രണ്ട് തവണ നല്‍കിയതിന് ശേഷം 'ചേഞ്ച് പാസ്വേഡ്' എന്ന ഓപ്ഷനില്‍ പ്രസ് ചെയ്യുക. അപ്പോള്‍ അവര്‍ നിങ്ങളെ വീണ്ടും സെക്യൂരിറ്റി പേജിലേക്ക് നയിക്കും.
നിങ്ങളുടെ പാസ്സ്വേർഡ് നവീകരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചോ എന്നറിയുന്നതിനായി, നിങ്ങള്‍ക്ക് വീണ്ടും പാസ്സ്വേർഡ് ഓപ്ഷനില്‍ പോകാവുന്നതാണ്. അവിടെ ടൈസ്റ്റാമ്പ് പരിശോധിച്ചാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുന്നതാണ്. അല്ലങ്കില്‍ നിങ്ങള്‍ക്ക് അക്കൗണ്ടില്‍ നിന്ന് ലോഗൗട്ട് ചെയ്തതിന് ശേഷം വീണ്ടും സൈനിന് ചെയ്യുന്നതിലൂടെയും പാസ്സ്വേർഡ് നവീകരിക്കാന്‍ സാധിച്ചോ എന്ന് സ്ഥിരീകരിക്കാന്‍ സാധിക്കുന്നതാണ്. നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ട് സുരക്ഷിതമാക്കി സൂക്ഷിക്കുന്നതിനായി ടു-സ്റ്റെപ്പ് ദൃഡീകരണം ഉറപ്പാക്കുന്നത് ഉചിതമായിരിക്കും. പ്രശ്നങ്ങളില്ലാത്ത ഒരു അനുഭവത്തിനായി, ഒരു പാസ്സ്വേർഡ് മാനേജര്‍ ഉപയോഗിക്കുന്നതും അനുശാസനീയമാണ്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.