നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • അമ്പമ്പോ..ഞെട്ടരുത്! ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സ‍ർമാ‍രുടെ വരുമാനം; 10 ലക്ഷം ഫോളോവേഴ്സുള്ള‍വ‍ർക്ക് 11 ലക്ഷം രൂപ

  അമ്പമ്പോ..ഞെട്ടരുത്! ഇൻസ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സ‍ർമാ‍രുടെ വരുമാനം; 10 ലക്ഷം ഫോളോവേഴ്സുള്ള‍വ‍ർക്ക് 11 ലക്ഷം രൂപ

  മികച്ച പോസ്റ്റുകളിടുന്ന ഇൻഫ്ലുവ‍ൻസ‍ർമാർക്ക് വരുമാനമായി ലഭിക്കുന്നത് വൻ തുകയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ലൈക്കുകൾക്കായുള്ള പോരാട്ടം ഇൻസ്റ്റാഗ്രാമിൽ വ്യാപകമാണ്. ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സേഴ്സിന്റെ എണ്ണം നാൾക്കുനാൾ വർദ്ധിക്കുന്നതിനാൽ, വിപണി എന്നത്തേക്കാളും മത്സരാധിഷ്ഠിതമാണ്. എന്നാൽ ഒരു ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സറുടെ വരുമാനം എത്രയാണെന്ന് അറിയാമോ? മാസം എത്ര രൂപ ഇവർക്ക് സമ്പാദിക്കാനാകും? അടുത്തിടെ ഹൈപ്പ് ഓഡിറ്റ‍ർ ഇൻസ്റ്റ​ഗ്രാം ഇന്‍ഫ്ലുവന്‍സ‍ർമാരുടെ വരുമാനത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന ചില കണക്കുകൾ പുറത്തു വിട്ടിരുന്നു.

   മികച്ച പോസ്റ്റുകളിടുന്ന ഇൻഫ്ലുവ‍ൻസ‍ർമാർക്ക് വരുമാനമായി ലഭിക്കുന്നത് വൻ തുകയാണ്. 1,865 ഓളം ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സ‍ർമാരിലാണ് ഹൈപ്പ് ഓഡിറ്റർ സർവേ നടത്തിയത്. ഇവരുടെ വരുമാനം, ജോലിഭാരം, ജോലിക്കായി മാറ്റിവയ്ക്കുന്ന സമയം, പ്രധാന വരുമാന സ്രോതസ്സുകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സ‍ർവ്വേ റിപ്പോ‍ർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസ‍ർമാരിൽ 45.74% സ്ത്രീകളും 28% 25നും 34നും ഇടയിൽ പ്രായമുള്ളവരും ആണ്.

   സർവേയിൽ പങ്കെടുത്ത ഇന്‍ഫ്ലുവന്‍സര്‍മാൽ പകുതിയും (48.5%) തങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉപയോഗിച്ച് പണം സമ്പാദിക്കുന്നുണ്ടെന്നതാണ് ഹൈപ്പ് ഓഡിറ്ററുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഒരു ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍ പ്രതിമാസം 2,970 ഡോള‍ർ (ഏകദേശം രണ്ടേകാൽ ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട്. എന്നാൽ എല്ലാവർക്കും ഇതേ തുക തന്നെ ലഭിക്കുന്നുണ്ടെന്ന് കരുതരുത്. ഇൻസ്റ്റാഗ്രാം ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കിടയില്‍ വരുമാനത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ട്. പ്രത്യേകിച്ച് വരുമാനം ഫോളോവർമാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കുന്നു. 1,000 മുതൽ 10,000 വരെ ഫോളോവർമാരുള്ള മൈക്രോ-ഇൻഫ്ലുവൻസര്‍മാര്‍ പ്രതിമാസം ശരാശരി 1,420 ഡോളർ (ഏകദേശം ഒരു ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട്. 10 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള മെഗാ ഇൻഫ്ലുവൻസര്‍മാര്‍ പ്രതിമാസം, 15,356 ഡോളർ (ഏകദേശം പതിനൊന്ന് ലക്ഷം രൂപ) സമ്പാദിക്കുന്നുണ്ട്.

   അഞ്ചു ലക്ഷം മുതല്‍ പത്ത് ലക്ഷം വരെ ഫോളോവേഴ്‌സ് ഉള്ള 68.75 ശതമാനം അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ ആയിരം മുതൽ പതിനായിരം വരെ ഫോളോവേഴ്‌സ് ഉള്ള അക്കൗണ്ടുകൾ ഉള്ളവരിൽ 22.99 ശതമാനം മാത്രമാണ് പണം സമ്പാദിക്കുന്നതെന്ന് ഹൈപ്പ് ഓഡിറ്റ‍ർ സർവേ വ്യക്തമാക്കുന്നു.

   ഓരോരുത്തരുടെയും വൈദഗ്ധ്യം അനുസരിച്ച് വരുമാനം കൂടുകയും കുറയുകയും ചെയ്യുന്നതായി സർവേ കണ്ടെത്തി. ഒരു ശരാശരി ഇൻഫ്ലുവൻസര്‍ മണിക്കൂറിന് 31 ഡോളർ വരുമാനമുണ്ടാക്കുന്നു, എന്നാൽ ഒരു ബ്യൂട്ടി സ്‌പെഷ്യലിസ്റ്റ് മണിക്കൂറിൽ 60 ഡോളർ എന്ന കണക്കിൽ ഇരട്ടി സമ്പാദിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓരോ അക്കൗണ്ടിലും ഇൻഫ്ലുവൻസര്‍ന്മാർ എത്രത്തോളം സമയം ചെലവഴിക്കുന്നു എന്നതിനെ ആശ്രയിച്ച് വരുമാനം വർദ്ധിക്കും. മണിക്കൂറിൽ 187 ഡോളർ വരെ പണം വാരാൻ കഴിയുന്ന ചില സൂപ്പർസ്റ്റാര്‍ ഇൻഫ്ലുവൻസര്‍മാരുമുണ്ട്.

   ഇൻസ്റ്റാഗ്രാം വരുമാനം മാത്രം കൊണ്ട് ജീവിക്കുന്നത് 5% പേര്‍ മാത്രം
   ഹൈപ്പ് ഓഡിറ്റ് നടത്തിയ സർവ്വേയിൽ പ്രതികരിച്ച ഇൻഫ്ലുവൻസര്‍മാരിൽ 4.27% പേർ മാത്രമാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം വരുമാനം കൊണ്ട് മാത്രം ജീവിക്കുന്നതെന്ന് വ്യക്തമാക്കി. ഈ ഇന്‍ഫ്ലുവന്‍സര്‍മാര്‍ അവരുടെ അക്കൗണ്ടുപയോഗിച്ച് പ്രതിമാസം, ശരാശരി 5,912.8 ഡോളർ വരുമാനം നേടുന്നുണ്ട്.

   സർവേയിൽ പങ്കെടുത്ത 47% ഇന്‍ഫ്ലുവന്‍സര്‍മാരും കോവിഡ് മഹാമാരിയുടെ കാലത്ത്, കൂടുതൽ പണം സമ്പാദിച്ചുവെന്ന് പറയുന്നു. 40.15% ഇന്‍ഫ്ലുവന്‍സര്‍മാരും ഇൻസ്റ്റാഗ്രാം വഴി വരുമാനം വർദ്ധിപ്പിക്കുന്നതിന് ബ്രാൻഡ് പ്രമോഷനാണ് പ്രധാന മാർഗ്ഗമായി സ്വീകരിച്ചിരിക്കുന്നത്. അതേസമയം, 14.92% ഇന്‍ഫ്ലുവന്‍സര്‍മാർ അവരുടെ അക്കൗണ്ടുകൾ ഉപയോഗിച്ച് അഫിലിയേറ്റ് മാര്‍ക്കറ്റിംഗ് പ്രോഗ്രാമുകൾ വഴിയാണ് വരുമാനം ഉണ്ടാക്കുന്നത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിൽ നിന്ന് പണം സമ്പാദിക്കുന്ന ഇന്‍ഫ്ലുവന്‍സര്‍മാർ ആഴ്ചയിൽ ശരാശരി 28.7 മണിക്കൂര്‍ നേരം ഇൻസ്റ്റ​ഗ്രാമിൽ ചെലവഴിക്കുമ്പോൾ പണം സമ്പാദിക്കാത്തവർ 20.9 മണിക്കൂറാണ്‌ സമയം ചെലവഴിക്കുന്നത്.
   Published by:Jayesh Krishnan
   First published:
   )}