• HOME
 • »
 • NEWS
 • »
 • money
 • »
 • Red V Raptor | സിനിമ ക്യാമറ നിര്‍മ്മാതാക്കളായ റെഡ്ഡിന്റെ ലിമിറ്റഡ് എഡിഷന്‍ റെഡ് വി റാപ്റ്റര്‍ കേരളത്തിലെത്തി

Red V Raptor | സിനിമ ക്യാമറ നിര്‍മ്മാതാക്കളായ റെഡ്ഡിന്റെ ലിമിറ്റഡ് എഡിഷന്‍ റെഡ് വി റാപ്റ്റര്‍ കേരളത്തിലെത്തി

മലയാള സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ചിത്രീകരിക്കാനായി നിലവില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമായിരുന്നു ക്യാമറകള്‍ വന്നിരുന്നത്.

 • Share this:
  റെഡ് ഡിജിറ്റല്‍ സിനിമയുടെ ഏറ്റവും പുതിയ ക്യാമറയായ വി റാപ്റ്ററിന്റെ (V Raptor) വൈറ്റ് കളര്‍ (White) സ്റ്റോംട്രൂപ്പര്‍ (Stormtrooper) സ്‌പെഷ്യല്‍ എഡിഷന്‍ കേരളത്തില്‍ എത്തി. ഡെയര്‍ പിക്‌ചേഴ്‌സ് (Dare Pictures) മാനേജിംഗ് ഡയറക്ടര്‍ ധീരജ് പള്ളിയിലാണ് ക്യാമറ അവതരിപ്പിച്ചത്. നടന്‍ മമ്മൂട്ടി പുതിയ ക്യാമറ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു.

  അമേരിക്കയിലെ ഹോളിവുഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെഡ് ഡിജിറ്റല്‍ സിനിമയുടെ പ്രസിഡന്റും സഹ സ്ഥാപകനുമായ ജെറാഡ് ലാന്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ ക്യാമറ കടല്‍ കടന്ന് കേരളത്തില്‍ എത്തിയത്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് വി റാപ്റ്റര്‍ 8K യുടെ വരവ്. വി റാപ്റ്റര്‍ ഒരു അള്‍ട്രാ സ്ലോ മോഷന്‍ ക്യാമറയാണ്. ഏറ്റവും വേഗതയേറിയ സ്‌കാന്‍ ടൈം ഉള്ള സിനിമ ക്യാമറ എന്ന് ഖ്യാതി കേട്ട റാപ്റ്ററിന് 600 ഫ്രെയിംസ് സ്ലോ മോഷന്‍ R3D റോ ഫോര്‍മാറ്റില്‍ ചിത്രീകരിക്കാന്‍ കഴിയും.

  മറ്റ് സ്ലോ മോഷന്‍ ക്യാമറകള്‍ 68.1 ബില്യണ്‍ കളര്‍ ഷെയ്ഡുകള്‍ പകര്‍ത്തുമ്പോള്‍ റാപ്റ്ററിന് 281 ട്രില്യണ്‍ ഷെയ്ഡുകള്‍ പകര്‍ത്താന്‍ സാധിക്കും. 8K റെസൊല്യൂഷനിലുളള വിസ്ത വിഷന്‍ സെന്‍സര്‍ ആണ് ക്യാമറക്കുള്ളത്. ഇത് ഫുള്‍ ഫ്രെയിം സെന്‍സറിലും വലിപ്പമേറിയതാണ്. 17+ ഉയര്‍ന്ന ഡൈനാമിക് റേഞ്ചും പരിഷ്‌കരിച്ച കളര്‍ സയന്‍സ് (Colour Science), തെര്‍മല്‍ മെക്കാനിസം (Thermal Mechanism) എന്നിവയും റാപ്റ്ററിനുണ്ട്. കൂടാതെ, 5Ghz , സ്ട്രയിറ്റ് മൊബൈല്‍ ട്രാന്‍സ്മിഷന്‍ ടെക്‌നോളജിയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ഓട്ടോ ഫോക്കസും ഇതിലുണ്ട്.

  ഈ ക്യാമറ 2021ന്റെ ആരംഭത്തില്‍ അവതരിപ്പിക്കേണ്ടത് ആയിരുന്നു. എന്നാല്‍, കോവിഡിന്റെ പശ്ചാത്തലത്തില്‍ ചിപ്പ് നിര്‍മ്മാണം നിലച്ചതിനെ തുടര്‍ന്ന് ഇത് നീണ്ടു പോകുകയായിരുന്നു.  റെഡ് ക്യാമറകളുടെ കടുത്ത ആരാധകനും ഉപഭോക്താവുമാണ് ധീരജ്. റെഡ് കമ്പനി പ്രസിഡന്റും ഉടമയുമായ ജെറെഡ് ലാന്‍ഡുമായി നിരന്തരം ആശയവിനിമയം നടത്തിയതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ എഡിഷന്‍ ക്യാമറ സമ്മാനിക്കുകയായിരുന്നു. തെന്നിന്ത്യയില്‍ ആദ്യ 8K ക്യാമറയായ വെപണ്‍ (Weapon), ഏഷ്യയിലെ ആദ്യ komodo 6K അവതരിപ്പിച്ചതും ധീരജിന്റെ ഉടമസ്ഥതയിലുള്ള ഡെയര്‍ പിക്‌ചേഴ്‌സ് ആണ്.

  നായകന്റെ ഇന്‍ട്രോ സീനുകള്‍, പരസ്യ ചിത്രങ്ങള്‍, മലയാള സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ എന്നിവ ചിത്രീകരിക്കാനായി നിലവില്‍ ഹൈദരാബാദില്‍ നിന്നും മുംബൈയില്‍ നിന്നുമായിരുന്നു ക്യാമറകള്‍ വന്നിരുന്നത്. ഭാരമേറിയ, വയറുകള്‍ നിറഞ്ഞ, റെസൊല്യൂഷനും കളര്‍ ഡെപ്തും ഡൈനാമിക് റേഞ്ചും കുറഞ്ഞ 4K ക്യാമറകള്‍ക്ക് പരിഹാരമാണ് പുതിയ ക്യാമറയെന്ന് ഒപ്റ്റിക്കല്‍ ഇമേജിംഗ് അഡൈ്വസര്‍ കൂടിയായ ധീരജ് പറഞ്ഞു.
  Published by:Jayesh Krishnan
  First published: