നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Laptops | ഡെൽ മുതൽ ലെനോവ വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ

    Laptops | ഡെൽ മുതൽ ലെനോവ വരെ; 40,000 രൂപയിൽ താഴെ വിലയുള്ള മികച്ച ലാപ്‌ടോപ്പുകൾ

    നിലവില്‍ ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന ചില മികച്ച ലാപ്‌ടോപ്പുകള്‍

    • Share this:
      കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ആളുകള്‍ക്ക് ആവശ്യമുള്ള സാധാരണ ഉപകരണങ്ങളില്‍ ഒന്നായി ലാപ്പ്ടോപ്പുകള്‍ (Laptops) മാറിയിട്ടുണ്ട്. കോവിഡ് 19 മഹാമാരി (Covid Pandemic) കാരണം 'വര്‍ക്ക് അറ്റ് ഹോം' (Work at Home) എന്ന അവസ്ഥയിലേക്ക് ധാരാളം ആളുകള്‍ക്ക് മാറേണ്ടി വന്നതും ലാപ്പ്ടോപ്പുകള്‍ക്ക് ആവശ്യക്കാര്‍ കൂടാന്‍ കാരണമായി. എല്ലാവര്‍ക്കും എല്ലാ തരത്തിലുമുള്ള ലാപ്പ്ടോപ്പുകള്‍ അനുയോജ്യമായിരിക്കണമെന്നില്ല.

      വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് വ്യത്യസ്തമായ സാങ്കേതികവിദ്യകള്‍ അടങ്ങിയ ലാപ്പ്ടോപ്പുകള്‍ ആയിരിക്കും ആവശ്യമായി വരുക. മിക്ക ആളുകളുടെയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ തക്ക രീതിയില്‍ ലാപ്പ്ടോപ്പുകളുടെ വിപണി വിശാലമാണ്. എങ്കിലും, വില, സാങ്കേതിക വിദ്യകള്‍, ഉപകരണത്തിന്റെ ഭാരം, സൗകര്യം അങ്ങനെ പല ഘടകങ്ങളും അനുയോജ്യമായ ലാപ്‌ടോപ്പിന്റെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ 40,000 രൂപയില്‍ താഴെ വാങ്ങാന്‍ കഴിയുന്ന ചില മികച്ച ലാപ്‌ടോപ്പുകള്‍ നോക്കാം:

      1. അസ്യൂസ് വിവോബുക്ക് 14 ഇന്റല്‍ ഐ3 (Asus VivoBook 14 Intel i3) - 39,990 രൂപ വിലയുള്ള 2021 അസ്യൂസ് വിവോബുക്ക് 14, ഇന്റലിന്റെ പതിനൊന്നാം തലമുറ i3-1115G4 പ്രോസസറും 8 ജിബി റാമും 256 ജിബി NVMe PCIe SSD സ്റ്റോറേജുമായാണ് വരുന്നത്. 14 ഇഞ്ച് എഫ്എച്ച്ഡി എല്‍സിഡി ഡിസ്‌പ്ലേയാണ് ലാപ്ടോപ്പിനുള്ളത്.

      2. ലെനോവ ഐഡിയപാഡ് സ്ലിം3 (Lenovo IdeaPad Slim 3) - ലെനോവ ഐഡിയപാഡ് സ്ലിം3 യ്ക്ക് ഇന്ത്യയില്‍ 36,990 രൂപയാണ് വില. ആമസോണില്‍ നിന്നും വാങ്ങാന്‍ സാധിക്കും. 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും പത്താം തലമുറ ഇന്റല്‍ ഐ3 പ്രോസസറുമായാണ് ലാപ്‌ടോപ്പ് വരുന്നത്. 14 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ലാപ്‌ടോപ്പിന് ഒരുക്കിയിരിക്കുന്നത്.

      3. റെഡ്മിബുക്ക് ഇ-ലേണിംഗ് എഡിഷന്‍ (RedmiBook E-Learning Edition) - 39,999 രൂപ വിലയുള്ള റെഡ്മിബുക്ക് 15 ഇ-ലേണിംഗ് എഡിഷന് 8 ജിബി റാമും 512 ജിബി വരെ പിസിഐഇ എന്‍വിഎം എസ്എസ്ഡി സ്റ്റോറേജുമാണ് ഉള്ളത്. 11-ാം തലമുറ ഇന്റല്‍ കോര്‍ ഐ3 പ്രോസസര്‍ ലാപ്ടോപ്പിന് കരുത്തു നല്‍കുന്നു. ലാപ്‌ടോപ്പിന് 15.6 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്, ഫുള്‍ എച്ച്ഡി റെസല്യൂഷനുമുണ്ട്.

      4. ഏസര്‍ അസ്പൈര്‍ 5 (Acer Aspire 5) - ഏസര്‍ അസ്പൈര്‍ 5ന്റെ വില 36,990 രൂപയാണ്. 14 ഇഞ്ച് ഡിസ്‌പ്ലേയുള്ള ലാപ്‌ടോപ്പിന് ഇന്റല്‍ കോര്‍ ഐ3 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 11-ാം ജനറേഷന്‍ ഇന്റല്‍ കോര്‍ i3 പ്രോസസറും 4 ജിബി റാമുമാണ് ഈ മോഡലിന്റെ പ്രത്യേകതകള്‍. അത് 20 ജിബി വരെ അപ്‌ഗ്രേഡു ചെയ്യാനും കഴിയും. 256GB PCIe NVMe SSD സ്റ്റോറേജും ലാപ്ടോപ്പിനുണ്ട്.

      5. എച്ച്പി 15 റൈസണ്‍ 3 (HP 15 Ryzen 3) - എഎംഡി റൈസണ്‍ 3 3250U ചിപ്പുള്ള എച്ച്പി 15 തിന്‍ ആന്‍ഡ് ലൈറ്റ് 38,990 രൂപയ്ക്ക് ലഭ്യമാകുന്ന മികച്ച ലാപ്‌ടോപ്പ് ആണ്. 15.6 ഇഞ്ച് ഡിസ്‌പ്ലേയിലാണ് ലാപ്‌ടോപ്പ് എത്തുന്നത്. 8 ജിബി റാമും 256 ജിബി എസ്എസ്ഡി സ്റ്റോറേജും ഇതിനുണ്ട്.

      6. ഡെല്‍ വോസ്ട്രോ 3401 (Dell Vostro 3401) - ഇന്റലിന്റെ 11-ാം തലമുറ Core i3 പ്രൊസസറോട് കൂടിയ ഡെല്‍ വോസ്ട്രോ 3401 ലാപ്‌ടോപ്പിന്റെ വില ആമസോണില്‍ 39,639 രൂപയാണ്. 8 ജിബി റാമും 1 ടിബി എച്ച്ഡിഡി സ്റ്റോറേജും അടങ്ങിയ ഐ3 പ്രോസസറാണ് ലാപ്‌ടോപ്പിന് കരുത്ത് പകരുന്നത്.
      Published by:Jayashankar AV
      First published:
      )}