• HOME
  • »
  • NEWS
  • »
  • money
  • »
  • 'മെയ്ഡ് ഇൻ ഇന്ത്യ ട്വിറ്ററായ' കൂ ആപ്പിന് 218 കോടിയുടെ നിക്ഷേപം; നിക്ഷേപം ട്വിറ്ററുമായി കേന്ദ്രം ഇടഞ്ഞു നിൽക്കുന്നതിന?

'മെയ്ഡ് ഇൻ ഇന്ത്യ ട്വിറ്ററായ' കൂ ആപ്പിന് 218 കോടിയുടെ നിക്ഷേപം; നിക്ഷേപം ട്വിറ്ററുമായി കേന്ദ്രം ഇടഞ്ഞു നിൽക്കുന്നതിന?

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സമൂഹിക മാധ്യമങ്ങൾക്കായി പുതിയ ഐടി നിയമങ്ങൾ നടപ്പാക്കിയതിന് പിന്നാലെയാണ് വൻ തോതിൽ കൂ ആപ്പ് നിക്ഷേപം സമാഹരിക്കുന്നത്.

koo

koo

  • Share this:
വൻ തോതിൽ നിക്ഷേപം സമാഹരിച്ച് ട്വിറ്ററിന് സമാനമായ ഇന്ത്യയുടെ കൂ ആപ്പ്. ടൈഗർ ഗ്ലോബലിന്റെ നേതൃത്വത്തിൽ സിരി ബി ഫണ്ടിംഗിലൂടെ ഏതാണ്ട് 218 കോടി രൂപയാണ് ( 30 മില്ല്യൺ ഡോളർ) കൂ ആപ്പ് സമാഹരിച്ചിരിക്കുന്നത്. നിലവിലെ നിക്ഷേപകരായ അസ്സൽ പാർട്നേഴ്സ്, കല്ലാരി ക്യാപിറ്റൽ, ബ്ലൂം വെഞ്ച്വർ, ഡ്രീം ഇൻകുബേറ്റർ തുടങ്ങിയവരും സിരി ബി ഫണ്ടിംഗിൽ ഭാഗമാണ്. ഐഐഎഫ്എൽ, മിറേ അസറ്റ് എന്നീ പുതിയ നിക്ഷേപകരും ഫണ്ടിംഗിൽ ഭാഗമായതായി കൂ ആപ്പ് അധികൃതർ പറയുന്നു.

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിങ്ങനെയുള്ള സമൂഹിക മാധ്യമങ്ങൾക്കായി പുതിയ ഐടി നിയമങ്ങൾ നടപ്പാക്കിയതിന് പിന്നാലെയാണ് വൻ തോതിൽ കൂ ആപ്പ് നിക്ഷേപം സമാഹരിക്കുന്നത്. സമൂഹമാധ്യമങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്തവും ഉള്ളടക്കത്തിലെ സൂഷ്മപരിശോധനയും നിഷ്കർഷിക്കുന്നതാണ് പുതിയ നിയമം. സർക്കാർ നൽകിയ മാർഗ നിർദേശങ്ങൾ അനുവദിച്ച സമയത്തിനുള്ളിൽ കൂ ആപ്പ് നടപ്പാക്കിയിരുന്നു. 60 ലക്ഷത്തോളം ഉപയോക്താക്കളുള്ള കൂ ആപ്പ് പുതിയ ഐടി മാർഗനിർദേശങ്ങൾ നടപ്പാക്കിയ പ്രമുഖ നവമാധ്യമങ്ങളിൽ ഒന്നാണ്. കഴിഞ്ഞ ആഴ്ച്ച തന്നെ മാർഗ നിദേശം പ്രകാരമുള്ള കാര്യങ്ങൾ നടപ്പാക്കിയെന്നും സ്വകാര്യതാ നയങ്ങളും കമ്മ്യൂണിറ്റി മാർഗനിർദേശങ്ങളും മാറ്റം പ്രകടമാകുമെന്നും കൂ ആപ്പ് അറിയിച്ചിരുന്നു.

ബുധനാഴ്ച്ച ഇറക്കിയ വാർത്താക്കുറിപ്പിലാണ് സിരി ബി ഫണ്ടിഗിലൂടെ 30 ഡോളർ കമ്പനി സമാഹരിച്ചതായി വ്യക്തമാക്കിയത്. നിക്ഷേപ പ്രവർത്തനം നയിച്ചത് ടൈഗർ ഗ്ലോബൽ ആണെന്നും പത്രക്കുറിപ്പ് പറഞ്ഞിരുന്നു. എല്ലാ ഇന്ത്യൻ ഭാഷകളിലും കമ്മ്യൂണിറ്റിയുണ്ടാക്കി എഞ്ചിനീയറിംഗും മറ്റും ശക്തിപ്പെടുത്തികൊണ്ട് ആപ്പിനെ കൂടുതൽ മെച്ചപ്പെടുത്താനാണ് തുക വിനിയോഗിക്കുക എന്ന് കമ്പനി പറയുന്നു.

“അടുത്ത രണ്ട് വർഷത്തിനുള്ളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച സോഷ്യൽമീഡിയ ആയി വളർന്ന് വരാനുള്ള പദ്ധതികളാണ് തയ്യാറാക്കുന്നത്. പെട്ടെന്ന് തന്നെ അത്തരം ഒരു നേട്ടത്തിലെത്താൻ എല്ലാ ഇന്ത്യക്കാരും പിന്തുണക്കുന്നു” കൂ ആപ്പിന്റെ സഹസ്ഥാപകനും സിഇഒ യുമായ അപ്രമേയ രാധാകൃഷ്ണൻ പറഞ്ഞു. ഇത്തരമൊരു സ്വപ്നത്തിലേക്ക് എത്തിച്ചേരാനുള്ള യോജിച്ച പങ്കാളിയാണ് ടൈഗർ ഗ്ലോബൽ എന്നും രാധാകൃഷ്ണൻ പറഞ്ഞു.

രാജ്യത്ത് തദ്ദേശീയമായ ആപ്പുകൾക്ക് കൂടുതൽ ഉപയോഗിക്കപ്പെടണം എന്ന ആഹ്വാനത്തിനിടെ വലിയ പ്രചാരം നേടിയ ആപ്പുകളിൽ ഒന്നാണ് ട്വിറ്ററിന് സമാനമായ കൂ ആപ്പ്. സർക്കാർ വകുപ്പുകൾ തദ്ദേശീയ അപ്പുകൾക്ക് പ്രചാരം നൽകിയതിന് പിന്നാലെ കഴിഞ്ഞ ഏതാനും മാസങ്ങളിലായി കൂ ആപ്പ് വലിയ രീതിയിൽ ആളുകളെ ആകർഷിച്ചിരുന്നു. ട്വിറ്ററുമായി കേന്ദ്ര സർക്കാരിന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും കൂ ആപ്പിൽ കൂടുതൽ ആളുകളെ എത്തിച്ചു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, തെലുഗു,തമിഴ്, മറാത്തി എന്നീ ഭാഷകളിലും ഉപയോഗിക്കാവുന്ന മൈക്രോബ്ലോഗിംഗ് ആപ്പാണ് കൂ. ഇതിൻ്റെ ലോഗോയും , ഇന്റർഫെയ്സും, മറ്റ് ഫീച്ചറുകളും ട്വിറ്ററിന് സമാനമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ട്വറ്ററിന്റെ ഇന്ത്യൻ ഓഫീസുകളിൽ റെയ്ഡും നടന്നിരുന്നു. ബിജെപി നേതാക്കളുടെ ട്വീറ്റുകൾ തെറ്റാണ് ഫ്ലാഗ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് റെയ്ഡിലേക്ക് നയിച്ചത്.

Tags: Koo, Twitter, Koo App, Tiger Global, Made In India, Social Media, Investment, കൂ, ട്വിറ്റർ, കൂ ആപ്പ്, ടൈഗർ ഗ്ലോബൽ, സമൂഹമാധ്യമം
Published by:Anuraj GR
First published: