ഫേസ്ബുക്ക് അക്കൌണ്ട് ഒഴിവാക്കുന്നതിലൂടെ ജീവിതത്തിൽ സന്തോഷം വർദ്ധിക്കുമെന്ന് പുതിയ പഠനം. പക്ഷേ, പൊതുകാര്യങ്ങളിലുള്ള വിവരം കുറയുമെന്നതാണ് ഇതിന്‍റെ മറുവശം. ഫേസ്ബുക്ക് അക്കൌണ്ടുകൾ ഡീ ആക്ടിവേറ്റ് ചെയ്യുന്നതിലൂടെ എന്ത് സംഭവിക്കുമെന്നതായിരുന്നു പഠന വിഷയം. ന്യൂയോർക്ക് സർവകലാശാലയും സ്റ്റാൻഫോർഡ് സർവകലാശാലയും ചേർന്നാണ് പഠനം നടത്തിയത്. നാല് ആഴ്ചയിലേക്ക് ഫേസ്ബുക്ക് അക്കൌണ്ട് ഡീ ആക്ടിവേറ്റ് ചെയ്യുന്നതിന് പഠനത്തിൽ പങ്കെടുത്തവർക്ക് 102 ഡോളർ വീതം നൽകിയിരുന്നു.
നാല് ആഴ്ച കഴിഞ്ഞപ്പോൾ ജീവിതത്തിലെ സന്തോഷം വർദ്ധിച്ചുവെന്നാണ് പഠനത്തിന് വിധേയരായ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. എന്നാൽ ഈ കാലയളവിൽ കൂടുതൽ വാർത്തകളും വിവരങ്ങളും തങ്ങളെ അറിയാതെ പോയെന്നും ഇവർ പറയുന്നു. ഫേസ്ബുക്ക് ഉപയോഗിച്ചിരുന്നപ്പോൾ ലഭിച്ചിരുന്ന അത്രയും അറിവ് ഡീ ആക്ടിവേറ്റ് ചെയ്തപ്പോൾ ഇല്ലായിരുന്നുവെന്നും ഇവർ പറയുന്നു.
ഫെബ്രുവരി 13- ഹഗ് ഡേ; എന്താണ് പ്രത്യേകത?
അക്കൌണ്ട് ഉപയോഗിക്കാതായതോടെ ഓരോ ദിവസവും ഒരു മണിക്കൂറിലേറെ സമയം അധികമായി ലഭിച്ചുവെന്നും പഠനവിധേയരായാവർ പറയുന്നു. പഠന കാലയളവ് കഴിഞ്ഞതോടെ ഫേസ്ബുക്ക് അക്കൌണ്ട് വീണ്ടും ഉപയോഗിക്കാനാണ് മിക്കവരും താൽപര്യം കാണിച്ചത്.
ന്യൂയോർക്ക് സർവകലാശാലയിലെ ഹണ്ട് ആൽകോട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്.
ഈ സാമ്പത്തിക വർഷം ഫേസ്ബുക്കിന്‍റെ ലാഭം 6.9 ബില്യൺ ഡോളർ വർദ്ധിച്ചുവെന്ന റിപ്പോർട്ട് പുറത്തുവന്ന അതേദിവസം തന്നെയാണ് ഫേസ്ബുക്കിനെതിരായ പഠന ഫലവും പ്രസിദ്ധീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Deactivate facebook account, Facebook usage, Leaving Facebook, ഫേസ്ബുക്ക്, ഫേസ്ബുക്ക് ഉപയോഗം