• HOME
  • »
  • NEWS
  • »
  • money
  • »
  • Lenovo | ലെനോവോ ഉപഭോക്താക്കൾ ജാ​ഗ്രതൈ; ഹാക്കിങ്ങ് മുന്നറിയിപ്പുമായി സ്ലൊവേക്യൻ കമ്പനി; അറിയേണ്ടതെല്ലാം

Lenovo | ലെനോവോ ഉപഭോക്താക്കൾ ജാ​ഗ്രതൈ; ഹാക്കിങ്ങ് മുന്നറിയിപ്പുമായി സ്ലൊവേക്യൻ കമ്പനി; അറിയേണ്ടതെല്ലാം

പുതിയ മാൽവെയർ ഭീഷണി കണ്ടെത്തിയത് ഇഎസ്ഇറ്റി ഗവേഷകൻ മാർട്ടിൻ സ്മോളാർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ലെനോവോ (Lenovo) ലാപ്ടോപ്പ് ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി സ്ലൊവേക്യൻ സെക്യൂരിറ്റി കമ്പനിയായ ഇഎസ്ഇറ്റി (ESET). ലെനോവേ കംപ്യൂട്ടറിന്റെ വിവിധ മോഡലുകളെ മാൽവെയറുകൾ അറ്റാക്ക് ചെയ്തേക്കാം എന്നാണ് ഇഎസ്ഇറ്റിയുടെ മുന്നറിയിപ്പ്. കംപ്യൂട്ടറിന്റെ UEFI യെ ആയിരിക്കും മാൽവെയർ ബാധിക്കുക. UEFI മാൽവെയറുകൾ രഹസ്യാത്മകവും അപകടകരവുമാണെന്ന് ഇഎസ്ഇറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇഎസ്ഇറ്റി ഗവേഷകൻ മാർട്ടിൻ സ്മോളാർ ആണ് പുതിയ മാൽവെയർ ഭീഷണി കണ്ടെത്തിയത്.

    ഒരു ദശലക്ഷത്തിലധികം ലാപ്‌ടോപ്പുകളെ ബാധിക്കുന്ന ഈ മാൽ‍വെയറുകറിലുകളിലൂടെ കമ്പ്യൂട്ടറിന്റെ യുഇഎഫ്ഐ (Unified Extensible Firmware Interface) പരിഷ്കരിക്കാൻ ഹാക്കർമാർക്ക് സാധിക്കും. ഒരു കമ്പ്യൂട്ടറിന്റെ ഡിവൈസ് ഫേംവെയറിനെ അതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റവുമായി ബന്ധിപ്പിക്കുന്ന സോഫ്റ്റ്‌വെയറാണ് യുഇഎഫ്ഐ. മദർബോർഡിലെ ഒരു ഫ്ലാഷ് ചിപ്പിലാണ് UEFI ഉള്ളത്. അതുകൊണ്ടു തന്നെ വൈറസുകളെ കണ്ടുപിടിക്കാനും നീക്കം ചെയ്യാനും ബുദ്ധിമുട്ടാണ്.

    എന്നാൽ ഇതിനുള്ള പരിഹാരം ലെനോവോ കണ്ടെത്തിയതായും കമ്പനി അറിയിച്ചു. 100 ലധികം ലാപ്‌ടോപ്പ് മോഡലുകൾക്കായി ലെനോവോ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിക്കഴിഞ്ഞു. ഈ അപ്ഡേറ്റുകൾ ചെയ്യാത്ത ഉപഭോക്താക്കളുടെ കംപ്യൂട്ടറുകൾക്കാകും ഇനി മാൽവെയർ ഭീഷണി നിലനിൽക്കുക.

    UEFI മാൽവെയറുകൾക്ക് എല്ലാ സുരക്ഷാ നടപടികളും മറികടക്കാൻ കഴിയുമെന്നും ലാപ്ടോപ്പുകളെ സാരമായി ബാധിക്കുമെന്നും ഇഎസ്ഇറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അപ്‌ഡേഷനുകൾ സാധ്യമല്ലാത്ത മാൽവെയർ ആക്രമണത്തിന് ഇരകളാകാൻ സാധ്യതയുള്ള ലാപ്ടോപ്പുകൾക്കായുള്ള പരിഹാര മാർ​ഗവും ഇഎസ്ഇറ്റി നിർദേശിക്കുന്നുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ, UEFI ഭീഷണികൾ സ്കാൻ ചെയ്യുന്ന ഒരു ആന്റി-മാൽവെയർ ഉൽപ്പന്നം ഉപയോ​ഗിക്കാനാണ് ഇഎസ്ഇറ്റി ശുപാർശ ചെയ്യുന്നത്.

    എന്താണ് മാൽവെയർ (Malware)?

    കംപ്യൂട്ടറുകൾക്ക് തകരാറുകൾ സൃഷ്ടിക്കുകയും സിസ്റ്റം ക്രാഷുകൾ ഉണ്ടാക്കുകയും ചെയ്യുന്ന പ്രോഗ്രാമുകളെ ആണ് പൊതുവായി മലിഷ്യസ് സോഫ്റ്റ് വെയർ അല്ലെങ്കിൽ മാൽവെയറുകൾ (malware) എന്നു വിളിക്കുന്നത്. ഉപദ്രവകാരികളായ ഇവ വെബ് ബ്രൌസറുകളുടെ നിയന്ത്രണം ഏറ്റെടുത്ത്‌ തെറ്റായ സേർച്ചിംഗ്‌ നടത്തിക്കുകയും, പോപ്‌ അപ്‌ പരസ്യങ്ങൾ പ്രദർശിപ്പിക്കുകയും, ഉപയോക്താവിന്റെ ബ്രൌസിംഗ്‌ പ്രവണത ചോർത്തുകയും ചെയ്യാറുണ്ട്. malicious, software എന്നീ വാക്കുകളിൽ നിന്നാണ് മാൽവെയർ എന്ന വാക്കിന്റെ ഉത്ഭവം. വൈറസ്, വേം, ട്രോജൻ ഹോഴ്, സ്പൈ വെയർ, ക്രൈം വെയർ, റൂട്ട്കിറ്റ്സ്, ആഡ്‌വെയറുകൾ, സ്പൈവെയറുകൾ, ഹൈജാക്കറുകൾ, ടൂൾബാറുകൾ, ഡയലറുകൾ എന്നിങ്ങനെ പല തരം മാൽവെയറുകൾ ഉണ്ട്.

    മാല്‍വെയറുകള്‍ വ്യക്തികളെയും സ്വകാര്യ കമ്പനികളെയും സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വരെ ആക്രമിക്കാറുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിന്റെ ആപ്പ് (Microsoft app) സ്റ്റോറിൽ അടുത്തിടെ ഒരു മാൽവെയർ ഭീഷണി നിലനിന്നിരുന്നു. ചെക്ക് പോയിന്റ് റിസര്‍ച്ച് (check point research) റിപ്പോർട്ട് അനുസരിച്ച് ഇലക്ട്രോണ്‍ ബോട്ട് (electron bot) എന്ന മാല്‍വെയറാണ് മൈക്രോസോഫ്റ്റ് ആപ്പ് സ്റ്റോറിൽ കണ്ടെത്തിയത്. നിങ്ങള്‍ ഉപയോഗിക്കുന്ന ഉപകരണത്തെ ഈ മാല്‍വെയര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ അവയ്ക്ക് നിങ്ങളുടെ ഡിജിറ്റല്‍ ജീവിതത്തിന്റെ നിയന്ത്രണങ്ങള്‍ വരെ എളുപ്പത്തില്‍ ഏറ്റെടുക്കാനാകും.
    Published by:user_57
    First published: